എന്റമ്മോ ഇവിടെയും എത്തി ക്ഷേത്രത്തിന് മുന്നിൽ മാറിടം പ്രദർശിപ്പിച്ച് യുവതി! ഫോട്ടോഗ്രാഫറെ വലിച്ച് കീറി ദീപ നിഷാന

ക്ഷേത്രമെന്ന് തോന്നിപ്പിക്കുന്ന വിധമുള്ള ഒരു കെട്ടിടത്തിന്റെ മുൻപിൽ ഒരു സ്ത്രീ അൽപ്പവസ്ത്ര ധാരിണിയായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ആളി കത്തുകയാണ്. ഇപ്പോൾ ഇതാ
വലതുപക്ഷ/ബി.ജെ.പി ആഭിമുഖ്യമുള്ള ഒരു ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ എന്ന് തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് ആരോപിക്കുന്നു.

ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻ ഗ്രാബുകൾ ഉൾപ്പെടയുള്ള ചിത്രങ്ങൾ ദീപ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഈ ഫോട്ടോ കണ്ട് മതവികാരം വ്രണപ്പെട്ട് ഉണർന്ന ഹിന്ദുക്കളൊക്കെ പൊടിക്കടങ്ങണം. തെരഞ്ഞെടുപ്പ് അടുത്താൽ രാഷ്ട്രീയം പറയാനില്ലാത്തവർ ഹിന്ദുക്കളെ പിടിച്ചുകുലുക്കി ഉണർത്തുന്ന പതിവ് കലാപരിപാടിയാണ്. ഉണർന്ന ഹിന്ദുക്കളെയൊക്കെ അടിച്ചുകൂട്ടി ശാഖയിൽ കൊണ്ടിടാനുള്ള പരിപാടിയിൽ വീണു പോവരുത്. ഫോട്ടോയെടുത്തവൻ്റെ പ്രൊഫൈലും രാഷ്ട്രീയവും കൂടി പരിശോധിച്ചിട്ട് വേണം വികാരം വ്രണപ്പെടാൻ.

അതെ സമയം തന്നെ മറ്റൊരു ഫോട്ടോ ഷൂട്ടും ഷൂട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് തൊട്ടു പിന്നാലെ ഫോട്ടോഷൂട്ടിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് മറുപടിയുമായി മോഡല്‍ അര്‍ച്ചന അനില്‍ രംഗത്ത് എത്തുകയും ചെയ്തു .തന്റെ അക്കൗണ്ടില്‍ കയറി മോശം കമ്മെന്റ് ഇട്ടവര്‍ക്കും വീട്ടുകാരെ ചീത്ത വിളിച്ചവര്‍ക്കും മറുപടി നല്‍കുകയാണ് അര്‍ച്ചന. ഇന്‍സ്റ്റാഗ്രാമില്‍ ലൈവില്‍ വന്നാണ് മറുപടി നല്‍കിയത്.

ഞാൻ ചെയ്ത ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും ചിത്രങ്ങൾക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ ലൈവിൽ വന്നത് അമ്മ, അച്ഛൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ്. വയറ് കാണാത്ത ആരും ഈ ലോകത്തില്ല. സ്വന്തം അമ്മയുടെ പാല് കുടിച്ചിട്ടാണ് ഇവൻമാരൊക്കെ വളർന്നു വന്നത്. പിന്നെന്താണ് ഒരു പെൺകുട്ടിയുടെ ശരീരഭാഗം കാണുമ്പോൾ ഇവൻമാർക്ക് ചൊറിയുന്നതെന്ന് അർച്ചന ചോദിക്കുന്നു.

ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്. പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണ് എന്ന്. ഉടനെ ഉണ്ടാകുമെന്നും അർച്ചന പറയുന്നു. സിനിമയിൽ കാണുന്ന പ്രണയ രംഗത്തിന് സമാനമായ രീതിയിലായിരുന്നു വെഡിങ് മോഡൽ ഫോട്ടോ. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ അർച്ചന നടിയും അവതാരകയും ജിം ട്രെയിനറും കൂടിയാണ്.

Noora T Noora T :