സൂരജിന്റെ പേരിൽ ഋഷിയെ വട്ടുകളിപ്പിച്ച് സൂര്യ; കുസൃതിച്ചിരിയോടെ സൂര്യയുടെയും ഋഷിയുടെയും നിൽപ്പ് ; സന്തോഷം തകർക്കാൻ പുതിയ അടവുമായി മിത്ര !

കൂടെവിടെയുടെ അടിപൊളി എപ്പിസോഡ് എത്തിയിരിക്കുകയാണ്. സൂരജിന്റെ കൂടെ കാറിൽ കയറിപ്പോയ സൂര്യയെ മാത്രമേ ഋഷിയും ആര്യയും അറിഞ്ഞിട്ടുള്ളു. എന്നാൽ, ഇന്ന് അവൾ എവിടെ തങ്ങി എന്നറിയുകയാണ്. ആര്യയും ശേഖരനും തമ്മിൽ സൂര്യയുടെ കാര്യമാണ് സംസാരിക്കുന്നത്. സൂര്യ എന്തിന് ഹോസ്റ്റലിൽ നിന്നും പോയി, അതും നമ്മളോടൊന്നും പറയാതെ എസ് . പി സൂരജിനൊപ്പം . എന്നിട്ട് അവൾ വിളിച്ചതുമില്ലല്ലോ..

അപ്പോൾ ശേഖരൻ സൂരജിനെ വിളിക്കാൻ പറയുന്നുണ്ടെങ്കിലും ‘അമ്മ കേട്ടാൽ കുഴപ്പമാകും എന്നുള്ളത് കൊണ്ട് ആര്യ ഒന്നുകൂടി സൂര്യയെ വിളിച്ചു നോക്കി. ഇതേസമയം, സൂര്യ ഭയങ്കര സന്തോഷത്തിൽ അതിഥി നിൽക്കുകയാണ്..

അവർ രണ്ടുപേരും റാണിയമ്മയെ കുറിച്ചായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. അതിനിടയിലേക്കാണ് ആര്യയുടെ ഫോൺ വന്നത്. അപ്പോൾ സൂര്യ വലിയ ഉത്സാഹത്തിൽ ചേച്ചീ എന്നും വിളിച്ച് ഫോൺ എടുത്തു,. എന്നാൽ ചേച്ചി നല്ല ടെൻഷനിൽ “സൂര്യേ നീ ഇത് എവിടെയാണ്”…

ഇത് കേട്ടയുടനെ സൂര്യ ഒന്ന് പറ്റിക്കാനായിട്ട് , “ഞാൻ ഹോസ്റ്റലിൽ ഉണ്ടല്ലോ ചേച്ചി” എന്നായി.

ഉടനെ ആര്യ… ” ഹോസ്റ്റലിലോ ? എന്നിട്ട് നീ അവിടുന്ന് ഇറങ്ങിപ്പോയെന്നാണല്ലോ ഋഷി സാർ വിളിച്ചപ്പോൾ പറഞ്ഞത്?”

ഹും … മനസിലായി മനസിലായി അപ്പോൾ അറിയിക്കേണ്ടവരെ ഒക്കെ ഋഷി സാർ അറിയിച്ചു കഴിഞ്ഞു അല്ലെ… ചേച്ചിയുടെ ഈ വിളി വന്നുകഴിഞ്ഞപ്പോൾ തന്നെ ഞാൻ ഊഹിച്ചു… എന്ന് സൂര്യ പറഞ്ഞു,

തമാശ കള സൂര്യ എന്താ ഉണ്ടായത്.. നീ എന്തിനാ ആ സൂരജ് സാറിനൊപ്പം പോയത് ? അവിടെ വീണ്ടും പ്രശ്നം ഉണ്ടായോ? എന്ന് ആര്യ ചോദിച്ചു.
പൂർണ്ണമായ റിവ്യൂ വീഡിയോയിലൂടെ കേൾക്കാം !

about koodevide full episode

Safana Safu :