അമ്പമ്പോ ആ വിവാഹം ; കൂടുതേടി ഋഷിയ്‌ക്കൊപ്പം സൂര്യ പറക്കുന്നു ; ഇതൊന്ന് കാണേണ്ടത് തന്നെ ; സ്വപ്നമാകാതിരിക്കട്ടെയെന്ന പ്രാർത്ഥനയിൽ പ്രതീക്ഷയോടെ ആരാധകർ!

മിനിസ്കീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് താരം. നടിഅൻഷിതയാണ് സൂര്യ കൈമൽ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോർജ് ആണ് നായക കഥാപാത്രമായ ഋഷിയെ അവതരിപ്പിക്കുന്നത്. നടൻ കൃഷ്ണകുമാറും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണകുമാർ മിനിസ്ക്രീനിൽ എത്തിയിരിക്കുന്നത്. ശ്രീധന്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ പുതുതായി എത്തിയ പ്രൊമൊ വീഡിയോ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അവസാനമായി കാണിച്ച എപ്പിസോഡിൽ റാണിയമ്മയും മിത്രയും ഋഷിയുടെ വിവാഹക്കാര്യം ഡിസ്കസ് ചെയ്യുന്നതാണ് കാണിച്ചത്. എന്നാൽ, ഋഷി അതിനെ ശ്കതമായി തന്നെ എതിർക്കുന്നതാണ് കാണിച്ചത്.

ഇതോടെ മിത്രയോട് ഏതുവിധേനയും ഋഷിയെ വശീകരിക്കാൻ പറയുന്നുണ്ട്. ഇതനുസരിച്ചു മിത്ര റിഷിയ്ക്കുവേണ്ടി കുതന്ത്രങ്ങൾ മെനയുകയാണ്. അതേസമയം, പുതിയ പ്രൊമോ ആണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഋഷിയും സൂര്യയും വിവാഹവേഷത്തിൽ ഹെലികോപ്റ്ററിൽ പറക്കുന്നതാണ് രംഗം.

ഹോസ്റ്റലിൽ നിന്നും പടിയിറങ്ങുന്ന സൂര്യ അഥിതി ടീച്ചർക്കരികിലേക്കാണ് പോകുന്നത്. ഇത് അറിയുന്നതോടെ റാണിയമ്മയും കുഞ്ഞിയും ഭയക്കുന്നുണ്ടെങ്കിലും അവർക്ക് യാതൊന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ഋഷി ഇതറിഞ്ഞ് അമ്മയുടെയും സൂര്യയുടെയും അടുക്കൽ എത്തുന്നത് കഴിഞ്ഞ പ്രൊമോയിൽ തന്നെ കാണിച്ചിരുന്നു.

ഇതിന്റെ പിന്തുടർച്ചയായിട്ടാണ് അടുത്ത പ്രൊമോയിൽ ഇരുവരും വിവാഹം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

എന്റെ ടീച്ചറെ വിട്ടുനിന്ന ദിവസങ്ങളിലാണ് ഈ തണലിന്റെ വില എന്തെന്ന് ഞാൻ അറിഞ്ഞത്. ഇനി ഒരിക്കലും ഞാൻ ടീച്ചറെ നഷ്ട്ടപ്പെടുത്തില്ല. എന്ന് സൂര്യ പറയുന്നതും അതോടൊപ്പം അമ്പലത്തിൽ സൂര്യയും അതിഥി ടീച്ചറും എത്തുന്നതുമാണ് ആദ്യ സീൻ. അതേസമയം , അവിടെ ഋഷിയും എത്തുന്നുണ്ട്. ഇവരുടെ വേഷങ്ങളിലും എടുത്തുപറയേണ്ടവയാണ്. അതിമനോഹരമായ കാഴ്ചതന്നെയാണ് മൂന്ന് പേരുടെയും. എന്നാൽ, അവിടേക്കു മിത്രയും കടന്നുവരുന്നുണ്ട്.

ശേഷം സൂര്യ എനിക്കൊരു പ്രോബ്ലം ആകുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല ആന്റി.. എന്ന് മിത്ര റാണിയമ്മയോട് പറയുന്ന സീനും കാണിക്കുന്നുണ്ട്. ഇതിനിടയിൽ സൂര്യയുടെ വീട്ടിൽ കേക്ക് കട്ട് ചെയ്യുന്ന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇരുട്ടിന്റെ മറവിൽ ഒരു ഓടിനടക്കുന്ന രംഗങ്ങളും പരമ്പരയുടെ വരാനിരിക്കുന്ന എപ്പിസോഡുകൾ ട്വിസ്റ്റുകൾ നിറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ്.

വിവാഹവേഷത്തിൽ ശേഖരനും ആര്യയും രാത്രിയിൽ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതും പ്രൊമോയിലുണ്ട്. ഇതിനെല്ലാം ശേഷമാണ് പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ആ വിവാഹം നടക്കുന്നത്. ഋഷി സൂര്യയെ വിവാഹം ചെയ്ത് തുളസി മാലയും ചാർത്തി കൈയിൽ പിടിച്ചുകൊണ്ടോടുന്ന ദൃശ്യങ്ങൾ കാണാം.

ഇത് കഥയെ പൂർണ്ണമായും കോർത്തിണക്കാത്തതിനാൽ തന്നെ സ്വപ്നമാണോ എന്ന സംശയവും ആരാധാകർ ഉന്നയിക്കുന്നുണ്ട്. സൂര്യ ആകാശത്തിന്റെ അതിരുകളും കടന്ന് പ്രണയത്തിന്റെ വർണ്ണലോകത്തേക്ക് പറക്കുകയാണ് നമ്മൾ… എന്ന ഋഷിയുടെ വാക്കുകളും അതിൽ കേൾക്കാം.. ഏതായാലും സ്വപ്നമാകാതിക്കട്ടെ.

about koodevide

Safana Safu :