എല്ലുവിന് സിന്ദൂരം ചാർത്തി ബാല, പ്രിയതമയെ ചേർത്ത് നിർത്തി, എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്ന് നടൻ; വിവാഹ ശേഷം ബാലയുടെ ആദ്യ പ്രതികരണം ഇതാ

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ബാല രണ്ടാമതും വിവാഹിതനായിരിക്കുകയാണ്. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഇന്ന് ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസിലാണ് വേണ്ടതെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും മതം ഇല്ലെന്നും അതിനാല്‍ തന്നെ മതം മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നടന്‍ പറഞ്ഞു.

അതേസമയം ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹ റിസപ്ഷനിൽ വെള്ള മുണ്ടും വെള്ള കുർത്തയിലും ആണ് ബാലയെ കാണാൻ സാധിക്കുന്നത്. എലിസബത്ത് മെറൂൺ നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചിരിക്കുന്നത് , ഇരുവരും പൂമാല ഇടുന്നതും കേക്ക് കഴിച്ച് മധുരം പങ്കിടുന്നതും ആയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്.

ഇന്ന് വിവാഹ റിസപ്ഷന്‍ നടക്കുമെന്ന് ബാല കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞായിരുന്നു താരത്തിന്റെ പോസ്റ്റ്. സെപ്റ്റംബര്‍ അഞ്ചിന് തന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാകും എന്ന ബാലയുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

പിന്നീട് വിവാഹവാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രിയ കൂട്ടുകാരിയെയാണ് ബാല ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടര്‍ എലിസബത്ത്.

Noora T Noora T :