ഇന്ന് മലയാളികൾ ചർച്ച ചെയ്യുന്ന പേരാണ് ഇന്ദ്രൻ. കരിയറിന്‌റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലൂടെ സിനിമകളില്‍ എത്തിയ താരം സ്വപ്രയത്നം കൊണ്ടാണ് സിനിമകളിൽ മികച്ച നിരൂപണ പ്രശംസ നേടിയെടുത്തത്. സ്‌ക്രീനില്‍ വളരെ കുറച്ച് സമയം മാത്രമുളള കഥാപാത്രങ്ങളായിരുന്നു ഇന്ദ്രന്‍സ് കൂടുതല്‍ ചെയ്തത്. സൂപ്പര്‍ താരങ്ങളുടെ സിനിമകളില്‍ വരെ ഇത്തരം റോളുകളില്‍ ഇന്ദ്രന്‍സ് എത്തി. അന്നൊക്കെ മെലിഞ്ഞ ശരീര പ്രകൃതി ആയതുകൊണ്ട് പലരും താരത്തെ കളിയാക്കിയിട്ടുണ്ട്. ഓരോ പേരുകളിലാണ് ഇന്ദ്രന്‍സിനെ ആളുകള്‍ വിളിച്ചത്. ഹാസ്യ റോളുകളില്‍ ഒതുങ്ങിപ്പോവുമെന്ന് പലരും കരുതിയ താരം കൂടിയാണ് ഇന്ദ്രന്‍സ്. എന്നാല്‍ സീരിയസ് കഥാപാത്രങ്ങൾ അത്ഭുതകരമാം വിധമാണ് താരമിപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഏറ്റവുമൊടുവിലായി ഹോം എന്ന ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റായും മികച്ച പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. നല്ല കഥാപാത്രങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ദ്രന്‍സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം കൊടക്കമ്പി എന്ന് വിളിപ്പേര് നീണ്ട കാലത്തോളം നടന് കേൾക്കേണ്ടിവന്നിട്ടുണ്ട്.. ഈ വിളിപ്പേരിനെ കുറിച്ചാണ് ഇന്ദ്രൻസ് ഇപ്പോൾ പറയുന്നത്.
കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമം വന്നുളളു എന്ന് ഇന്ദ്രന്‍സ് പറയുന്നു. ആ സമയത്ത് നമ്മളെ എല്ലാവരും ശ്രദ്ധിക്കും. കല്യാണ വീട്ടില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക. നല്ല നിറമുളള കുപ്പായമൊക്കെയിട്ട് ചെന്ന് നില്‍ക്കുമ്പോഴാകും കൊടക്കമ്പി എന്ന വിളി വരുന്നത്.
ഇത് എല്ലാരും കേള്‍ക്കുകയും ചെയ്യും. അത് കുറച്ചുകാലം ഒരു വിഷമമായിരുന്നു എന്ന് നടന്‍ പറഞ്ഞു. അനിയന്‍ ബാവ ചേട്ടന്‍ ബാവ സിനിമയില്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ എന്നെ വിളിക്കുന്നതാണ് ഈ പേര്. പിന്നീട് ആളുകള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെ വിളിക്കുന്നത് ആദ്യം വിഷമം ഉണ്ടാക്കിയെങ്കിലും ഞാന്‍ ചെയ്ത കഥാപാത്രത്തിന്‌റെ ഓര്‍മ്മ തങ്ങിനില്‍ക്കുന്നത് കൊണ്ടാണല്ലോ ആ വിളി വരുന്നത് എന്നോര്‍ത്ത് ആ സങ്കടം ഞാന്‍ സന്തോഷമാക്കി മാറ്റി, ഇന്ദ്രന്‍സ് പറഞ്ഞു.
അതേസമയം ഹോം എന്ന ചിത്രത്തിന് പുറമെ ഈ വര്‍ഷം ഇറങ്ങിയ മറ്റ് സിനിമകളിലെ ഇന്ദ്രന്‍സിന്‌റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. വെളളം, അനുഗ്രഹീതന്‍ ആന്റണി, ഇന്ന് മുതല്‍, മാലിക്ക് തുടങ്ങിയ സിനിമകളും ഇന്ദ്രന്‍സിന്‌റെതായി ഇക്കൊല്ലം പുറത്തിറങ്ങി. കൈനിറയെ ചിത്രങ്ങളാണ് നടന്‌റെതായി നിലവില്‍ അണിയറയില്‍ ഒരുങ്ങുന്നത്. കോസ്റ്റ്യൂം ഡിസൈനറായി കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് മൂന്നുറിലധികം സിനിമകളില്‍ തന്‌റെ കരിയറില്‍ അഭിനയിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചത്.
ഡോ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുളള പുരസ്‌കാരവും ഇന്ദ്രന്‍സിനെ തേടിയെത്തുകയുണ്ടായി. കൂടാതെ അപ്പോത്തിക്കിരി സിനിമയിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സ്‌പെഷ്യല്‍ മെന്‍ഷനും ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട്, മെയ്ഡ് ഇന്‍ കാരവാന്‍, 19(1)(a) തുടങ്ങിയവയാണ് ഇന്ദ്രന്‍സിന്‌റതായി വരാനിരിക്കുന്ന പുതിയ സിനിമകള്‍.
About indrans