വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍ കഴിഞ്ഞ ദിവസം വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരൻ. ഇന്നലെ രാവിലെ കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഹിന്ദു ആചാരപ്രകാരമുള്ള താലിക്കെട്ടാണ് രാവിലെ നടത്തിയത് ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം.
ഇന്നലെ നടന്ന വെകിട്ടത്തെ റിസപ്ഷനിൽ ക്രിസ്ത്യന്‍ ബ്രൈഡിന്റെ ലുക്കിലായിരുന്നു താരം എത്തിയത്. എലീനയുടെ ആ ലുക്കിലുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമാ-ടെലിവിഷന്‍ രംഗത്ത് നിന്നുള്ള സുഹൃത്തുക്കളും എലീനയ്ക്കും രോഹിത്തിനും ആശംസകള്‍ അറിയിച്ച് എത്തി കൊണ്ടിരിക്കുകയാണ്.

രണ്ടാളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആയതിനാല്‍ രണ്ടാളുടെയും വിശ്വാസങ്ങള്‍ക്ക് പ്രധാന്യം കൊടുത്തായിരിക്കും വിവാഹമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി വളരെ ലളിതമായിട്ടുള്ള വിവാഹമായിരുന്നു നടന്നത്
സീരിയല്‍ നടി മൃദുല വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തതിന് സമാനമായിട്ടുള്ള തീം ആയിരുന്നു എലീനയും കണ്ടെത്തിയത്. ടിപ്പിക്കൽ ഹിന്ദു വെഡിങ് സാരി ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. വിവാഹസാരിയ്ക്കൊപ്പം ധരിച്ച ബ്ലൗസില്‍ വരനെയും വധുവിനെയും വിവാഹത്തിലേക്ക് കൊണ്ട് വരുന്നതാണ് ചെയ്തിരിക്കുന്നത്. വരന് കുതിരപ്പുറത്തും വധുവിനെ മഞ്ചലിലും കൊണ്ട് വരുന്ന ചിത്രങ്ങളാണ് നല്‍കിയത്. മാത്രമല്ല തന്റെ അപ്പന്റെയും അമ്മയുടെയും പേര് കൂടി അതിലെഴുതണമെന്നുള്ള ആഗ്രഹവും താരം സൂചിപ്പിച്ചിരുന്നു.
കാഞ്ചീപുരത്ത് ബ്യൂട്ടിക് നടത്തുന്ന ആര്യ നായര്‍ എന്ന സുഹൃത്തായിരുന്നു എലീനയുടെ വിവാഹ സാരി ഒരുക്കി കൊടുത്തത്. സാരിയില്‍ അപ്പനും അമ്മയും ചേര്‍ന്നൊരു ആശംസ കൂടി എഴുതിയിട്ടുണ്ടാവും എന്ന സര്‍പ്രൈസ് കൂടി മുന്‍പ് എലീന സൂചിപ്പിച്ചിരുന്നു.

വിവാഹത്തെ കുറിച്ച് എലീന ആഗ്രഹിച്ചത് പോലെയായിരുന്നു കാര്യങ്ങളെല്ലാം എത്തിയത്. ആഗസ്റ്റ് മുപ്പതിനാണ് കല്യാണെങ്കിലും ഇരുപത്തിയാറിന് തന്നെ കുടുംബത്തോടൊപ്പം എലീന കോഴിക്കോട് എത്തി. ഹല്‍ദി, മെഹന്തി, ബ്രൈഡല്‍ ഷവര്‍, മധുരംവെപ്പ് തുടങ്ങി എല്ലാവിധ ചടങ്ങുകളിലേയും ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹത്തിലേക്ക് കടക്കുന്നത്. എലീനയുടെ 15-ാം വയസില്‍ ആരംഭിച്ച പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്. അവിടുത്തെ സുഹൃത്തുക്കളോടായിരുന്നു എലീനയുടെ തുറന്നുപറച്ചില്‍. വരന് മറ്റൊരു വിഭാഗത്തില്‍ നിന്നുവരുന്ന ആളാണെന്നും മാതാപിതാക്കള്‍ സമ്മതിച്ചാല്‍ മാത്രമേ തങ്ങള്‍ വിവാഹിതരാവൂ എന്നും എലീന അന്ന് പറഞ്ഞിരുന്നു. എന്നാല്‍, ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച എലീനയുടെ വീട്ടുകാര്‍ പിന്നീട് വിവാഹത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സ് സീസണ് 2 വേദിയില്‍ വച്ചാണ് എലീന തങ്ങളുടെ വിവാഹം തീരുമാനിച്ചതായി അറിയിച്ചത്.
അതേസമയം എലീനയെ കൂടുതല്‍ സുന്ദരിയാക്കിയ, ആ മാന്ത്രിക സ്പര്ശത്തിന് പിന്നില്‍ സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അലീന ജോസഫ് ആണ്. എലീനയുടെ വിവാഹ നിശ്ചയം മുതല്‍ ഇതുവരെയും ഒപ്പമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ട്രാന്‍സ് വുമണ്‍ കൂടിയായ അലീന ജോസഫ്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ ശിക്ഷ്യ കൂടിയായ അലീന ജോസഫ് ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ക്കാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
എലീന പടിക്കലിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് എലീനയെ സുന്ദരിയാക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തിരഞ്ഞെത്തിയത്. തുടര്‍ന്നാണ് അലീന നിരവധി ആര്‍ട്ടിസ്റ്റുകളെ അണിയിച്ചൊരുക്കുന്നതും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഉയര്‍ന്നു വരുന്നത്