വേണമെങ്കില്‍ ആ എഡിറ്ററുടെ കാലില്‍ പോയി വീഴ്, ഞാന്‍ ഓരോന്ന് ഷൂട്ട് ചെയ്തുകൊണ്ടുകൊടുക്കും, അങ്ങേരത് എടുത്ത് ദൂരെ കളയും; അനുഭവം പങ്കുവച്ച് നന്ദു!

മലയാള സിനിമയില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് നന്ദു. ചെറിയ റോളുകളില്‍ നിരവധി സിനിമകളില്‍ നന്ദു ചെയ്തിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും നന്ദു ഒരിടയ്ക്ക് എത്തിയിരുന്നു. കോമഡി റോളുകള്‍ക്കൊപ്പം തന്നെ സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്യാൻ നന്ദുവിന് സാധിക്കും. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നന്ദു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു താരം. സംവിധായകന്‍ പ്രിയദര്‍ശന്റെ നിരവധി സിനിമകളിലും നന്ദു അഭിനയിച്ചിട്ടുണ്ട്. കിലുക്കം, അഭിമന്യ, വെട്ടം, തേന്മാവിന്‍ കൊമ്പത്ത്, മരക്കാര്‍ തുടങ്ങിയ പ്രിയദര്‍ശന്‍ സിനിമകളില്‍ എല്ലാം നന്ദു അഭിനയിച്ചിട്ടുണ്ട്.

അതേസമയം പ്രിയദര്‍ശനൊപ്പമുളള അനുഭവം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നന്ദു. കുറെ സിനിമള്‍ ചെയതെങ്കിലും കട്ട് ചെയ്തുപോലെ ചില രംഗങ്ങളെ കുറിച്ച് പറയുമ്പോഴാണ് പ്രിയദര്‍ശനൊപ്പമുളള അനുഭവം നന്ദു പറഞ്ഞത്. പ്രിയന്‍ ചേട്ടന്‌റെ സിനിമകളുടെ എഡിറ്റിംഗ് നടക്കുന്ന ഇടത്ത് പോവാറുണ്ടെന്ന് നന്ദു പറയുന്നു.

ഞാന്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് പ്രിയന്‍ സാറൊക്കെ ആണെങ്കില്‍ കാലില്‍ തൊട്ട് തൊഴാറുണ്ട്. അപ്പോ ആ സമയത്ത് അദ്ദേഹം പറയും. നീ എന്റെ കാലില്‍ തൊടേണ്ട വേണമെങ്കില്‍ ആ എഡിറ്ററുടെ കാലില്‍ പോയി വീഴാന്‍. അംബി സാറായിരുന്നു സ്ഥിരം എഡിറ്റര്‍.

നീ പോയി ആ അംബി സാറിന്‌റെ കാല് പിടി. കാരണം ഞാന്‍ ഓരോന്ന് ഷൂട്ട് ചെയ്തുകൊണ്ടുകൊടുക്കും. അങ്ങേരെല്ലാം അത് എടുത്ത് ദൂരെ കളയും. നിന്‌റെത് കളയാതിരിക്കണമെങ്കില്‍ അങ്ങേരുടെ കാല് പിടിക്കെന്ന് തമാശയ്ക്ക് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. കാരണം അത് സത്യമാണ്. നല്ല തലയുളള ആളാണ് എഡിറ്ററെന്ന് പറയുന്നത്.

മനുഷ്യന്‌റെ ബ്രെയിന്‍, ഹാര്‍ട്ട് എന്ന് പറയുന്നത് പോലത്തെ സംഭവങ്ങളില്‍പ്പെട്ടതാണ് സിനിമയുടെ എഡിറ്റിംഗ്. എഡിറ്റിംഗ് മോശമാണെങ്കില്‍ എടുത്തുവെച്ചതിന് പോലും ഒരു ഭംഗിയും കാണില്ല. എടുത്തത് കുറച്ച് മോശമായി പോയാലും എഡിറ്റിംഗില്‍ ഗംഭീരമാക്കാന്‍ സാധിക്കും. അപ്പോ എഡിറ്ററുടെ കഴിവ് അസാമാന്യ കഴിവ് തന്നെയായിരിക്കും. വളരെ സിനിമാറ്റിക്ക് സെന്‍സുളള, മ്യൂസിക്ക് സെന്‍സുളള എല്ലാം ഉളള ആളായിരിക്കണം. അപ്പോ ചില സംഭവങ്ങള്‍ എഡിറ്റ് ചെയ്ത് കളയേണ്ടി വരും. പ്രിയന്‍ ചേട്ടന്റെ സിനിമ വരുമ്പോള്‍ ഉണ്ടെങ്കില്‍ ഉണ്ട് അത്ര തന്നെ. മരക്കാറിന്‌റെ അകത്ത് ഞാന് ചെയ്തു. ഒരു സീനില്‍ നല്ല ഡയലോഗുകള്‍ എനിക്ക് കിട്ടിയിരുന്നു. എന്നാല്‍ അത് കട്ട് ചെയ്തുകളഞ്ഞു. അത് വേണ്ടാന്ന് അദ്ദേഹം പറഞ്ഞു.

about actor nandu

Safana Safu :