ബാലയുടെ വിവാഹത്തിന് മറുപടിയോ? അമൃതയുടെ ആ പോസ്റ്റ്! സംശയത്തോടെ ആരാധകർ

സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വലിയ ആവേശത്തോടെ സിനിമാപ്രേമികൾ കാത്തിരുന്ന സുദിനമായിരുന്നു കഴിഞ്ഞ ദിവസം. ഒടുവിൽ ബാല രണ്ടാമതും വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല ജീവിത സഖിയാക്കിയത്.

ബാലയുടെ വിവാഹം നേരത്തെ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം വിവാഹറിസപ്ഷനായിരുന്നു നടന്നത്. അടുത്ത ബന്ധുക്കളുടെയും ചുരുക്കം സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. പരസ്പരം പൂമാലകള്‍ ഇട്ടതിന് ശേഷം വിവാഹം കഴിഞ്ഞതായി ബാല ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്. ശേഷം എലിസബത്തിന്റെ നെറ്റിയില്‍ താരം സിന്ദൂരവും തൊട്ട് കൊടുത്തിരുന്നു

നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2019 ലാണ് അമൃത സുരേഷും ബാലയും വേർപിരിഞ്ഞത്. ഏക മകൾ അവന്തികയുടെ പീരിൽ നിരവധി തവണ വാക് പോരാട്ടവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എലിസബത്ത് എന്റെ മനസ്സ് മാറ്റി. സൗന്ദര്യം മനസ്സിലാണ് വേണ്ടെതെന്നായിരുന്നു വിവാഹശേഷം ബാലയുടെ ആദ്യ പ്രതികരണം. അമൃതയ്ക്കുള്ളതാണോ ഈ വാക്കുകളെന്ന് പലരും സോഷ്യൽ മീഡിയയയിലൂടെ ചോദിച്ചിരുന്നു.

ബാലയുടെ വിവാഹം കഴിഞ്ഞതോടെ അമൃതയുടെ പോസ്റ്റുകൾക്കായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ ഇതാ അമൃതയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എല്ലാ കുഞ്ഞുകൾക്കും ഈ അമ്മയുടെ ഒരു ചെറിയ താരാട്ട് പാട്ട് എന്ന കുറിപ്പോടെ ഓമനത്തിങ്കൽ എന്നഗാനമാണ് അമൃത പങ്കുവെച്ചത്. അശ്വതി ശ്രീകാന്ത്, കൗശിക മേനോൻ തുടങ്ങി നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒപ്പം മകളുടെ ഒരു വീഡിയോ അമൃത പങ്കുവെച്ചിരുന്നു

അതേസമയം വിവാഹവേദിയില്‍ നിന്നും ബാല പറഞ്ഞ കാര്യങ്ങൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യയെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് താരം മറുപടി പറ ഞ്ഞു

എന്റെ കുടുംബത്തെ കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. ചില കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്ന് പോവേണ്ടി വന്നു. കല്യാണം പോലും വേണ്ടെന്ന് വെച്ച് ഇരിക്കുകയായിരുന്നു. പക്ഷേ മനസ് മാറി. എലിസബത്ത് എന്റെ മനസ് മാറ്റി. അതിലൊരു കാര്യം എടുത്ത് പറയാനുണ്ട്. എന്റെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കുണ്ട്. അദ്ദേഹം ഈ ഹാളില്‍ ഇപ്പോള്‍ വന്നിട്ടുണ്ടെന്ന് മനസ് പറയുന്നു. അല്ലെങ്കില്‍ ഈ സാഹചര്യത്തില്‍ ഇത്ര മനോഹരമായി ഈ ചടങ്ങ് നടക്കില്ലായിരുന്നു. മുന്‍പൊക്കെ അദ്ദേഹം പറഞ്ഞത് നീയൊരു ഡോക്ടര്‍ പെണ്ണിനെ കെട്ടണം എന്നായിരുന്നു. അതുപോലെ തന്നെ അച്ഛന്‍ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. പ്രണയം മാത്രമല്ല ജീവിതത്തില്‍ വേണ്ടത്.

എലിസബത്തിന്റെ അച്ഛന്‍ എന്റെ അച്ഛനെ പോലയൊണ്. എന്റെ അമ്മയ്ക്ക് ഇങ്ങോട്ട് വരാന്‍ സാധിച്ചില്ല. പക്ഷേ എലിസബത്തിന്റെ അമ്മ എനിക്കും അമ്മയാണ്. എനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയത്. ഒരു കുടുംബം മുഴുവനുമായി കിട്ടി. വളരെ സന്തോഷമുണ്ട്. ദൈവത്തോട് നന്ദി പറയുന്നു. സൗന്ദര്യം എന്ന് പറയുന്നത് മനസിലാണുള്ളത്. പക്ഷേ എന്റെ ഭാര്യ സുന്ദരിയാണ്. ലുക്കിലാണെങ്കിലും ഹൃദയത്തിലാണെങ്കിലും അങ്ങനെ എന്ന് ബാല പറയുന്നു. ഒപ്പം സദസ്സിലിരുന്നവരെ കൊണ്ട് കൈയ്യടിപ്പിക്കുകയും താരം ചെയ്തിരുന്നു.

ഒരാളെ വളര്‍ത്തി കൊണ്ട് വരുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഒരാളെ താഴ്ത്തുന്നത് വളരെ എളുപ്പമാണ്. അടുത്തിടെ ഒരു സുഹൃത്ത് വിളിച്ചിട്ട് ചോദിച്ചു മതം മാറുന്നുണ്ടോന്ന്. ഞാന്‍ ഹിന്ദുവും എലിസബത്ത് ക്രിസ്ത്യനുമാണ്. എനിക്കത് കേട്ടിട്ട് ചിരി വന്നു. കാരണം ഞങ്ങള്‍ രണ്ട് പേര്‍ക്കും മതമേ ഇല്ല. പിന്നെ എങ്ങനെയാണ് മതം മാറുക. ഞാന്‍ ദൈവവുമായിട്ടുള്ള കമ്മിറ്റ്‌മെന്റ് മാത്രമേയുള്ളു. എനിക്ക് എലിസബത്തിനെയും അവളുടെ കുടുംബത്തിനെയും തന്ന ദൈവത്തോട് നന്ദി മാത്രമേയുള്ളു. എന്നും ബാല പറയുന്നു. തികച്ചും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വളരെ ചുരുക്കം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹറിസപ്ഷന്‍ നടന്നത്.

Noora T Noora T :