നീ എന്നെ ഡിവോഴ്‌സ് ചെയ്തത് കൊണ്ടാണ് ഞാന്‍ വേറെ ചാനലിലേക്ക് പോയത്; റൊമാന്റിക് സീനുകളെ കുറിച്ച് ഷാനവാസും സ്വാസികയും പറയുന്നു !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഷാനവാസും സ്വാസികയും. സീത എന്ന ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. സീരിയലെ ഇന്ദ്രനും സീതയും ജോഡികൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ സജീവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചെത്തിയ റെഡ് കാര്‍പ്പറ്റ് ഷോയാണ്. സാസ്വികയാണ് ഈ ഷോ അവതരിപ്പിക്കുന്നത്. പ്രിയപ്പെട്ട സീതയുടെ ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഷാനവാസ്.

തങ്ങളുടെ പുതിയ സീരിയൽ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ‘സീത’യിലെ രസകരമായ നിമിഷങ്ങളും താരങ്ങൾ ഓർത്തെടുക്കുന്നുണ്ട്. ഇരുവരും സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന രണ്ട് സീരിയലിലാണ് അഭിനയിക്കുന്നത്. ”നീ എന്നെ ഡിവോഴ്‌സ് ചെയ്തത് കൊണ്ടാണ് ഞാന്‍ വേറെ ചാനലിലേക്ക് പോയതെന്നായിരുന്നു ഷാനവാസ് പറയുന്നത്”. താരങ്ങളുടെ രസകരമായ വീഡിയോ വൈറലായിട്ടുണ്ട്. ആക്ഷന്‍ പറയുമ്പോഴാണ് പെണ്‍കുട്ടികളുടെ ഇടയിലേക്ക് പോവുന്നതെന്നും കട്ട് പറഞ്ഞാൽ ഉടനെ ഞാന്‍ റൂമിലേക്ക് തിരികെവരും . ഇപ്പോഴത്തേത് ആറ്റിറ്റിയൂഡ് പിടിക്കേണ്ട കഥാപാത്രമാണ്. ലൂസാവുന്നുണ്ടെങ്കില്‍ പിടിച്ചോളണേയെന്ന് ഞാന്‍ സാറിനോട് പറഞ്ഞിട്ടുണ്ടെന്നും ഷാനവാസ് കൂട്ടിച്ചർത്തു.

ചെറിയ കാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ചും വലുതാക്കുന്നയാളാണ് ഷാനു, ഇപ്പോഴും ആ സ്വഭാവത്തിന് മറ്റം വന്നിട്ടില്ലേ എന്നും സ്വാസിക ചോദിക്കുന്നുണ്ട്. നിന്നെ കാണുമ്പോള്‍ മാത്രമാണ് എന്തോ കുനുഷ്ടാണല്ലോയെന്ന് ചോദിക്കാന്‍ തോന്നുന്നതെന്നായിരുന്നു നടന്റെ മറുപടി. കൂടാതെ സീതയിലെ റൊമന്റിക് രംഗങ്ങളെ കുറിച്ചും താരങ്ങൾ പറയുന്നുണ്ട്. റൊമാന്റിക് രംഗങ്ങള്‍ ചെയ്തപ്പോഴുണ്ടായ കഷ്ടപ്പാടിനെ കുറിച്ചായിരുന്നു ഇരുവരും പറഞ്ഞത്. അത് വേണോയെന്നൊക്കെയായിരുന്നു ചോദിക്കാറുണ്ടായിരുന്നെന്നും താരങ്ങൾ പഴയ ഓർമ പങ്കുവെച്ച് കൊണ്ട് പറയുന്നു.ആദ്യത്തെ റൊമാന്റിക് രംഗങ്ങൾ ഓര്‍ക്കുമ്പോള്‍ ഇപ്പോൾ ചിരിയാണ് വരുന്നതെന്നാണ് താരങ്ങൾ പറയുന്നത് .

സൗഹൃദമുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഉടക്കിയിട്ടുള്ളതും ഷാനുവുമായിട്ടാണെന്നും സ്വാസിക പറയുന്നു. തല്ലാന്‍ വരെ പോയിട്ടുണ്ട്. അത് കഴിഞ്ഞ് സീനില്‍ ഉമ്മ വെക്കേണ്ട അവസ്ഥയുമായിരുന്നു. എനിക്ക് കുഴപ്പമില്ലായിരുന്നു, ഞാന്‍ ദേഷ്യപ്പെട്ട് നില്‍ക്കുന്ന അവസ്ഥയായിരുന്നു. ഇന്ദ്രേട്ടനാണ് വന്ന് ഉമ്മ വെക്കുന്നത്. എടുത്തോണ്ട് പോണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ സീന്‍ നന്നാക്കാനായി എടുത്ത് പോണമെന്ന് പറഞ്ഞിരുന്നു. കൈപിടിച്ച് പോവുകയായിരുന്നു. നയന്‍താരയെയാണ് ഷാനുവിന് ഏറെയിഷ്ടം, എപ്പോഴും ഫോണില്‍ ചിത്രങ്ങളൊക്കെ നോക്കിയിരിക്കുന്നത് കാണാം. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും സ്വാസിക പറയുന്നു.

about indran and seetha

Safana Safu :