ദേവ ഇനി ടാക്‌സി ഡ്രൈവർ; വർമ്മ സാറിന്റെ നെഞ്ച് തകരുമ്പോൾ ചികിത്സയ്ക്കായി പണമില്ലാതെ കണ്മണിയ്ക്കരികിലേക്ക് ; പുതിയ കളികൾക്കായി മധുരിമ ഗൗതമന്റെ കളത്തിലേക്ക്!

അങ്ങനെ ദേവ ടാക്സി ഡ്രൈവർ ആകാനുള്ള തീരുമാനത്തിലാണ്. എന്നാൽ, അത് എല്ലാവർക്കും നാണക്കേടാകില്ല അത് വേണോ എന്നാണ് കണ്മണി ചോദിക്കുന്നത്. ഉടനെ ദേവ പറഞ്ഞു, “നമ്മൾ ഇവിടെ തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്നു, ചെറിയ വരുമാനത്തിലാണെങ്കിലും നമ്മൾ സ്നേഹത്തോടെ കഴിയുന്നു എന്നുള്ളത് തെളിയിച്ച് കാണിക്കണം അതാണ് വേണ്ടത്. ഇപ്പോൾ താൻ എന്റെ കൂടെയാണ് നിൽക്കേണ്ടത്.

ഇതുകേട്ടപ്പോൾ കണ്മണിയും പറഞ്ഞു, ” ദേവേട്ടൻ എടുക്കുന്ന തീരുമാനം ഏതായാലും അത് നമ്മുടെ തീരുമാനമാണ്. ഞാൻ വെറുതെ ചോദിച്ചന്നെ ഉള്ളു. എന്നാൽ തയ്യാറായിക്കോടി പെണ്ണെ എന്നും പറഞ്ഞ് രണ്ടാളും തയ്യാറാക്കുകയാണ്. എപ്പോഴും ഈ കണ്മണി ഒപ്പമുണ്ടാകുമെന്നും ഈ നെഞ്ചിലെ സ്നേഹം മാത്രം മതിയെന്നും പറഞ്ഞ് കണ്മണി ദേവയുടെ കൈ നെഞ്ചോട് ചേർക്കുകയാണ്. അങ്ങനെ അവരുടെ ജീവിതത്തിലെ പുതിയ തുടക്കം സന്തോഷത്തോടെ നടക്കുകയാണ്.

അതേസമയം, മധുരിമയ്ക്ക് ഒരു സമാധാനവും ഇല്ല. എല്ലാം തകർന്ന് തരിപ്പണമായി. വിചാരിച്ചതൊന്നും നടന്നതുമില്ല. അതുകൊണ്ടുതന്നെ മധുരിമ നേരെ പേപ്പാറ ഗൗതമനെ കാണാൻ പോവുകയാണ്. ഈ കാര്യമൊക്കെ ഗൗതമനോട് പറയുകയും ചെയ്‌തു. പക്ഷെ അവിടെയും മധുരിമയ്ക്ക് തിരിച്ചടിയായിരുന്നു. മധുരിമയെ ഗൗതമൻ വിശ്വസിക്കുന്നില്ല.

നിന്നെ എങ്ങനെ വിശ്വസിക്കും , നീയും നിന്റെ അച്ഛനും പാതിയ്ക്ക് വച്ച് എന്നെ ഒഴുവാക്കി ദേവയ്‌ക്കും കണ്മണിയ്ക്കും ഒപ്പം ചേർന്നതല്ലേ …അവർക്കുവേണ്ടി എന്തൊക്കെ സഹായമാണ് ചെയ്തത്. അന്നേ ഞാൻ പറഞ്ഞു വേണ്ട എന്ന് . നീ അന്നൊന്നും ഒന്നും കേട്ടില്ലല്ലോ? ഇപ്പോൾ നീ പുതിയ പ്ലാനുമായി വന്നതെന്തിനാണെന്ന് പോലും എനിക്ക് സംശയമുണ്ട്. ആദ്യം ഞാൻ എല്ലാമൊന്ന് അന്വേഷിച്ചറിയട്ടെ , എന്നിട്ട് തീരുമാനിക്കാം . നീ ദേവയെ ചതിക്കാനാണോ അതോ എന്നെ ചതിക്കാനാണോ എന്നാദ്യം ഞാൻ ഒന്നറിയട്ടെ… അഥവാ നീ എനിക്കിട്ടാണ് പണി തരാൻ പോകുന്നതെങ്കിൽ.. മോളെ സൂക്ഷിച്ചോ? നീ എനിക്കിട്ടാണ് പണി തരാൻ പോകുന്നത്. വീട്ടിലൊരു ഫോട്ടോ എടുത്തുവച്ചോ … പേപ്പാറ ഗൗതമനെ നിനക്കറിയില്ല… മധുരിമയ്ക്ക് തിരിച്ചടി വീണ്ടും കിട്ടുന്ന തരത്തിലാണ് ഗൗതമൻ ഓരോ വാക്കും പറഞ്ഞിരിക്കുന്നത്.

ഉടനെ മധുരിമ, എങ്ങനെ വേണമെങ്കിലും അന്വേഷിച്ചോളു എന്നാണ് പറയുന്നത്. ദേവ തെരുവിലിറങ്ങുന്നതായിരുന്നു ഞാൻ കാണാൻ ആഗ്രഹിച്ചത് എന്നാൽ, പനംതോട്ടത്തിലെ അമ്മച്ചി എല്ലാം നശിപ്പിച്ചു എന്നാണ് മധുരിമ പറഞ്ഞത്. എന്നിട്ട് തുടർന്നും ഗൗതമനോട് ഒപ്പം നില്ക്കാൻ മധുരിമ അപേക്ഷിക്കുകയാണ്.

എന്നാൽ വീണ്ടും നിന്നെ കുറിച്ച് ഞാൻ ഒന്ന് അന്വേഷിക്കട്ടെ എന്നാണ് ഗൗതമൻ പറയുന്നത്. നീ എന്റെ തല കണ്ടില്ലേ കൊച്ചെ.. മുടിയൊന്നുമില്ല..ഇതൊക്കെ ആലോചിച്ചാലോചിച്ച് പോയതാ… നിറയെ ബുദ്ധിയാ എന്നൊക്കെ ആ കുശാഗ്ര ബുദ്ധിക്കാരൻ ഗൗതമൻ പറയുകയാണ്. ഏതായാലും മധുരിമയ്ക്ക് പ്രതീക്ഷ കൊടുത്ത് ഗൗതമൻ പറഞ്ഞയച്ചു.

ഈ സമയം കണ്മണി അമ്മച്ചിയോട് ദേവ ടാക്സി ഓടിക്കുന്നതിലെ വിഷമം പറയുകയാണ്. എന്നാൽ, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങൾ ഒക്കെ വലിയ നിലയിൽ കഴിഞ്ഞവർ ആയതുകൊണ്ടാണ് ഈ ജോലിയൊക്കെ ബുദ്ധിമുട്ടയിട്ട് തോന്നുന്നത്. ഏതായാലും ഇവിടെ നിൽക്കുകയാണെകിൽ എന്നെ അനുസരിച്ച് നിൽക്കണം എന്നൊക്കെ അമ്മച്ചി കണമണിയോട് പറയുകയാണ്. അതോടൊപ്പം അവിടെയുള്ള ചെടികൾ എന്നും നനയ്ക്കാനും കൺമണിയെ ഏൽപ്പിക്കുന്നുണ്ട്. അതായത് ആ ചെടികളുടെ വളർച്ച പോലെയായിരിക്കും ഇനി നിങ്ങളുടെ വളർച്ച എന്നാണ് അമ്മച്ചി പറയുന്നത്.

ഇതേസമയം, വീട്ടിൽ ഒരു സമാധാനവും ഇല്ലാതെ ഇരിക്കുകയാണ് വർമ്മ സാർ. പെട്ടന്ന് ഒരു നെഞ്ചുവേദന വരുകയാണ്. എന്നാൽ അംബിക നിർബന്ധിച്ചിട്ടും വർമ്മ സാർ ഹോസ്പിറ്റലിൽ പോകാൻ തയ്യാറാകുന്നില്ല. രവി പറഞ്ഞിട്ടും വർമ്മ ഹോസ്പിറ്റലിൽ പോകുന്നില്ല. പിന്നീട് അതിനുള്ള കാരണം വർമ്മ സാർ തുറന്നുപറയുകയാണ്. ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ എല്ലാവര്ക്കും അറിയുന്നത് കോടീശ്വരനായ വർമ്മ എന്നാണ്. പക്ഷെ എന്റെ കൈയിൽ ഒരു രൂപയില്ല. അവിടെ ചെന്നാൽ കുറെ രൂപ ചിലവാകും.

ഇതൊക്കെ കേട്ടപ്പോഴും അംബിക ഹോസ്പിറ്റലിൽ പോകാൻ നിർബന്ധിക്കുകയാണ്. എന്നാൽ ഒരുതരത്തിൽ വർമ്മ സാർ സമ്മതിക്കുന്നില്ല. ഉടനെ തന്നെ രവി കൺമണിയെ വിളിക്കുകയും കാര്യം പറയുകയും ചെയ്തു. അങ്ങനെ കണ്മണി പെട്ടന്ന് ഓടിപ്പോകാൻ തയ്യാറാകുമ്പോൾ അമ്മച്ചി കാര്യങ്ങൾ ചോദിക്കുകയാണ്. ആദ്യം നീരസത്തോടെ സംസാരിക്കുന്നുണ്ടെങ്കിലും അമ്മച്ചി കൈയിൽ സൂക്ഷിച്ച കുറച്ചു കാശും കൊടുത്താണ് കൺമണിയെ പറഞ്ഞുവിടുന്നത്.

കണ്മണി ആ കാശ് വാങ്ങാൻ ആദ്യം കൂട്ടാക്കിയില്ലങ്കിലും അമ്മച്ചി അത് നിർബന്ധിച്ചു കൊടുത്തയാക്കുന്നുണ്ട്. അങ്ങനെ കണ്മണി അവിടെ ചെന്നപ്പോൾ രവി കണ്മണിയോടായി ഒരു കാര്യം പറഞ്ഞു , ഞാനാണ് നിന്നെ ഇവിടേക്ക് വിളിച്ചതെന്ന് അച്ഛനോട് പറയല്ലേ.

അതൊക്കെ സമ്മതിച്ചിട്ട് അച്ഛനെങ്ങനെ ഉണ്ടെന്ന് കണ്മണി ചോദിക്കുകയാണ്. അങ്ങനെ അച്ഛനെ കാണാൻ കണ്മണി ചെല്ലുകയാണ്. കൺമണിയെ കണ്ട ഉടൻ അച്ഛൻ അതിശയിക്കുകയാണ്. രവി പറഞ്ഞിട്ടാണ് വന്നത് എന്ന് അച്ഛൻ പറയുമ്പോൾ കണ്മണി അത് നിഷേദ്ക്കുന്നുണ്ട്. എന്നാൽ നിനക്ക് കള്ളം പറയാനറിയില്ല എന്നുപറഞ്ഞ് വർമ്മ രവി വിളിച്ചിട്ടാണെന്നത് ഉറപ്പിക്കുന്നുണ്ട്.

എന്നാൽ, അപ്പോഴും ആശുപത്രിയിൽ പോകാൻ വർമ്മ സാർ കൂട്ടാക്കിയില്ല. കൺമണിയെ കണ്ടപ്പോൾ എല്ലാ വേദനയും മാറി എന്നുപറഞ്ഞ് ദേവയുടെയും കണ്മണിയുടെയും വിശേഷം അച്ഛൻ ചോദിക്കുകയാണ്. അപ്പോഴാണ് ടാക്സി ഓടിക്കുന്ന കാര്യം കണ്മണി പറയുന്നത്. അത് ഒട്ടും തന്നെ വർമ്മ സാറിന് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. എന്നാൽ, കണ്മണി അച്ഛനെ പറഞ്ഞ് മനസിലാക്കി ധൈര്യം കൊടുക്കുന്നുണ്ട്.

ഇതേസമയം, മധുരിമ വീണ്ടും പേപ്പാറ ഗൗതമിന്റെ അടുത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. മധുരിമയുടെ അച്ഛൻ തടയുന്നുണ്ടെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ ദേഷ്യത്തോടെ നിൽക്കുകയാണ് മധുരിമ. ഏതായാലും ഇനി മധുരിമയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്..

about padatha painkili

Safana Safu :