വളരെക്കുറച്ച് കഥാപാത്രങ്ങള്‍ കൊണ്ട് തന്നെ ജനശ്രദ്ധ നേടിയ താരമാണ് അനാര്‍ക്കലി. ബോയ്ക്കട്ട് ചെയ്ത് കണ്ണടവെച്ച് നടക്കുന്നതുകൊണ്ട് ഫെമിനിച്ചി എന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ കണ്ണാടി വെയ്ക്കുന്നത്. അന്ന് മുതലേ ‘ഫെമിനിച്ചീ’ എന്ന വിളി കേള്‍ക്കുന്നുണ്ടെന്നും പറയുകയാണ് അനാര്‍ക്കലി. സിനിമയില്‍ വന്നപ്പോള്‍ അത് കുറച്ച് കൂടുതലായി കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ഒരിക്കലും തെറ്റുദ്ധരിക്കപ്പെട്ടതല്ല. ഞാന്‍ ഫെമിനിച്ചി തന്നെയാണ്. കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് ശീലം.
ഏറെ നാളായുള്ള ആഗ്രഹമായിരുന്നു മുടിവെട്ടുക എന്നത്. പ്ലസ് വണ്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ അറിയാതെ പോയി മുടിവെട്ടി. അപ്പോള്‍ കേള്‍ക്കേണ്ടി വന്നത് ബുദ്ധിജീവി ആണോ എന്ന ചോദ്യമാണ്. ഞാന്‍ അങ്ങനെയല്ലെന്ന് എന്നെ നന്നായി അറിയാവുന്നവര്‍ക്ക് അറിയാം. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഇഷ്ടം സിനിമയില്‍ ഫാഷന്‍ ഡിസൈനര്‍ ആകാന്‍ ആണെന്നും അനാര്‍ക്കലി അഭിമുഖത്തിലൂടെ വ്യക്തമാക്കി. ‘കോസ്റ്റ്യൂംസ് അനാര്‍ക്കലി മരിക്കാര്‍’ എന്ന ടൈറ്റില്‍ കാര്‍ഡ് ഒരു ദിവസം വരുമെന്നും താരം പറയുന്നു. ചേച്ചിയുടെ പേര് ലക്ഷ്മി എന്ന് ആയതുകൊണ്ട് ഒരുപാട് ചോദ്യ
ങ്ങള്‍ കേള്‍ക്കേണ്ടി വന്നു. വാപ്പയും ഉമ്മയും ചേര്‍ന്നാണ് ലക്ഷ്മി എന്ന പേര് ചേച്ചിയ്ക്ക് ഇട്ടത്. ആ പേരിന് വലിയ കുഴപ്പമുള്ളതായി ഒന്നും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. എനിക്ക് പേരിട്ടത് വാപ്പയുടെ സുഹൃത്താണ്.
വാപ്പ നിയാസ് മരിക്കാര്‍ ഫോട്ടോഗ്രാഫറായതിനാല്‍ കാമറയോടും ചിത്രങ്ങളോടും എനിക്ക് താത്പര്യം അല്‍പം കൂടുതലാണ്. ലോക് ഡൗണ്‍ സമയത്ത് ഫോട്ടോഷോപ്പും ഇല്ലസ്‌ട്രേഷനും പഠിക്കുന്ന തിരക്കിലായിരുന്നുവെന്നും അനാക്കലി പറഞ്ഞു. അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം. അവസരം കിട്ടുന്നതുവരെ സിനിമയില്‍ അഭിനയിക്കുമെന്നും സംവിധാനത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടേയില്ലെന്നും ഭാവിയില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തന്നെയാണ് താത്പര്യമെന്നും താരം പറഞ്ഞു.