അഭ്യർത്ഥന പരിഗണിച്ച് ചാനൽ ; കൂടെവിടെ ആരാധകർ കേൾക്കാൻ കാത്തിരുന്ന സന്തോഷവാർത്ത !

കുടുംബപ്രേക്ഷകരുടെ ഇഷ്ട വിനോദങ്ങളാണ് സീരിയലുകൾ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക എല്ലാ സീരിയലുകളും മികച്ചു നിൽക്കുന്നതിനാൽ തന്നെ എല്ലാ സീരിയലുകൾക്കും ജനപ്രീതിയും ഏറെയാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള സീരിയലിനേക്കാൾ ജനപ്രിയ സീരിയലുകളും ഇഷ്ട ജോഡികളും പലപ്പോഴും മറ്റുപല സീരിയലുകളിലാകും ഉണ്ടാവുക.

കൂട്ടത്തിൽ ഏറെ ആരാധകരുള്ള ഏഷ്യനെറ്റ് പരമ്പരകളാണ് കൂടെവിടെയും മൗനരാഗവും. വ്യത്യസ്ത കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന പരമ്പരകൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. 2019 ൽ ആരംഭിച്ച മൗനരഗം സംഭവബഹുലമായി 400 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ് . കല്യാണി എന്ന പാവം പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് മൗനരാഗം. ഐശ്വര്യ റംസിയാണ് കല്യാണിയായി എത്തുന്നത്.

അതേസമയം , വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവെച്ച ഒരു പാവം പെൺകുൺകുട്ടിയുടെ കഥയാണ് കൂടെവിടെ . അൻഷിതയാണ് സീരിയലിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻഷിതയ്ക്കൊപ്പം ബിപിൻ ജോസും കൂടിയെത്തുമ്പോൾ ആരാധകർ ഇഷ്ടജോഡികളായി ഇവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. സൂര്യയുടെ അധ്യാപകനാണ് ഋഷി. സൂര്യയ്ക്ക് എല്ലാ പിന്തുണയുമായി കോളേജിൽ ഒപ്പം നിൽക്കുന്നതും ഋഷിയാണ്. ഇവരുടെ റൊമാൻസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്.

ഇപ്പോഴിത മൗനരാഗം, കൂടെവിടെ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത പുറത്ത് എത്തുകയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സീരിയൽ സമയം മാറ്റിയിരിക്കുകയാണ്. മറ്റുളള സീരിയൽ അര മണിക്കൂർ സംപ്രേക്ഷണം ചെയ്യുമ്പോൾ ഇവ രണ്ടും 15 മിനിറ്റ് മാത്രമായിരുന്നു. ഇത് മൗനരാഗം കൂടെവിടെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിത സീരിയലുകളുടെ സമയം മാറ്റിയിരിക്കുകയാണ്. രണ്ട് പരമ്പരകളുടേയും സംപ്രേക്ഷണ സമയം കൂട്ടിയിട്ടുണ്ട്. ഇനി മുതൽ പഴയത് പോലെ 30 മിനിറ്റാകും സീരിയൽ സംപ്രേക്ഷണം ചെയ്യുക. ഏഷ്യനെറ്റ് പുതിയ ചാനൽ സമയം പുറത്ത് വിട്ടിട്ടുണ്ട്.

തിങ്കൾ മുതൽ ശനിവരെയായിരിക്കും സീരിയലുകൾ സംപ്രേക്ഷണം ചെയ്യുക. 5.30 കണ്ണന്റെ രാധ, 6 മണിക്ക് ബാലഹനുമാൻ, 6.30 സസ്നേഹം, 7 മണിക്ക് സാന്ത്വനം, 7.30 അമ്മയറിയാതെ, 8 മണിക്ക് കുടുംബവിളക്ക് , 8.30 തൂവൽ സ്പർശം, 9 മണിക്ക് മൗനരാഗം, 9.30 കൂടെവിടെ, 10 ന് പാടാത്ത പൈങ്കിളി , 10.30 മാന്ത്രികം എന്നിങ്ങനെയാണ് സീരിയലുകളുടെ പുതിയ സമയം. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8.30 ന് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയും സംപ്രേക്ഷണം ചെയ്യും. കഴിഞ്ഞ ആഴ്ച വീണ്ടും തുടങ്ങിയ ഷോയിൽ കുടുംബവിളക്ക്, കൂടെവിടെ ടീം ആയിരുന്നു ആദ്യമെത്തിയത്. കൂടെവിടെയിൽ നിന്നും ഋഷ്യ ജോഡികളുടെ പ്രകടനം ആദ്യം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നേരത്തെ സീരിയൽ സമയം നീട്ടണമെന്ന് അഭ്യർത്ഥിച്ച് കൂടെവിടെയുടെ ആരാധകർ രംഗത്ത് എത്തിയിരുന്നു, കൂടെവിടെയോട് കാണിക്കുന്നത് അനീതിയാണെന്നുള്ള ഹാഷ്ടാഗും ഉയർന്നിരുന്നു. നിലവിൽ 15 മിനിട്ടാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. മറ്റുള്ള സീരിയൽ 30 മിനിറ്റ് സംപ്രേക്ഷണം ചെയ്യുമ്പോൾ കൂടെവിടെ 15 മിനിട്ട് മാത്രമാണുള്ളത്. ഇത് മാറ്റി 30 മിനിട്ടാക്കണമെന്നാണ് ആരാധകർ ഉന്നയിച്ച ആവശ്യം . തുടക്കം സമയത്ത് അര മണിക്കൂറായിരുന്നു പരമ്പര. എന്നാൽ പിന്നീട് കൂടെവിടേയുടേയും മൗനരാഗത്തിന്റെയും സമയം കുറയ്ക്കുകയായിരുന്നു.

സീരിയിലിന്റെ പ്രെമോവീഡിയോയ്ക്ക് ചുവടെയായിരുന്നു കന്റുമായി ആരാധകർ എത്തിയിരുന്നത്. . “ദയവു ചെയ്ത് ഈ സീരിയൽ അര മണിക്കൂർ തന്നെ ആക്കണം, നല്ല എപ്പിസോഡ് ഒക്കെ ഉള്ളപ്പോൾ ഇങ്ങനെ അവഹണന കാണിക്കരുത്,ഏഷ്യാനെറ്റ്‌ നീതി പാലിക്കുക, ഓണസദ്യക്ക് എല്ലാം ഗംഭീരമായി വിളമ്പി അവസാനം ഇലയുടെ അറ്റത്ത് തൊട്ടു കൂട്ടാന്‍ അച്ചാറു വച്ചേക്കുന്ന പോലെയാണ് കൂടെവിടെ എഷ്യാനെറ്റിന്, 15 മിനിറ്റ് സ്ഥിരം ആക്കിയാൽ നമ്മുടെ സീരിയൽ എങ്ങും എത്തില്ല, എന്നിങ്ങനെ പ്രേക്ഷകർ ചോദിച്ചിരുന്നു.

ദയവുചെയ്തു ഏഷ്യനെറ്റ് ഇങ്ങനെ കാണിക്കരുതെന്നും ആരാധകർ പറഞ്ഞിരുന്നു. .അര മണിക്കൂർ കൃത്യമായിട്ട് എല്ലാം സീരിയയും ഇടും പക്ഷെ കൂടെവിടെ മാത്രം 10 മണി ആവാറാവുമ്പോൾ ഇടുന്നു ഇത് എന്തു പരിപാടിയാണ്. ഇങ്ങനെ കുറച്ച് മിനിറ്റ് മാത്രം കൂടെവിടെ ഇട്ടിട്ട് എന്താ കാര്യം. ഇതിലും ഭേദം ഇടാതിരിക്കണതാണ്. ഒരു ദിവസമാണ് 10 മണി ആവുമ്പോൾ ഇട്ടതെങ്കിലും ക്ഷമിക്കാം. പക്ഷെ ഇതിപ്പോ എപ്പോഴും ഇങ്ങനാ ആണല്ലോ ആ ഓണത്തിന് ഒള്ള എപ്പിസോഡ് എങ്കിലും കാണാൻ ഒന്ന് കറക്ട് സമയത്ത് ഇട്ടാൽമതിയായിരുന്നു. എന്നിങ്ങനെയുള്ള കമന്റുകളായിരുന്നു അന്ന് പ്രൊമോയ്ക്കും വന്നിരുന്നത് . എന്തായാലും സമയം മാറ്റിയത് പ്രേക്ഷകരെ സന്തോഷിപ്പിച്ചിട്ടുണ്ട്.

about koodevide

Safana Safu :