‘കൂടുതൽ കൂടുതൽ ചിരിക്കാനും രസിക്കാനും കഴിയട്ടെ’; ആരാധകരെ ഞെട്ടിച്ച് മഞ്ജു! ആ പോസ്റ്റ്

മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടനാണ് ജയസൂര്യ. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തുടങ്ങി അഭിനയപ്രതിഭ ഏറെ വേണ്ടുന്ന വേഷങ്ങളിലൂടെ സഞ്ചരിക്കുന്ന നടൻ. ഒന്നിനൊന്നു വേറിട്ടതാണ് ജയസൂര്യയുടെ കഥാപാത്രങ്ങള്‍ അടുത്തിടെയായി എന്നതാണ് ഏറ്റവും പ്രത്യേകത.

ജയസൂര്യയുടെ 43-ാം പിറന്നാൾ ആണിന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ് സഹപ്രവർത്തകർ. മഞ്ജു വാര്യർ ജയസൂര്യയ്ക്ക് നൽകിയ ആശംസയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. “ജന്മദിനാശംസകൾ പ്രിയ ജയസൂര്യ. കൂടുതൽ കൂടുതൽ ചിരിക്കാനും രസിക്കാനും കഴിയട്ടെ,” എന്നാണ് ജയസൂര്യയ്ക്ക് മഞ്ജുവിന്റെ ആശംസ

ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സന്തോഷത്തിലാണ് ജയസൂര്യയും മഞ്ജുവും. പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിൽ ജയസൂര്യയും മഞ്ജു വാര്യരുമാണ് നായികാനായകന്മാർ. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ.

മൂന്നാമത്തെ സിനിമയുടെ ചെറു വീഡിയോ പങ്കുവെച്ചാണ് ജയസൂര്യക്ക് പ്രജേഷ് സെൻ ജന്മദിന ആശംസകള്‍ നേർന്നത്. ഇതാ മറ്റൊരു വർഷം. ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് സ്വപ്‍നം കാണുന്നു. നിങ്ങളുടെ ദിവസം നിങ്ങളുടെ പുഞ്ചിരി പോലെ മിന്നട്ടെ. നിങ്ങളുടെ സ്വപ്‍നങ്ങളെല്ലാം സാക്ഷാത്‍കരിക്കപ്പെടട്ടെ എന്നാണ് മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ ഉള്‍പ്പെടുത്തിയ ചെറു വീഡിയോ പങ്കുവെച്ച് പ്രജേഷ് സെൻ കുറിച്ചത്

അതേസമയം ജയസൂര്യക്ക് ജന്മദിന ആശംസകളുമായി ഗായിക റിമി ടോമി എത്തിയിട്ടുണ്ട്. ഇരുപത്തിരണ്ട് വർഷം മുമ്പ് ഞാൻ ഏഞ്ചല്‍ വോയിസില്‍ പാടുമ്പോൾ പരിചയപ്പെട്ട ഒരു ചേട്ടൻ എന്താണ് ചെയ്യണേന്നു ചോദിച്ചപ്പോൾ ആങ്കറിംഗ് എന്ന് പറഞ്ഞു. ഞാൻ അന്ന് ആരാധനയോടെ നോക്കി. ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ എന്നാണ് റിമി ടോമി എഴുതിയിരിക്കുന്നത്. ഇനി അങ്ങോട്ടും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളെ സന്തോഷിപ്പിക്കുക ഒപ്പം ആയുസും ആരോഗ്യവും ദൈവം തരട്ടെയെന്നും റിമി ടോമി കുറിച്ചിട്ടുണ്ട്.

Noora T Noora T :