“ദിത് മറ്റേ ലത് പാമ്പായെന്ന് പറഞ്ഞ കണക്കായാല്ലോ” ; ഈ തുമ്മലും സിനിമയും മറക്കാൻ പറ്റുമോ; ആ ഹെവി തുമ്മൽ മലയാളികൾക്ക് സമ്മാനിച്ച പ്രേം കുമാറിനെ കുറിച്ച് വൈറലാകുന്ന കുറിപ്പ് !

മലയാള സിനിമയിലെന്നല്ല എല്ലാ കഥകളിലും നടനെ നടനാക്കി നിർത്തുന്നത് ഒരു ശിങ്കിടി കൂട്ടുകാരൻ ആയിരിക്കും. താര ജോഡികൾ എന്ന വാക്കിലും പലപ്പോഴും സിനിമകളിൽ ഉപയോഗിക്കാൻ പറ്റുന്നത് നടനും സഹനടനും തമ്മിലുള്ള ബന്ധമായിരിക്കും. അവസാനമായി ചർച്ച ചെയ്യപ്പെട്ട ഹോം എന്ന സിനിമയിലും ഒലിവർ ട്വിസ്റ്റും സൂര്യനും ഒരു അഡാർ കോമ്പിനേഷൻ ആണ്.

ഇപ്പോഴിതാ, പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന സിനിമയിലെ ജയറാം പ്രേം കുമാർ കോമ്പിനേഷൻ ചർച്ചയാവുകയാണ്. ഇപ്പോഴും ഈ സിനിമയും അതിലെ സീനും ആരാധകർ ചർച്ചയാകുന്നത് സിനിമയുടെ തന്നെ വിജയമാണ്. മൂവി സ്ട്രീറ്റിൽ ഒരു സിനിമാ ആരാധകൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

ജയറാമാണ് നായകനെങ്കിൽ എർത്ത് ആയി 90കളുടെ മധ്യപകുതി വരെ സ്ഥിരമായി കണ്ടിരുന്ന നടന്മാർ ജഗതി, ജഗദീഷ് എന്നിവരാണ്..ഇടക്ക് ഇന്ദ്രൻസ്,ശ്രീനിവാസൻ പോലുള്ള നടന്മാർ വന്നെങ്കിലും ജയറാം സിനിമകളിൽ ശിങ്കിടികളായി സ്ഥിരം വന്നിരുന്നതും അതിൽ സ്വീകരിക്കപ്പെട്ടതുമായ അഭിനേതാക്കളിൽ ഏറ്റവും പ്രമുഖർ ജഗതിയും ജഗദീഷുമായിരുന്നു.ആ കീഴ് വഴക്കത്തെയാണ് പുതുക്കോട്ടയിലെ പുതുമണവാളനിലെ പ്രേം കുമാറിന്റെ കാസ്റ്റിംഗ് കൊണ്ട് ഒറ്റയടിക്ക് റാഫി മെക്കാർട്ടിൻമാർ തകർത്ത് കളഞ്ഞത്.

ഇന്നും ഞാൻ ഈ പടം ഇങ്ങേർക്ക് വേണ്ടി മാത്രമാണ് റിപ്പീറ്റടിച്ചു കാണാറുള്ളത് .കോമ്പിനേഷൻ സീനിലൊക്കെ കിടു ആയിരുന്നു പുള്ളി..ടൈമിംഗ് ഒക്കെ പക്കാ.. കൗണ്ടറുകളുടേയും കൊടുക്കൽ വാങ്ങലുകളുടേയും ആറാട്ടാണ് ഈ സിനിമയെങ്കിലും ശരിക്കും ഒരു സംഭവം ആയി തോന്നിയത് ദേ ഈ സീൻ ആണ് . മൂക്കിന്റെ തുമ്പത്തേക്ക് പൂവ് ഇങ്ങനെ അടുപ്പിക്കുന്നതിന് മുൻപ് ഇങ്ങേരുടെ വക ചില Facial Expressionsഉം നമ്പറുകളുമൊക്കെയുണ്ട്.

അന്യായം എന്നല്ലാതെ,വേറെ വാക്കുകൾ വിശേഷിപ്പിക്കാനില്ല. മണക്കാൻ പോകുന്നതിന് തൊട്ടുമുൻപായി ചുണ്ടൊക്കെ ഇങ്ങനെ കിടന്ന് വിറക്കുന്നത് കാണാം.. പിന്നെ…മണത്തതിന് ശേഷമുള്ള ആ തുമ്മലും
അതും…വെറുതേ കിടന്ന് തുമ്മുകയല്ല. തുമ്മുന്നതിന് മുൻപ് ചില പ്രത്യേക ശബ്ദങ്ങൾ ഒക്കെ പുറപ്പെടുവിക്കുന്നത് കാണാം. തുമ്മുന്നതും നല്ല വെറൈറ്റി സ്റ്റൈലിൽ. തലയൊക്കെ സൈഡിലോട്ട് കറക്കിയും തിരിച്ചുമൊക്കെയാണ് തുമ്മുന്നത്.

തുമ്മി കഴിഞ്ഞതിന് ശേഷമുള്ള ഡയലോഗാണ് ഒരേ പൊളി. “ദിത് മറ്റേ ലത് പാമ്പായെന്ന് പറഞ്ഞ കണക്കായാല്ലോ” ചുമ്മാ തീ ആയിരുന്നു അണ്ണൻ. അധികം സിനിമകളൊന്നും വേണ്ടാ..ഇത് പോലൊരു ഹെവി ഐറ്റം മാത്രം മതി പ്രേം കുമാർ എന്ന നടനെ മലയാളി എക്കാലവും ഓർമിക്കാൻ
എന്റർടൈനർ എന്ന വാക്കിന്റെ ഉത്തമോദാഹരണങ്ങളിൽ ഒന്ന് പുതുക്കോട്ടയിലെ പുതുമണവാളൻ” എന്നവസാനിക്കുന്നു ആ കുറിപ്പ്.

about prem kumar

Safana Safu :