എല്ലാം തെളിയിക്കാൻ കണ്മണി മാത്രം; ദേവയൊരു വട്ടപ്പൂജ്യം ആയല്ലോ? ; സൂരജ് പോയതിനു പിന്നാലെ പാടാത്ത പൈങ്കിളിയെക്കുറിച്ച് പ്രേക്ഷകർ പറയുന്നു; എല്ലാത്തിനും ആ ഒരൊറ്റ കാരണം !

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. പുതുമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച പരമ്പര 2020 സെപ്റ്റംബർ 7 ന് ആണ് ആരംഭിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തുടക്കത്തിൽ ലഭിച്ചത്. സൂരജ് സണ്ണും മനീഷയുമായിരുന്നു പാടാത്ത പൈങ്കിളിയിൽ പ്രധാന കഥാപാത്രങ്ങളായ ദേവയേയും കൺമണിയേയും അവതരിപ്പിച്ചത്. തുടക്കത്തിൽ തന്നെ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

മികച്ച പ്രേക്ഷക സ്വീകാര്യത നേടി സംഭവബഹുലമായി പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു സൂരജ് സൺ സീരിയലിൽ നിന്ന് പിൻമാറുന്നത്. ഇത് പരമ്പരയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സൂരജ് സീരിയലിൽ നിന്ന് പിൻമാറുന്നത്. ഇത് ആരാധകർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. നടനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്ത് എത്തുകയായിരുന്നു. സീരിയലിൽ നിന്ന് പിൻമാറിയതിന്റെ കാരണം വെളിപ്പെടുത്തി സൂരജും പാടാത്ത പൈങ്കിളി ടീമും രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രേക്ഷകർ തൃപ്തരായിരുന്നില്ല.

സൂരജിനെ പരമ്പരയിലേയ്ക്ക് മടക്കി കൊണ്ട് വരണമെന്നുള്ള ആവശ്യം പ്രേക്ഷകരുടെ ഇടയിൽ ശക്തമായ സമയത്തായിരുന്നു പുതുമുഖ താരം ലക്ജിത്ത് സൈനി ദേവയായി എത്തുന്നത്. സൂരജിനോടുള്ള രൂപസാദൃശ്യം പ്രേക്ഷകരുടെ ഇടയിൽ ചർച്ചായായിരുന്നു. എന്നാൽ നടനെ പൂർണ്ണമായി അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ല. ലക്കി സീരിയലിൽ എത്തിയിട്ടും സൂരജിനെ തിരികെ കൊണ്ട് വരണമെന്നുള്ള പ്രേക്ഷകരുടെ ആവശ്യം ശക്തമാവുകയായിരുന്നു. സൂരജ് മാറിയതോടെ പാടാത്ത പൈങ്കിളി റേറ്റിങ്ങിൽ നിന്ന് താഴെ പോവുകയും ചെയ്തു. ലക്കി മികച്ച അഭിനേതാവ് ആണെന്നും എന്നാൽ സൂരജിനെ പോലെ ദേവയാകാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്നും സൂരജിനേയും മനീഷയേയും ഒന്നിച്ചുകാണാനാണ് ആരാധകർക്ക് ഇഷ്ടം.

കൺമണി എന്ന പാവം പെൺകുട്ടിയുടേയും ദേവ എന്ന യുവാവിന്റേയും ജീവിതത്തിലൂടേയാണ് പാടാത്ത പൈങ്കിളി മുന്നോട്ട് പോകുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമാണ് ദേവ. വീട്ടിലെ ജോലിക്കാരിയായിരുന്നു കൺമണി. അവിചാരിതമായി ഇരുവരും വിവാഹം കഴിക്കുന്നതോടെയാണ് പാടാത്ത പൈങ്കിളിയുടെ കഥ മാറുന്നത്.

നിലവിൽ വീട് വിട്ട് ഇറങ്ങിയ ദേവയും കണ്മണിയും അമ്മച്ചിക്കൊപ്പമാണ് താമസം. അമ്മച്ചി കഥയിലേക്ക് കടന്നുവന്നതോടെ വീണ്ടും പാടാത്ത പൈങ്കിളി ജീവൻ വച്ചിരിക്കുകയാണ്. ഇപ്പോൾ അമ്മച്ചിയുടെ സഹായത്തോടെ കണ്മണി മധുരിമയുടെ കള്ളത്തരങ്ങളെല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ്. എല്ലാം ദേവയെ അറിയിക്കുകയും ചെയ്തു.

കഥ സംഭവബഹുലമായി കടന്നുപോകുമ്പോൾ ദേവയെ ആരാധകർ പരിഹസിക്കുകയാണ്. അതായത് ദേവയായി ഇപ്പോഴുള്ള ലക്ജിത്ത് സൈനിയെ കുറിച്ചാണ് ആരാധകർ പറയുന്നത്. എല്ലാം തെളിയിക്കാൻ കണ്മണി വേണ്ടിവരുന്നു, നായകൻ ബിഗ് സീറോ, സൂരജ് ഏട്ടനായിരുന്നു ദേവയുടെ സ്ഥാനത്തെങ്കിൽ ഇപ്പോൾ കണ്മണിയ്ക്ക് ഒപ്പം നിന്നാൽ മാത്രം മതിയായിരുന്നു. എല്ലാം സൂരജ് ഏട്ടൻ ശരിപ്പെടുത്തിയേനെ… ലക്ജിത്തിന് ഇപ്പോൾ പാടാത്ത പൈങ്കിളിയിൽ വലിയ റോൾ ഇല്ല. ദേവയുടെ സ്ഥാനം എന്നും സൂരജ് ഏട്ടന് സ്വന്തം.. എന്നുതുടങ്ങി നിരവധി കമന്റാണ് ലാസ്റ് പ്രോമോ വീഡിയോയ്ക്ക് വന്നിരിക്കുന്നത്.

പാടാത്ത പൈങ്കിളിയും കൂടെവിടെയും യുവ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ പെട്ടതാണ്. എന്നാൽ, കൂടെവിടെയിൽ സൂര്യയെ ചതിക്കാൻ നോക്കുന്ന റാണിയമ്മയെ പോലും ഋഷിയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. അതേസമയം പാടാത്ത പൈങ്കിളിയിൽ നായക വേഷത്തിന് ഒരു റോളുമില്ലാത്ത അവസ്ഥയാണ്.

ഇപ്പോൾ റേറ്റിംഗിൽ കുടുംബവിളക്കാണ് മുന്നിൽ. രണ്ടാം സ്ഥാനം സാന്ത്വനത്തിനാണ്. എന്നാൽ സാന്ത്വനത്തിലെ ശിവാജ്ഞലിയുടെ അഭിനയ മികവ് പരമ്പരയെ മുന്നിലെത്തിക്കാനുള്ള സാധ്യത കാണുന്നുണ്ട്. പാടാത്ത പൈങ്കിളിയിൽ നിന്നും സൂരജ് പോയതോടെയാണ് പരമ്പര താഴേക്ക് പോയത്.കൂടെവിടെ ഇപ്പോഴുള്ള കഥാമുഹൂർത്തങ്ങൾ വച്ച് മുന്നിലെത്താൻ സാധ്യതയുണ്ടെന്നുള്ള ചർച്ചകളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.

about paadatha painkili

Safana Safu :