ആ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്; ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തരണം; നൈല ഉഷയുടെ വാക്കുകൾ വൈറലാകുന്നു!

മലയാളികൾ ഒരുനോക്ക് കാണാൻ എങ്കിലും സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. ഇപ്പോഴിതാ, മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നുപറയുകയാണ് നടിയും ആര്‍.ജെയുമായ നൈല ഉഷ. ഫേസ്ബുക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും നൈല ഉഷ പങ്കുവെച്ചിട്ടുണ്ട്.

കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക് നോക്കും പോലെയാണ് മമ്മൂട്ടിയെ ഓരോ തവണ കാണുമ്പോഴുള്ള അനുഭവമെന്നാണ് നൈല ഫോട്ടോക്കൊപ്പം എഴുതിയിരിക്കുന്നത്. ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരമുണ്ടാക്കി തരണമെന്നും നൈല കുറിപ്പിന്റെ അവസാനം പറയുന്നുണ്ട്.

‘കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്. പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ്,’ നൈല ഉഷയുടെ കുറിപ്പില്‍ പറയുന്നു.

നൈല ഉഷയുടെ ആഗ്രഹം നടക്കട്ടേയെന്നും മമ്മൂട്ടിക്കൊപ്പം മികച്ച സിനിമകള്‍ തന്നെ ചെയ്യാന്‍ അവസരം ലഭിക്കട്ടേയെന്നുമാണ് പോസ്റ്റിന് വന്ന കമന്റുകളില്‍ നിരവധി പേര്‍ ആശംസിക്കുന്നത്. വെറൈറ്റി ചാന്‍സ് ചോദിക്കലാണല്ലോയെന്നും കമന്റുകളുണ്ട്.

മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയായിരുന്നു നൈല ഉഷ മലയാള സിനിമയിലേക്കെത്തിയത്. അതിനുശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിലും മമ്മൂട്ടിക്കൊപ്പം നൈല അഭിനയിച്ചിരുന്നു.ഈ രണ്ട് സിനിമകളുടെയും അടുത്ത ഭാഗമുണ്ടാകുമോയെന്നും നൈലയുടെ പോസ്റ്റിന് താഴെ ചോദ്യങ്ങളുയരുന്നുണ്ട്. മമ്മൂട്ടിയെ കണ്ട അനുഭവങ്ങളും ആരാധകര്‍ കമന്റുകളില്‍ പങ്കുവെക്കുന്നുണ്ട്.

about mammootty

Safana Safu :