29 ആം സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലിനുളള അവാര്‍ഡ്
ഒരു സീരിയലുകൾക്കും നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സീരിയലുകളൊന്നും ഇല്ലാത്തതിനാലാൽ അവാര്‍ഡ് നല്‍കേണ്ടതില്ലെന്നാണ് ജൂറി പറഞ്ഞത് . കൂടാതെ ടിവി പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞതവണയും മികച്ച പരമ്പരയ്ക്കുളള സംസ്ഥാന പുരസ്‌കാരം ഉണ്ടായിരുന്നില്ല.
ഇതിന് പിന്നാലെ സംസ്ഥാന അവാര്‍ഡ് ജൂറിയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. സീരിയല്‍ തിരക്കഥാകൃത്തുക്കളും, നടീനടന്മാരും, സിനിമാപ്രവര്‍ത്തകരും വരെ പ്രതികരണവുമായി രംഗത്തെത്തി. മികച്ച സീരിയലിനുളള പുരസ്‌കാരം നല്‍കാത്തതില്‍ പ്രതികരിച്ച് സീരിയല്‍ താരം ബീന ആന്റണിയും എത്തിയിരുന്നു.
“ആളുകളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞും, അവര്‍ ഇതൊക്ക ഏത് രീതിയില്‍ കാണുന്നു എന്നൊക്കെ നോക്കി മാത്രമാണ് ചാനലുകള്‍ സീരിയലുകള്‍ കാണിക്കുന്നത് എന്ന് ബീന ആന്റണി പറയുന്നു. അങ്ങനെയാണ് സീരിയല്‍ ഇന്‍ഡസ്ട്രി മുന്നോട്ടുപോവുന്നത്. ആടയാഭരണങ്ങള്‍ ഒന്നും ഇല്ലാതെയും, നല്ല നല്ല നോവലുകള്‍ ആസ്പദമാക്കിയും പല സീരിയലുകളും വരുന്നു. എന്നാല്‍ അത് എത്ര പേര്‍ കാണുന്നു. വളരെ കുറച്ച് പേര്‍ മാത്രമാണ് അങ്ങനെയുളള സീരിയലുകള്‍ കാണുന്നത്.
അപ്പോ സീരിയലുകള്‍ക്ക് എപ്പോഴും റേറ്റിംഗ് പ്രധാനമാണ്. റേറ്റിംഗ് ഇല്ലാതെ സീരിയല്‍ ഇന്‍ഡസ്ട്രിക്ക് മുന്നോട്ട് പോവാന്‍ കഴിയില്ല. സീരിയല്‍ മേഖല എന്നത് വിനോദം മാത്രമാണ്, കുറച്ചുവിഭാഗം ആളുകള്‍ മാത്രമാണ് സീരിയല്‍ കാണുന്നത്. അതില്‍ ഒരിക്കലും മോശമായിട്ടുളള പദപ്രയോഗങ്ങള്‍ പോലും നമ്മള്‍ ഉപയോഗിക്കുന്നില്ല. ആത്യന്തികമായിട്ടും ഒരു കഥ ആണെങ്കിലും നോവല്‍ ആണെങ്കിലും സീരിയലാണെങ്കിലും നന്മ തിന്മ ഫൈറ്റാണ്. അവസാനം നന്മയിലേക്ക് തന്നെയാണ് നമ്മള്‍ എത്തുക.
സമൂഹത്തിന് ഒരുതരത്തിലുമുളള മോശം സന്ദേശവും സീരിയല്‍ നല്‍കുന്നില്ല എന്ന് നടി പറയുന്നു. പിന്നെ അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന് പറയുന്ന പോലെ ഇപ്പോ കേരളം അഭിമുഖീകരിക്കുന്ന എറ്റവും വലിയ പ്രശ്‌നമായിട്ട് പറയുന്നത് സീരിയല്‍ നിര്‍ത്തണം എന്നാണ്. എന്തുക്കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. സീരിയലുകള്‍ കൊണ്ട് എത്രയെത്ര കുടുംബങ്ങളാണ് ജീവിക്കുന്നത്. ഇത് ഞങ്ങളുടെ ജീവിത മാര്‍ഗം ആണ്.
ഇത് ഒരു എന്റര്‍ടെയ്ന്‍മെന്റ് എന്ന രീതിയില്‍ മാത്രം പോയിക്കോട്ടെ. ഇഷ്ടമില്ലാത്തവര്‍ കാണേണ്ട. ആരെയും നിര്‍ബന്ധിക്കുന്നില്ല. സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പരാമര്‍ശം ഞങ്ങളെ വേദനിപ്പിച്ചു എന്നും നടി പറഞ്ഞു. അവാര്‍ഡ് തരാതിരുന്നാല്‍ അത്രയേ ഉളളൂ. എന്നാല്‍ സീരിയലുകള്‍ക്ക് നിലവാരമില്ല എന്ന് പറഞ്ഞതാണ് വേദനിപ്പിച്ചത്, ബീന ആന്റണി വ്യക്തമാക്കി.
about beena antony