അറപ്പു തോന്നുന്നു എന്ന് പറഞ്ഞവർക്കുള്ള മറുപടി; ഭർത്താവ് ഓട്ടോ ഡ്രൈവർ; വര്‍ഷം നാലു കഴിയുന്നു. ആ ഒരു വേദന ഇന്നുമുണ്ട് ; മനസ്സ് തുറന്ന് വൈറൽ ഗേൾ!

സോഷ്യൽ മീഡിയ റീൽസ് ആസ്വദിക്കുന്ന ഏതൊരാൾക്കും ബിസ്മിത എന്ന തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശിയെ സുപരിചിതമായിരിക്കും. ടിക് ടോക് കാലം മുതൽക്കേ തന്നെ വിവിധ വീഡിയോകൾ കൊണ്ട് സോഷ്യൽ മീഡിയ പ്രേക്ഷകരുടെ മനം കവർന്ന താരം ഇപ്പോൾ വീണ്ടും എത്തിയിരിക്കുകയാണ്. അടുത്തിടെ വൈറലായ ഫോട്ടോഷൂട്ട് ചിത്രത്തിലെ മോഡൽ കൂടിയാണ് ബിസ്മിത. എന്നാൽ, ബിസ്മിതയ്ക്കെതിരെ വന്ന കമന്റുകൾ വളരെയധികം മോശമാണ്. ഇപ്പോഴിതാ, കണ്ടിട്ട് അറപ്പു തോന്നുന്നു, നാണമില്ലേ എന്നൊക്കെ ചോദിച്ചവർക്ക്‌ മുഖത്തടിച്ചു പോലെ ബിസ്മിതയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

“മാഷാ അള്ളാഹ്. നിങ്ങൾ വളരെയധികം സുന്ദരിയാണ്. ഓരോരുത്തർക്കും ഓരോ അഭംഗിയുണ്ടാകും..കുതിരക്ക് കൊമ്പ് കൊടുക്കില്ലല്ലോ. മുഖം വെളുപ്പിച്ചും ഉള്ളിൽ കറുപ്പ് മാത്രം ഉള്ളവരുടെ മുൻപിൽ വിജയിച്ചു കാട്ടിയ സഹോദരിക്ക് എല്ലാവിധ ആശംസകളും….. ദൈവം അനുഗ്രഹിക്കട്ടെ. എന്ന കമന്റുകളിലൂടെയാണ് ഒരു പ്രമുഖ ചാനൽ പിറത്തുവിട്ട ബിസ്മിതയുടെ മേക്കോവർ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായത്.

ടിക് ടോക് ബാൻ ആയതുമുതലാണ് താൻ ഇൻസ്റ്റയിൽ സജീവം ആയതെന്നും ബിസ്മിത പറയുന്നു. മുപ്പത്തിനായിരത്തിന് അടുത്തുള്ള ഫോളോവേഴ്‌സാണ് ഇൻസ്റ്റയിൽ മാത്രം താരത്തിനുള്ളത്. അഭിനയത്തിലും തനിക്ക് ശോഭിക്കാൻ കഴിയും എന്ന് ഓരോ വീഡിയോകളിലൂടെയും ബിസ്മിത കാണിച്ചു തരികയാണ്.ഇതിനിടയിലാണ് ഇപ്പോൾ മോഡൽ രംഗത്തും തനിക്ക് പിടിച്ചു നില്ക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നത്.

ഒന്ന് രണ്ടു റീൽസുകൾ വൈറൽ ആയതോടെ അഭിനന്ദന പ്രവാഹം ഉണ്ടായതിന്റെ കൂടെ കുത്തുവാക്കുകളും കേട്ടുവെന്നും ബിസ്മിത തുറന്നുപറയുന്നു. മുഖത്ത് തരിമ്പു പോലും നിരാശയില്ലാതെ നിറഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന്ന എന്നെ ഒത്തിരിപ്പേര്‍ അഭിനന്ദിച്ചു. പലരും ഫൊട്ടോഷൂട്ട് ചെയ്യാമോ, തയ്യാറാണോ എന്നൊക്കെ ചോദിച്ചത് വലിയ അംഗീകാരമായിരുന്നുവെന്നും ബിസ്മിത പറയുന്നു.

ഈ മുഖം വച്ചിട്ട് എന്തിന് വിഡിയോ ചെയ്യുന്നു, കണ്ടിട്ട് അറപ്പു തോന്നുന്നു, നാണമില്ലേ, വീട്ടിൽ തന്നെ ഇരുന്നാൽ പോരെ, മറ്റുള്ളവരെകൊണ്ട് പറയിക്കണോ എന്നൊക്കെ ചോദിച്ചു. കമന്റുകൾ നിറയാൻ തുടങ്ങിയപ്പോൾ ഞാൻ അതിന്റെയൊക്കെ സ്‌ക്രീൻ ഷോട്ടെടുത്ത് ഇൻസ്റ്റയിൽ പോസ്റ്റിട്ടു. അപ്പോഴാണ് അമല്‍ ഷാജി എന്ന ചേട്ടനാണ് ഒരു മെയ്ക്ക് ഓവര്‍ ഫൊട്ടോഷൂട്ട് ചെയ്തുകൂടേ എന്ന് ചോദിച്ചത്. മുന്‍പും പലരും അത് ചോദിച്ചിട്ടുണ്ട്. എങ്കിലും ഞാൻ ഇതിനു വേണ്ടി തയ്യാറെടുക്കയായിരിക്കുന്നു.

മുഖത്തെ മൂടിയ ഈ പ്രശ്‌നത്തിന്റെ പേരില്‍ താന്‍ ആദ്യമൊക്കെ വിധിയെ പഴിച്ചിട്ടുണ്ട്. മുഖം തെളിയുന്ന കണ്ണാടിയെ വെറുത്തിട്ടുണ്ട്. അന്നൊക്കെ ആത്മവിശ്വാസം തന്നു കൂടെ നിന്നത് എന്റെ ഉമ്മച്ചിയാണ്. കളിയാക്കുന്നവരുടെ മുന്നില്‍ തലയയുര്‍ത്തി പിടിച്ച് നടക്കണം മോളേ… എന്ന് എന്റുമ്മയാണ് പഠിപ്പിച്ചത്. . ഇത് നമ്മുടെ ആരുടേയും തെറ്റല്ല, പടച്ചവന്റെ തീരുമാനമാണ് എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചുവെന്നും ബിസ്മിത പറയുന്നു.

എന്റെ കുറവുകൾ മനസിലാക്കികൊണ്ടാണ് ഭർത്താവായി സനുവും ജീവിതത്തിലേക്ക് വന്നതെന്ന് ബിസ്മിത പറയുന്നു. പ്രണയത്തിടുവിലാണ് തങ്ങൾ ഒന്നായതെന്നും പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഇക്ക എന്നെ വന്ന് പ്രപ്പോസ് ചെയ്തത് എന്നും ബിസ്മിത പറയുന്നു. എന്റെ കുറവുകൾ ഇക്കയ്ക്ക് വിഷയം ആയിരുന്നില്ലെന്നും എല്ലാ പ്രതിബന്ധങ്ങളേയും താണ്ടിയാണ് തങ്ങൾ ജീവിതത്തിൽ ഒന്നിച്ചതെന്നും താരം പറഞ്ഞു.

നാലുവർഷമായി തങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്. ഇക്ക ഓട്ടോ ഡ്രൈവറാണ്. ഇത് വരെയും എന്റെ കുറവുകളെ ഇക്ക പുച്ഛിച്ചിട്ടില്ല. ജീവനെപ്പോലെയാണ് എന്നെ നോക്കുന്നത്. ഒരു മകനാണ് മുഹമ്മദ് അല്‍സം. തന്റെ മുഖത്തുള്ളതു പോലെ അവന്റെ മുഖത്തു പുള്ളികളുണ്ട് എന്നതാണ് ഇപ്പോഴത്തെ സങ്കടം. എങ്കിലും അവൻ തല ഉയർത്തിപ്പിടിച്ചു ജീവിക്കാനുള്ള കരുത്ത് പടച്ചവൻ നൽകുമെന്നും ബിസ്മിത പറയുന്നു.

about bismitha

Safana Safu :