മണിക്കുട്ടൻ അങ്ങനെയാണ്! ഒരേയൊരു നെഗറ്റീവ് അതാണ്! പക്ഷെ… മനസ്സ് തുറന്ന് ബിഗ് ബോസ്സ് താരം റിതു മന്ത്ര

ബിഗ് ബോസ് മലയാളം സീസൺ 3 യ്ക്ക് ശേഷം താരങ്ങളെല്ലാം തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഷോയിലെ ഫൈനൽ 8 ൽ ഉൾപ്പെട്ട ഋതു മന്ത്ര തന്റെ ഷോ അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയി ആയ മണിക്കുട്ടന്‍ അടക്കമുളള മത്സരാര്‍ത്ഥികളുടെ പോസിറ്റീവ് വശങ്ങളും നെഗറ്റീവ് വശങ്ങളും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം

നടിയും മോഡലുമായ റിതു മന്ത്ര ബിഗ് ബോസിലെ അവസാന എട്ട് പേരിൽ ഒരാളായിരുന്നു. ബിഗ് ബോസിൽ ഏഴാം സ്ഥാനത്താണ് റിതു എത്തിയത്.

പൊളി ഫിറോസിന്റെയും സജ്‌നയുടേയും പോസിറ്റീവും നെഗറ്റീവും മറ്റുളളവരെ ചൊറിയല്‍ ആണെന്നാണ് റിതു പറയുന്നത്. പോസിറ്റീവായിട്ടും അവര്‍ ചൊറിയും, നെഗറ്റീവായിട്ടും അവര്‍ ചൊറിയും. പക്ഷെ അതൊക്കെ ഒരു രസമായിരുന്നു. ബിഗ് ബോസില്‍ വെച്ച് പൊളി ഫിറോസ് തന്റെ അടുത്ത് ഒരു ചോദ്യം ചോദിച്ചിട്ടുണ്ടായിരുന്നു. നിനക്ക് ഇതിനും മാത്രം ഷൂട്ട് എവിടെ എന്ന്.

അതിന് ശേഷം തനിക്ക് ഇഷ്ടം പോലെ ഷൂട്ട് കിട്ടി. മാത്രമല്ല താന്‍ ചെയ്ത എല്ലാ ഷൂട്ടും പിള്ളേരെടുത്ത് കാണിച്ച് കൊടുക്കുകയും ചെയ്തു. എല്ലാവരും ഒരു ഗെയിമിന്റെ ഭാഗമാണ്. അതുകൊണ്ട് ആരെയും ജഡ്ജ് ചെയ്യാന്‍ താന്‍ ആളല്ല. ബിഗ് ബോസ് ഹൗസിനുളളിലെ കാര്യങ്ങള്‍ പറഞ്ഞ് തന്നിരുന്നത് കിടിലം ഫിറോസ് ആയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് തനിക്ക് വലിയ പിടിപാടുണ്ടായിരുന്നില്ല.

ഗെയിമില്‍ എങ്ങനെ സ്ട്രാറ്റജിക്കലി പെരുമാറണം എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. താന്‍ ബിഗ് ബോസ് നേരത്തെ കണ്ടിട്ടില്ലായിരുന്നു. അതിനെ കുറിച്ച് പറഞ്ഞ് പറഞ്ഞ് തരാന്‍ കിടിലം ഫിറോസ് ഒരു സഹോദരനെ പോലെ തന്റെ കൂടെ നിന്നു. കിടിലം ഫിറോസിനെ കുറിച്ച് നെഗറ്റീവായിട്ട് തനിക്ക് തോന്നുന്നത് ഇന്റര്‍വ്യൂകളിലൊക്കെ വന്ന് ആവശ്യമില്ലാത്തത് ഒക്കെ പറയുന്നതാണ്. ഒരു കയ്യില്‍ റിതുവും ഒരു കയ്യില്‍ സൂര്യയും എന്നതൊക്കെ പറയേണ്ടതില്ലായിരുന്നു. ഭയങ്കരമായി കെയര്‍ ചെയ്യുന്ന ഒരാളായിരുന്നു കിടിലം ഫിറോസ് ബിഗ് ബോസ് ഹൗസിനുളളില്‍ തന്നെ.. അങ്ങനെ ഒരു ഓളത്തില്‍ പറഞ്ഞതായിരിക്കാം. പുള്ളിയുടെ ഒരു സ്വഭാവം അങ്ങനെ ആയത് കൊണ്ട് താന്‍ കുറ്റം പറയുന്നില്ലെന്നും റിതു പറഞ്ഞു.

മണിക്കുട്ടന്‍ ഭയങ്കര സപ്പോര്‍ട്ടീവ് ആയിട്ടുളള ഒരാളാണ്. നമ്മളെ വേറെ ഒരു മത്സരാര്‍ത്ഥി ആയിട്ട് മാത്രം കാണുന്ന ആളല്ല. ഡിംപലിനേയും എല്ലാവരേയും അങ്ങനെ ആയിരുന്നു കണ്ടിരുന്നത്. അത് എല്ലാവര്‍ക്കും കിട്ടുന്ന ഒരു സ്വഭാവമല്ല. കാരണം ഒരു ഗെയിം കളിക്കുമ്പോള്‍ മറ്റൊരാള്‍ എതിരാളി ആണല്ലോ എന്ന് ചിന്തിക്കാം. അങ്ങനെ പെരുമാറാത്ത ആളാണ്. അത് തന്നെയാണ് നെഗറ്റീവും. ആളുകള്‍ അതങ്ങ് ഉപയോഗപ്പെടുത്തും. അങ്ങനെ ചെയ്തവരുണ്ട്.

സന്ധ്യ മനോജും താനും ബെഡ് പാര്‍ട്ണര്‍മാര്‍ ആയിരുന്നു. തങ്ങള്‍ ഒരുമിച്ച് ഉണ്ടുറങ്ങിയ ആളുകളാണ്.. തനിക്ക് അവിടെ പറയുന്ന ചില കാര്യങ്ങള്‍ കണക്ട് ചെയ്യാനായിട്ടുളളത് സന്ധ്യ ചേച്ചിയുമായിട്ടാണ്. വ്യക്തമായ ഒരു അഭിപ്രായം ഇല്ലാത്ത ഒരാളായി തോന്നിയിട്ടുണ്ട്. അതാണ് സന്ധ്യ മനോജില്‍ നെഗറ്റീവായി തോന്നുന്നത്. ചിലപ്പോള്‍ ആരെയും വിഷമിപ്പിക്കേണ്ട എന്ന് കരുതി അങ്ങനെ തോന്നിപ്പിക്കുന്നതാവാം.

അനൂപ് ആയിരുന്നു ബിഗ് ബോസിലെ തങ്ങളുടെ മെയിന്‍ ഷെഫ്. അനൂപ് നല്ലൊരു ആളാണ്. കൊറോണയുടെ വിഷയം വന്നപ്പോള്‍ തന്റെ അടുത്ത് വന്ന് പറഞ്ഞു, നീ പേടിക്കേണ്ട, അമ്മ ഓകെ ആയിരിക്കും എന്ന്. നമ്മളെ കെയര്‍ ചെയ്യുന്ന ഒരു മനസ്സുളള ആളാണ്. ഭയങ്കര ഗെയിം സ്പിരിറ്റ് ആണ് അനൂപിന്. അതൊരു നെഗറ്റീവ് ആയിട്ട് തനിക്ക് തോന്നാറുണ്ട്. എന്ത് ചെയ്തിട്ടാണെങ്കിലും താന്‍ ജയിച്ചിരിക്കും എന്ന മൈന്‍ഡ് സെറ്റായിരുന്നു.

റംസാന്‍ നമുക്കൊരു കസിനെ ഒക്കെ പോലെ സംസാരിക്കാന്‍ പറ്റിയ ആളാണ്. പക്ഷെ അവന്റെ നെഗറ്റീവ് എന്നത് അവന്‍ ഭയങ്കര ചൂടനാണ്. രക്തത്തിളപ്പോട് കൂടിയേ കാര്യങ്ങളെ കാണുകയുളളൂ. അത് താന്‍ അവന്റെ അടുത്ത് തന്നെ പറഞ്ഞിട്ടുളളതാണ്. ദേഷ്യം കുറച്ച് കുറയ്ക്കണം എന്ന് പറഞ്ഞിട്ടുണ്ട്. കുറച്ച് മുതിര്‍ന്നവരോടൊക്കെ ബഹുമാനത്തോടെ പെരുമാറണം എന്ന് താന്‍ പറഞ്ഞിരുന്നു. അത് അവന്‍ അനുസരിക്കുമോ എന്ന് തനിക്ക് അറിയില്ല.

സായി കുറേയൊക്കെ തന്റെ ഒരു സൈഡിലൂടെ ചിന്തിക്കുന്ന ആളായി പലപ്പോഴും തോന്നിയിട്ടുണ്ട്. സ്വപ്‌നത്തിന് വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് എന്നത് സായിയുടെ പോസിറ്റീവ് വശമായി തോന്നുന്നു. സായി ആരോപണങ്ങള്‍ കൊണ്ടുവന്നിട്ടായിരുന്നു ഗെയിം കളിച്ച് കൊണ്ടിരുന്നത്. അതും കൂടുതലും സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു. അതെന്തിനാണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും റിതു പറയുന്നു

തന്റെ ആദ്യത്തെ സിനിമ ആയിരുന്നു കിംഗ് ലയര്‍. താന്‍ ബിഗ് ബോസില്‍ പോയതിന് ശേഷം താന്‍ ചെയ്ത സിനിമകള്‍ ആളുകള്‍ കണ്ടു എന്നത് വളരെ നല്ല കാര്യമായി തോന്നിയിട്ടുണ്ട്. വളരെ കുറച്ച് സിനിമകള്‍ മാത്രമേ ഇതുവരെ ചെയ്തിട്ടുളളൂ. അതില്‍ തന്നെ ക്യാരക്ടര്‍ റോളുകള്‍ ആയിരുന്നു. ആക്ടിംഗാണോ മോഡലിംഗ് ആണോ താല്‍പര്യം എന്ന് ചോദിച്ചാല്‍ അഭിനയം തന്നെയാണ്. അറേഞ്ച്ഡ് വിവാഹത്തേക്കാളം താല്‍പര്യം പ്രണയ വിവാഹത്തോടാണെന്നും റിതു അഭിമുഖത്തിൽ പറഞ്ഞു

Noora T Noora T :