ഞാൻ അന്ന് ആരാധനയോടെ നോക്കി! ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ….ആശംസകളുമായി റിമി ടോമി

ജനപ്രിയ താരം ജയസൂര്യ ഇന്ന് തൻ്റെ നാൽപ്പത്തിമൂന്നാം പിറന്നാളാഘോഷിക്കുകയാണ്. ആരാധകരും സിനിമാ മേഖലയിലെ താരത്തിൻ്റെ സുഹൃത്തുക്കളുമൊക്കെ ചേർന്നാണ് ഈ പിറന്നാളാഘോമാക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരത്തിന് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരുന്നത്.
ഇപ്പോഴിതാ ജയസൂര്യക്ക് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായിക റിമി ടോമി.

ഇരുപത്തിരണ്ട് വർഷം മുമ്പ് ഞാൻ ഏഞ്ചല്‍ വോയിസില്‍ പാടുമ്പോൾ പരിചയപ്പെട്ട ഒരു ചേട്ടൻ എന്താണ് ചെയ്യണേന്നു ചോദിച്ചപ്പോൾ ആങ്കറിംഗ് എന്ന് പറഞ്ഞു. ഞാൻ അന്ന് ആരാധനയോടെ നോക്കി. ഇന്നും അതിലേറെ ആരാധനയോടെ സ്‍നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ എന്നാണ് റിമി ടോമി എഴുതിയിരിക്കുന്നത്. ഇനി അങ്ങോട്ടും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളെ സന്തോഷിപ്പിക്കുക ഒപ്പം ആയുസും ആരോഗ്യവും ദൈവം തരട്ടെയെന്നും റിമി ടോമി കുറിച്ചു. ജയസൂര്യയുടെ ഒരു ഫോട്ടോയും റിമി ടോമി ഷെയര്‍ ചെയ്‍തിട്ടുണ്ട്

Noora T Noora T :