അഞ്ജലിയെ കാണാൻ ശിവൻ ചെയ്‌ത സാഹസികത, ചിരിക്കണോ കരയണോ എന്നറിയാതെ പ്രേക്ഷകർ ; സാന്ത്വനം പുതിയ എപ്പിസോഡ്, ഇനി റൊമാൻസ് നാളുകൾ!

റേറ്റിങ്ങിൽ വീണ്ടും രണ്ടാമതായിപ്പോയെങ്കിലും ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യൻസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത്. 2020 സെപ്റ്റംബർ 21 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. സാധാരണ ഒരു കുടുംബത്തിൽ കണ്ടു വരുന്ന സംഭവങ്ങൾ നർമ്മത്തിലും പ്രണയത്തിലും ചാലിച്ചാണ് പരമ്പരയിൽ കോർത്തിണക്കിയിരിക്കുന്നത് . പ്രായവ്യത്യാസമില്ലാതെ എല്ലാവരേയും തൃപ്തിപ്പെടുത്താൻ പരമ്പരയക്ക് സാധിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയതാരം ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. ഇതിൽ ഒരു പ്രധാന കഥാപത്രത്തേയും നടി അവതരിപ്പിക്കുന്നുണ്ട്. റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയലിപ്പോൾ . ആദ്യ സ്ഥാനത്തുള്ള കുടുംബവിളക്കുമായി നേരിയ വ്യത്യാസം മാത്രമാണ് പരമ്പരയ്ക്കുള്ളത്. രണ്ട് പരമ്പരകൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ചില അവസരങ്ങളിൽ സാന്ത്വനം ഒന്നാം സ്ഥാനത്ത് എത്താറുണ്ട്.

എല്ലാവർക്കും തുല്യ പ്രാധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സാന്ത്വനം സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അ്ജലിയും. പരസ്പരം അടുത്ത വന്ന ഇവർ തെറ്റിദ്ധാരണയുടെ പേരിൽ വീണ്ടും അകന്നു പോവുകയാണ്. ഇവർക്കിടയിലുള്ള പ്രശ്നത്തിലൂടെയാണ് ഇപ്പോൾ സീരിയൽ മുന്നോട്ട് പോവുന്നത്. പരസ്പരം ഇഷ്ടമില്ലാതിരുന്ന ഇവർ വിവാഹത്തിന ശേഷം അടുക്കുകയായിരുന്നു. പിരിയാൻ പറ്റാത്ത വിധത്തിൽ സ്നേഹത്തിലാവുമ്പോഴാണ് ഇവർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാവുന്നത്. അഞ്ജലിയുടെ വാക്കുൾ ശിവൻ തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് സാന്ത്വനം കുടുംബത്തിലെ ആരോടും ഇതിനെ കുറിച്ച് പറയാതെ അഞ്ജലി സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു. അഞ്ജലിയുടെ പെട്ടെന്നുള്ള വീട്ടിലേയ്ക്കുള്ള പോക്കും ശിവന്റെ പെട്ടെന്നുള്ള മാറ്റവും വീട്ടുകാരിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്.

ശിവന്റെ പെരുമാറ്റം ബാലന്റെ മനസ്സിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ അഞ്ജലിയുടെ അമ്മ സാവിത്രിയ്ക്കും ചില സംശയങ്ങളുണ്ട്. അധികം വൈകാതെ തന്നെ തെറ്റിദ്ധാരണമാറി ഇരുവരും ഒന്നാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിങ്കാളാഴ്ചത്തെ ശിവാഞ്ജലി വീഡിയോയാണ്. ഏഷണിയുമായി വരുന്ന ജയന്തിക്ക് തക്ക മറുപടി കൊടുക്കുകയാണ് ശിവനും അഞ്ജലിയും. കൂടാതെ അഞ്ജലിയെ കാണാൻ വേണ്ടി ശിവൻ അമ്മാമ്മയുടെ വീട്ടിൽ പോവുകയാണ്. വീട്ടിൽ കയറാതെ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോവുകയാണ്.. ആഗ്രഹം പോലെ തന്നെ അകലത്ത് നിന്ന് ശിവൻ അഞ്ജലിയെ കാണുകയാണ്. എന്നാൽ അഞ്ലി ഇത് കാണുന്നില്ല. ഒച്ചയുണ്ടാക്കി വിളക്കാൻ ശിവൻ നോക്കിന്നുണ്ടെങ്കിലും അഞ്ജലി ഇത് കാണുന്നില്ല. ശിവന്റെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തിങ്കളാഴ്ചത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ.

ശിവാഞ്ജലി സീൻ ആഗ്രഹിച്ച് പരമ്പര കാണുന്നവർക്ക് ഇപ്പോൾ നിരാശയാണ് ഫലം. ഇവരെ രണ്ട് സ്ഥലത്ത് നിർത്തുന്നത് പ്രേക്ഷകർക്ക് അത്ര പിടിച്ചിട്ടില്ല. ഇത് സമ്മതിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. വേഗം ഇരുവരുടേയും തെറ്റിദ്ധാരണ മാറ്റി ഒന്നിപ്പിക്കണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

ഇതിനിടയിലാണ് സാന്ത്വനത്തിലെ പുതിയ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത് . അധിക കാലമൊന്നും ഇവർക്ക് പിരിഞ്ഞിരിക്കാനാകില്ല. അകലുംതോറും ഇവരുടെ മനസ്സുകൾ അടുത്തു കൊണ്ടേയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. ശിവേട്ടൻ ഏത് നിമിഷം വിളിച്ചാലും അഞ്ജു ചേച്ചി വരും. ശിവേട്ടനെ അഞ്ജു ചേച്ചിക്കും അഞ്ജു ചേച്ചിയ്ക്ക് ശിവേട്ടനെയും ജീവനാണ്,ശിവേട്ടൻ സ്കൂട്ടർ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാൻ നല്ല ഭംഗിയായിട്ടുണ്ട് . ഈ കള്ളക്കാമുകവേഷവും ശിവന് ചേരുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.

about sivanjali

Safana Safu :