ചരിത്രം സൃഷിട്ടിക്കുന്നു; വണ്‍ ബില്യണ്‍ വ്യൂവേര്‍സ് നേട്ടത്തില്‍ റൗഡി ബേബി

സോഷ്യല്‍ മീഡിയകളിലൂടെ തരംഗം സൃഷ്ടിച്ച പാട്ടാണ് മാരി 2 വിലെ ധനുഷും സായ് പല്ലവിയും പ്രഭുദേവയുടെ കൊറിയോഗ്രഫിക്ക് ചുവടുകള്‍ വച്ച ‘റൗഡി ബേബി’. പാട്ടും ദൃശ്യവല്‍ക്കരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു പാട്ട്. ഇപ്പോഴിതാ റൗഡി ബേബി മറ്റൊരു ചരിത്രം സൃഷ്ടിക്കുകയാണ്. വണ്‍ ബില്യണ്‍ വ്യൂവേര്‍സ് ആണ് പാട്ടിന് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ ഗാനം എന്ന റെക്കോര്‍ഡ് കൂടി പാട്ട് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ഈ സന്തോഷം നടന്‍ ധനുഷ് പങ്കുവച്ചത് ഇരട്ടി മധുരത്തോടെയാണ്. മറ്റൊരു സന്തോഷം കൂടി താരം പങ്കുവെക്കുന്നുണ്ട്. ധനുഷിന്റേതായി പുറത്തിറങ്ങിയ ത്രീ എന്ന സിനിമയിലെ ഹിറ്റ് സോങ്ങായിരുന്നു കൊലവെറി. കുട്ടികളുള്‍പ്പെടെ പാടി നടന്ന പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൊലവെറി സോങ്ങിന്റെ ഒന്‍പതാമത് വാര്‍ഷികത്തിലാണ് റൗഡി ബേബി വണ്‍ ബില്യണ്‍ വ്യൂവേര്‍സ് നേട്ടത്തില്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇരട്ടി സന്തോഷം പങ്കുവച്ചത്. ഇന്ത്യയില്‍ നിന്നും വന്‍ ബില്ല്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ അഞ്ചാമത്തെ വീഡിയോ കൂടിയാണ് റൗഡി ബേബി. യുവന്‍ ശങ്കര്‍രാജ സംഗീതം നിര്‍വ്വഹിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Noora T Noora T :