സംവിധാനം വലിയ ടെന്‍ഷനുള്ള പണിയാണ്, അഭിനയം രസകരമാണ്..അഭിനയം നിര്‍ത്തി പോയാല്‍ തിരികെ വരുമ്പോള്‍ ഇപ്പോഴുള്ള സ്ഥാനം ഉണ്ടാകണമെന്നില്ല

സംവിധയകനായ ജോണി ആന്റണി നിലവില്‍ അഭിനയരംഗത്ത് തിളങ്ങുകയാണ് ജോണി ആന്റണി. ഹോം സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റിന്റെ സുഹൃത്ത് സൂര്യന്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് സംവിധായകന്‍ അവതിരിപ്പിച്ചത്.

ഇനി സംവിധാനത്തിലേക്ക് ഇല്ലേ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ജോണി ആന്റണി. തോപ്പില്‍ ജോപ്പന്‍ ഇറങ്ങിയിട്ട് 5 വര്‍ഷമായി. പിന്നെ മമ്മൂട്ടി ഡേറ്റ് തന്നെങ്കിലും സിനിമ നടന്നില്ല. ബിജു മേനോനും ഷെയ്ന്‍ നിഗവും നായകന്‍മാരാകുന്ന സിനിമ പ്ലാന്‍ ചെയ്തപ്പോഴാണ് ഷെയ്‌നിന്റെ വിലക്കും മറ്റും വന്നത്.

അങ്ങനെ വെറുതെ ഇരിക്കുമ്പോള്‍ തോപ്പില്‍ ജോപ്പന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ ശിക്കാരി ശംഭു സിനിമയില്‍ അച്ചന്റെ വേഷം ചെയ്യാന്‍ വിളിച്ചു. മമ്മൂട്ടിയുടെ ഡേറ്റ് ഉള്ളതാണ് വീണ്ടും സംവിധായകനാകാന്‍ പ്രേരിപ്പിക്കുന്നത്. എന്തായാലും അടുത്ത ഒരു വര്‍ഷത്തേക്ക് സംവിധാനത്തിലേക്കു മടങ്ങില്ല.

അഭിനയം നിര്‍ത്തി പോയാല്‍ തിരികെ വരുമ്പോള്‍ ഇപ്പോഴുള്ള സ്ഥാനം ഉണ്ടാകണമെന്നില്ല. എന്നെക്കാള്‍ നല്ല നടന്മാര്‍ ഇഷ്ടം പോലെയുണ്ട്. സംവിധാനം വലിയ ടെന്‍ഷനുള്ള പണിയാണ്. എന്നാല്‍ അഭിനയം രസകരമാണ് എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി പറയുന്നത്.

Noora T Noora T :