ജയസൂര്യ ഇല്ലെങ്കില്‍ സണ്ണി ഇല്ല അണിയറയില്‍ ഒരുങ്ങുന്ന ‘സണ്ണി’യെക്കുറിച്ച് പറഞ്ഞ് രഞ്ജിത്ത്

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ ഓരോ സിനിമയും താരത്തിന്റെ കരിയറില്‍ എടുത്ത് പറയത്തക്ക വിധത്തിലുള്ളവയായിരിക്കും. ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ സണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജയസൂര്യ ചിത്രങ്ങള്‍ എന്നും പുതുമയുള്ളതാകുമെന്ന ആരാധകരുടെ പ്രതീക്ഷയെ സണ്ണി തെറ്റിക്കില്ല എന്ന് തന്നെയാണ് പോസ്റ്റര്‍ കണ്ടതിന് ശേഷമുള്ള അഭിപ്രായം.

രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. രഞ്ജിത്ത് തന്നെയാണ് സണ്ണിയുടെയും സംവിധായകന്‍. പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളാണ് സണ്ണിയ്ക്ക് മുമ്പ് ജയസൂര്യ, രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്നത്.

ചിത്രത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ശങ്കര്‍ ഇപ്പോള്‍. ജയസൂര്യ ഒരാള്‍ ഉള്ളതുകൊണ്ടു മാത്രമാണ് സണ്ണി എന്ന ചിത്രം ഉണ്ടായത്. ലോക്ക് ഡൗണ്‍ കാലത്താണ് സണ്ണിയുടെ കഥ എഴുതി തുടങ്ങിയത്. കോവിഡ് കാലം തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പ്രവാസി സംഗീതഞ്ജന്‍ കോവിഡ് കാലത്ത് നാട്ടിലേക്ക് വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം.

മധു നീലക്കണ്ഠനാണ് ഛായാഗ്രഹണം. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മയാണ് സംഗീത സംവിധാനം. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. സിങ്ക് സൗണ്ട് സിനോയ് ജോസഫ്, സജി ചന്ദിരൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മേക്കപ്പ് ആര്‍ വി കിരണ്‍രാജ്, കോസ്റ്റ്യും സരിത ജയസൂര്യ, കലാസംവിധാനം സൂരജ് കുറുവിലങ്ങാട് തുടങ്ങിയവരാണ് നിര്‍വ്വഹിക്കുന്നത്.

Noora T Noora T :