പ്രമുഖ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിൽ തുടരുകയാണ് . അദ്ദേഹത്തിന്റെ സുഹൃത്തും നിർമ്മാതാവും കൂടിയായ നൗഷാദ് ആലത്തൂരാണ് ഈ വിവരം പുറത്തുവിട്ടത്. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും നിർമാതാവ് നൗഷാദ് ആലത്തൂർ അറിയിച്ചു.
”എന്‍റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്‍റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്” നൗഷാദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ അടക്കമുള്ളവര്‍ ആശുപത്രിയില്‍ വിവരങ്ങള്‍ തിരിക്കിയിട്ടുണ്ട്.
ഒരാഴ്ച്ച മുൻപ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. വർഷങ്ങളായി നിരവധി ടിവി ചാനലുകളിലെ പാചക പരിപാടികളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള നൗഷാദ് സിനിമാ നിർമ്മാതാവ് എന്ന നിലയിലും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
പാചകത്തെ കലയായി കാണാൻ പഠിപ്പിച്ച നൗഷാദ് ചെറുപ്പകാലം മുതൽ പാചകപ്രിയനായിരുന്നു. പിന്നീട് ഹോട്ടൽ മാനേജ്‌മന്റ് പഠനം പൂർത്തിയാക്കി പാചകത്തെ ബിസിനെസ്സായും മുന്നോട്ടുകൊണ്ടുപോയി. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്. നിരവധി പ്രമുഖ വ്യക്തികളുടെ മക്കളുടെ വിവാഹ ചടങ്ങുകൾക്ക് രുചി കൂട്ടിയത് നൗഷാദായിരുന്നു.
ബിരിയാണി എന്ന വിഭവത്തെ മലയാളികൾക്കിടയിൽ വിസ്മയമാക്കിയ നൗഷാദിന്റെ സിഗ്നേച്ചർ വിഭവവും ബിരിയാണി തന്നെ. നാവിന്റെ രുചി കൂട്ടിയതിൽ മാത്രമല്ല, സിനിമകൾ നിർമ്മിച്ചും നൗഷാദ് വിജയിച്ചിട്ടുണ്ട്. എന്നാൽ സ്പാനിഷ് മസാല എന്ന സിനിമ ചെയ്തതോടെ നിർമ്മാണ രംഗത്ത് വലിയൊരു തിരിച്ചടി നേരിടുകയും തുടർന്ന് നിർമ്മാണ രംഗത്തുനിന്ന് പൂർണ്ണമായും ഒഴുവാക്കുകയും ചെയ്തു.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്.
about chef noushad