ലേലു അല്ലു ലേലു അല്ലു നിലവിളിച്ച് ഫോട്ടോഗ്രാഫർ; കിട്ടിയത് എട്ടിന്റെ പണി! അർദ്ധ നഗ്ന മോഡൽ കണ്ടം വഴിയോടി

ഫോട്ടോ ഷൂട്ടുകളിൽ എങ്ങനെയെല്ലാം വ്യത്യസ്ത കൊണ്ടുവരാം എന്നാഗ്രഹിക്കുന്നവരാണ് നമ്മൾ. അത് കൊണ്ട് തന്നെ പല ഫോട്ടോ ഷൂട്ടുകളും സിനിമയെ വെല്ലുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വിശ്വാസികളെ വേദനിപ്പിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിലടക്കം ചർച്ചാവിഷയമായി കഴിഞ്ഞിരിക്കുന്നു.

പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട് അർധ നഗ്നയായായാണ് യുവതി ഫോട്ടോഷൂട്ട് നടത്തിയത്. പടികളിൽ അർധ നഗ്നയായി പോസു ചെയ്യുന്ന മോഡൽ, ഹിന്ദു വിശ്വാസത്തെയും ആരാധനയെയും അവഹേളിച്ച ഈ ഫോട്ടോഷൂട്ടിനെതിരെ വൻ വിവാദമാണ് ഉയർന്നത്.സമീപ കാലത്തായി ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ വ്യാപകമാണെന്നും അവക്കെതിരെ നിയമ നടപടിയെടുക്കണമെന്നുമാണ് വിശ്വാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.ചിത്രം പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ആളി കത്തുകയാണ്.

ഇപ്പോൾ ഇതാ ഫോട്ടോഷൂട്ട് വിവാദമായതോടെ മാപ്പ് പറഞ്ഞ് ഫോട്ടോഗ്രാഫർ രംഗത്തെത്തി. മോട്ടീവ് പിക്സ് സ്റ്റുഡിയോ ഉടമ ബി.എൽ അനീഷാണ് ഫേസ്‌ബുക്കിലെത്തി മാപ്പ് പറഞ്ഞത്. ക്ഷേത്രത്തിന്റെ സെറ്റിട്ട് ഫോട്ടോ എടുത്തയാളാണ് താനെന്നും ഹൈന്ദവ സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നും പറഞ്ഞാണ് അനീഷ് ഫേസ്‌ബുക്ക് വീഡിയോ വഴി മാപ്പുപറഞ്ഞത്. ശ്രീ രാമസേനയുടേയും ശ്രീ ആഞ്ജനേയ സേവാ സംഘം പ്രവർത്തകരുടേയും ഇടപെടൽ ഉണ്ടായി. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. ഞാൻ എന്റെ പ്രവർത്തിക്ക് മുഴുവൻ ഹൈന്ദവ വിശ്വാസികളോടും ഹൈന്ദവ സംഘടനകളോടും ക്ഷമ ചോദിക്കുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം എന്നുമാണ് അനീഷ് പറഞ്ഞത് ‌.

അതെ സമയം തന്നെ വലതുപക്ഷ/ബി.ജെ.പി ആഭിമുഖ്യമുള്ള ഒരു ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ എന്ന് തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് ആരോപിച്ചിരുന്നു . ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻ ഗ്രാബുകൾ ഉൾപ്പെടയുള്ള ചിത്രങ്ങൾ ദീപ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Noora T Noora T :