ചെമ്പരത്തി പരമ്പരയിലെ പുതിയ ട്വിസ്റ്റിൽ അതൃപ്തി, തമിഴ് പോലെ വേണമെന്ന് പറയില്ല, പക്ഷെ… ദുഷ്ടത്തരം മാത്രം ഇങ്ങനെ ഒരുപാട് ആക്കരുത് ; വൈറലാകുന്ന കുറിപ്പ് !

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. 2018 നവംബർ 26 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. അമല ഗിരീശൻ, സ്റ്റെബിൻ, പ്രബിൻ ,താര കല്യാൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യയും സീരിയലിന്റെ ഭാഗമായിരുന്നു. ഇപ്പോൾ താരകല്യാൺ അവതരിപ്പിക്കുന്ന അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. എന്നാൽ താരം പരമ്പരയിൽ നിന്നും മാറി പകരം താരകല്യാൺ ആയിരുന്നു എത്തിയത്. ഇരുകൈയും നീട്ടിയാണ് ആരാധകർ താരത്തെ സ്നേഹിച്ചത്.

ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയാണ് ചെമ്പരത്തി. സമ്പന്ന കുടുംബത്തിലെ അംഗമായ ആനന്ദ് വീട്ടു ജോലിക്കാരിയായ കല്യാണിയെ വിവാഹം കഴിക്കുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. മകനെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മ ഈ വിവാഹത്തെ എതിർക്കുന്നു. എന്നാൽ അമ്മയുടെ വാക്കുകൾ ധിക്കരിച്ച് സ്നേഹിച്ച പെണ്ണിനോടൊപ്പം ജീവിക്കാനായി ആനന്ദ് വീട് വിട്ട് ഇറങ്ങി പോകുകയാണ്. കൊട്ടരത്തിൽ നിന്ന് സകലതും ഉപേക്ഷിച്ച് ഇറങ്ങിയ ആനന്ദിന് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. കാഴ്ച ശക്തി നഷ്ടപ്പെട്ട സ്ഥിതിയിലാണിപ്പോൾ. സ്റ്റൈബിൻ ആണ് ആനന്ദായി എത്തുന്നത്.

മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തുടക്കത്തിൽ സീരിയലിന് ലഭിച്ചിരുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനത്തായിരുന്നു പരമ്പര. ഇപ്പോഴിത സീരിയലിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചെമ്പരത്തിയുടെ കഥാഗതിയെ വിമർശിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. . ഇങ്ങനെയാണെങ്കിൽ റേറ്റിംങ്ങിൽ ഒന്നാം സ്ഥാനം സ്വപ്നങ്ങളിൽ മാത്രമായിരിക്കുമെന്നാണ് ആരാധിക പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്.

പൂർണ്ണമായ കുറിപ്പ് വായിക്കാം….”ഒരു ഫാൻ എന്ന നിലയിൽ എന്റെ ഒരു ചെറിയ സങ്കടം, പ്രതിഷേധം ആണിത് എന്ന് പറഞ്ഞായിരുന്നു ഒരാൾ കുറിപ്പ് പോസ്റ്റ് ചെയ്തത്. നല്ലരീതിയിൽ പൊയ്ക്കോണ്ടിരുന്ന ചെമ്പരത്തിയെ ഇങ്ങനെ നശിപ്പിക്കരുതായിരുന്നു. തുടക്കത്തിൽ നല്ല നല്ല ഭാഗങ്ങൾ ആയിരുന്നു. എന്നാലിപ്പോൾ എല്ലാം കുളമാക്കിയല്ലോ. തമിഴ് ചെമ്പരത്തിയെ പോലെ വേണം എന്ന് ഞാൻ ഉൾപെടുന്ന ഒരു ഫാൻസും പറയുന്നില്ല. റൊമാൻസ് കാര്യം ആണെങ്കിൽ മലയാളികൾക്ക് തമിഴ് ഉള്ളത്പോലെ വേണം എന്നില്ല. അതൊക്കെ നിങ്ങൾ വേണ്ടപോലെ ചെയ്തിട്ടുണ്ട്. പിന്നെന്തിനാ ദുഷ്ടത്തരം മാത്രം ഇങ്ങനെ ഒരുപാട് ആക്കിയത്.

തമിഴിൽ അഖിലമ്മ, വിലാസിനി എന്നിവർ ഇത്രേം സൈക്കോകൾ ആണോ. അല്ല എന്നാണ് എന്റെ അറിവ്. തമിഴിൽ ഗംഗ എന്ന വ്യക്തിയെ അവരുടെ ആ ഭാഗം കഴിഞ്ഞപ്പോൾ വളരെ മാന്യമായി കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ വിലാസിനിയെയും ഗംഗ, പ്രിയങ്ക എന്നിവരെപോലെ പക്കാ നെഗറ്റീവ് ആയിട്ടാണ് കാണിക്കുന്നത്. ഇത്രയും ക്രൂരതയുള്ളവൾ ആക്കിതീർക്കണമായിരുന്നോ വിലാസിനിയെ. മുൻപൊക്കെ അവരുടെ ഉള്ളിൽ ചെറിയ മനുഷ്യത്വമുണ്ടായിരുന്നു. എന്നാൽ ഈയിടെ ആയിട്ട് അവരെ “നാഗമഠത്തെ “വിലാസിനി ആയിട്ടാണ് കാണിക്കുന്നത്. ഇത്രേം വില്ലത്തരം വേണോ നമ്മുടെ ചെമ്പരത്തിയിൽ. ഈ ഒരു അവസ്ഥയിൽ അനുയോജ്യമായ മാറ്റം ഞങ്ങൾ അംഗീകരിക്കുന്നു.

ഈയിടെ ആയിട്ട് ഒരുമാതിരി. റൈറ്റർ സേട്ടാ, ഈ ഒരു കഴിവിനെ അതിന്റെ പരമാവധി നല്ലരീതിയിൽ ഉപയോഗിക്കു. ഇപ്പോൾ വന്ന പ്രോമോ ഒരിക്കലും മലയാളിക്ക് അംഗീകരിക്കുവാൻ പറ്റാത്തതാണ്. മറ്റു ഭാഷകളിൽ ഇങ്ങനെ ഉണ്ടെങ്കിൽ തന്നെ അവിടെ ഉള്ളത് എന്തൊക്കെ മലയാളം ചെമ്പരത്തിയെ നിങ്ങൾ അതിസമർഥമായി ഒഴിവാക്കി. അപ്പോൾ ആർക്കും വേണ്ടാത്തതു ഇവിടെ ചിലവാകത്തില്ല . ഒന്നാംസ്ഥാനത്തു നിന്ന ചെമ്പരത്തിക്ക് ഇപ്പോൾ ആ സ്ഥാനം സ്വപ്‌നങ്ങളിൽ മാത്രം. ഇതൊരു അപേക്ഷയായി കാണണം. ചെമ്പരത്തിയെ സ്നേഹിക്കുന്ന, അതൊരു ഭ്രാന്ത് ആയി കാണുന്ന ഒരുകൂട്ടം ആളുകളുടെ മനസ്സിലും ഇപ്പോൾ എനിക്ക് തോന്നിയ അതെ അഭിപ്രായം ആയിരിക്കും എന്നാണ് എന്റെ ഒരു തോന്നൽ. അവരുടെ ഒരു പ്രതിനിധി ആയിട്ടാണ് ഞാൻ ഇത്രേം പറഞ്ഞിരിക്കുന്നതെന്നാണ് ആരാധികയുടെ കുറിപ്പ്.

പോസ്റ്റിനെ ശരിവെച്ച് നിരവധി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ചെമ്പരത്തിയില്‍ ഇത്രയധികം നെഗറ്റീവ് കാര്യങ്ങള്‍ കാണിക്കുന്നതില്‍ യോജിപ്പില്ലെന്ന് ആരാധകര്‍ പറയുന്നു.ആനന്ദിനേയും കല്യാണിയേയും കൂടുതല്‍ പ്രധാന്യം നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന സ്ഥിതിയാണ് ഇപ്പോഴത്തേത്. ഇപ്പോള്‍ പരമ്പര കാണാന്‍ തോന്നുന്നേയില്ല. വലിച്ച് നീട്ടിയാലും കുഴപ്പമില്ല, ഇങ്ങനെ നെഗറ്റീവാക്കേണ്ടിയിരുന്നില്ല. വളരെ ശരിയാണ്. ഈ സീരിയൽ കാണാൻ എന്തെല്ലാം പരിപാടികൾ ഒഴിവാക്കിയ ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാരും എങ്ങനെയോ എന്തൊക്കെയോ ആക്ട് ചെയ്യുന്നു എന്നൊരു ഫീൽ ആണ്. ഈ പോരായ്മ പരിഹരിച്ചു പോകണമെന്ന് അപേക്ഷിക്കുന്നു എന്നാണ് കുറിപ്പിൽ പ്രതികരിച്ച് ആരാധകർ പറയുന്നത്.

about chambarathi

Safana Safu :