അഥിതി ടീച്ചറുടെ ആ ഫോൺ കോൾ ; ആ സത്യം പുറത്തറിയുന്നതോടെ എല്ലാം കലങ്ങിമറിയുന്നു; നിർണ്ണായക നിമിഷങ്ങൾക്ക് സാക്ഷിയായി സൂര്യ !

കൂടെവിടെയുടെ പുതിയ എപ്പിസോഡ് വളരെയധികം ട്വിസ്റ്റ് നിറഞ്ഞതാണ്. നീതുവും നിമയും മാത്രമല്ല റാണിയമ്മയും കുടുങ്ങുകയാണ്. ഋഷിയും ലക്ഷിയും തമ്മിൽ നീതുവിന്റെയും നിമയുടെയും കാര്യങ്ങൾ സംസാരിച്ചുനിൽക്കുകയാണ്. നീതുവിനെയും നിമയെയും ആദ്യം തന്നെ ഋഷിയ്ക്ക് സംശയമുണ്ടായിരുന്നു എന്നാണ് ലക്ഷ്മിയോട് ഋഷി പറയുന്നത്. എന്നാൽ ലക്ഷ്മിയ്ക്ക് വിഷമമാകേണ്ടന്ന് കരുതിയാണ് പറയാതിരുന്നത് എന്നും ഋഷി പറഞ്ഞു.

എന്നാൽ തനിക്കിതിൽ വിഷമമില്ല. സ്വന്തം മക്കളിൽ അവകാശവും അധികാരവുമില്ലാത്ത ഒരു ഗതികെട്ട അമ്മയായിപ്പോയി താൻ , അമ്മയെന്ന് വിളിക്കുന്നെന്നെ ഉള്ളു തനിക്ക് ഒരു വീട്ടുവേലക്കാരിയുടെ സ്ഥാനമേയുള്ളു. റാണിയമ്മയെ കണ്ടല്ലേ അവരും വളരുന്നത്. നാളെയൊരുകാലത്ത് അവർക്ക് അതിനൊരു വലിയ വിലകൊടുക്കേണ്ടിവരുമെന്നും അറിയാം . എന്നാൽ, തിരുത്താനോ നേർവഴിക്ക് നടത്താനോ തനിക്ക് കഴിയില്ലെന്നും നിരാശയോടെ ലക്ഷ്മി പറയുകയാണ്.

അതിനോടൊപ്പം ഒരൽപം പ്രതീക്ഷയോടെ സ്വന്തം മക്കളെ ഋഷിയെ ഏൽപ്പിക്കുകയാണ്. അവരെ നേർവഴിക്ക് നയിക്കാൻ ഋഷി ശ്രമിക്കണമെന്നും ലക്ഷ്മി പറയുന്നുണ്ട്. അപ്പോൾ ഋഷി നോക്കിക്കൊള്ളാം എന്നുപറഞ്ഞ് ലക്ഷ്മിയെ സമാധാനിപ്പിക്കുകയാണ്.

അങ്ങനെ ആ സംസാരം നടക്കുന്നതിനിടയിൽ റാണിയമ്മയും കുഞ്ഞിയും ആനന്ദനും ഋഷിക്കരികിലേക്ക് ചെല്ലുകയാണ് . സൂര്യയുടെ കാര്യത്തിൽ ഒരുതീരുമാനം എടുക്കണമെന്നും എന്താണ് നിന്റ അഭിപ്രായമെന്നുമാണ് റാണിയമ്മ ഋഷിയോട് ചോദിച്ചത്.

എല്ലാം തിരിച്ചറിഞ്ഞ ഋഷിയോട് ഈ ചോദ്യം ചോദിച്ചാൽ എങ്ങനെയിരിക്കും. എന്നാൽ, എനിക്ക് പ്രത്യേകിച്ചഭിപ്രായമൊന്നുമില്ല എന്നാണ് ഋഷി പറഞ്ഞത്. എന്താണ് നിങ്ങളുടെ തീരുമാനം അതുപോലെയങ്ങോട്ട് ചെയ്താൽ മതി എന്നും ഋഷി പറഞ്ഞു.

സൂര്യ ചെയ്തുവച്ച പ്രവർത്തിയ്ക്ക് ടിസി കൊടുത്ത് പറഞ്ഞയക്കേണ്ടതാണ്. എന്നാൽ, നമ്മളായിട്ട് ടിസി കൊടുത്ത് പറഞ്ഞയച്ചാൽ അവൾക്ക് വേറെ എവിടെയും പഠിക്കാൻ സാധിക്കില്ല. ഇതൊക്കെ റാണിയമ്മ വലിയകാര്യത്തിൽ തട്ടിവിടുമ്പോൾ എല്ലാം അറിയുന്ന ഋഷി അവിടെ ദേഷ്യം അടക്കിപ്പിടിച്ച് ഇരിക്കുകയാണ്. ഋഷിയുടെ ദേഷ്യം റാണിയമ്മയും മനസ്സിലാക്കുന്നുണ്ട്.

ആ അവള് പഠിക്കുവോ പിഴക്കുവോ എന്താണന്ന് വച്ചാൽ ചെയ്തോട്ടെ, എന്തിനാണ് നമ്മൾ ഇതിനെയൊക്കെ ചുമക്കുന്നത് എന്ന് പറയുകയാണ് അനന്ദൻ . എന്നിട്ട് ഋഷിയോട് ഈ പറഞ്ഞതിൽ ഒരു അഭിപ്രായവും ചോദിക്കുന്നുണ്ട്. അപ്പോൾ ഋഷി പ്രതികരിക്കാൻ തുടങ്ങി. ശരിയാ, ക്രിമിനൽ മൈൻഡ് ഉള്ളവരെ ടിസി കൊടുത്ത് പറഞ്ഞുവിടുന്നത് തന്നെയാണ് നല്ലത്. കോളേജിനും കുടുംബത്തിനും ചീത്തപ്പേര് ഒഴുവായിക്കിട്ടും. എന്നാണ് ഋഷി പറഞ്ഞത്. ഋഷിയുടെ വാക്കുകളിടെ ആ കുടുംബത്തിനും എന്നത് ശ്രദ്ധിക്കേണ്ട പോയിന്റാണ്.

ആ സംസാരം റാണിയമ്മയും അനന്ദനുമൊക്കെ ശ്രദ്ധിച്ചു. ഋഷിയ്ക്ക് സൂര്യയോടുള്ള സെന്റിമെന്റ്സ് അറിയാവുന്നതുകൊണ്ടാണ് ഒരു അവസരം സൂര്യയ്ക്ക് കൊടുക്കുന്നതെന്ന് കുഞ്ഞി പറയുകയാണ്. എന്നാൽ ഋഷി അവിടെയും വിട്ടുകൊടുത്തില്ല. എനിക്ക് വേണ്ടി ആരും ഇവിടെ ഒരു ഔദാര്യവും കാണിക്കേണ്ടതില്ല. കുറ്റം ചെയ്തയാളെ എന്തയാലും ശിക്ഷിക്കണം. പക്ഷെ യാഥാർത്ഥ പ്രതികളെ രക്ഷപെടുത്തി നിരപരാധികളെ ശിക്ഷിക്കാൻ ഞാൻ അനുവദിക്കില്ല , അതിന് ഇവിടെ ആരും ശ്രമിക്കുകയും വേണ്ട. ഋഷിയുടെ ഈ ഡയലോഗിൽ തന്നെയുണ്ട് എല്ലാം.

അതോടെ ആ കള്ളി വെളിച്ചത്താക്കുകയാണ് ഋഷി. രണ്ട് ലക്ഷം രൂപയ്ക്ക് റോഷന്റെ സാഹചര്യത്തിനെയാകും നിങ്ങൾക്ക് വിലക്കെടുക്കാൻ സാധിച്ചത്. എന്നാൽ, അതിന്റെ നൂറിരട്ടി കൊടുത്താലും സൂര്യയെ പോലൊരു പെൺകുട്ടിയുടെ ആത്മാഭിമാനത്തിന് വിലയിടാൻ പറ്റില്ല നിങ്ങൾക്ക്. വീണ്ടും സൂര്യയെ പുകഴ്ത്തി ഋഷി സംസാരിക്കാൻ ശ്രമിക്കുമ്പോൾ റാണിയമ്മ മതി നിർത്ത് എന്നുപറഞ്ഞ് ചാടി എഴുന്നേൽക്കുകയാണ്.

എന്നാൽ, കൂടുതൽ വിശദീകരണത്തിന് നില്ക്കാൻ താല്പര്യം ഇല്ലന്ന് പറഞ്ഞ ഋഷി അവിടേക്ക് വന്ന നീതുവിന്റെയും നിമയുടെയും നേരെ തിരിയുകയാണ്. നിങ്ങൾ നാളെത്തന്നെ സൂര്യയോട് മാപ്പ് പറയണമെന്നാണ് ഋഷി ആവശ്യപ്പെട്ടത്.

ഞങ്ങളുടെ പട്ടി പറയും മാപ്പ് എന്ന് നിമ പറഞ്ഞതും ഋഷി നല്ല തകർപ്പൻ അടിയാണ് മുഖത്തിട്ട് നിമയ്ക്ക് കൊടുത്തത്. പട്ടിയെകൊണ്ട് മാത്രമല്ല നിന്നെയൊക്കെ കൊണ്ടും പറയിക്കാൻ എനിക്കറിയാമെടി എന്നുപറഞ്ഞ് ഋഷി അവിടെ മാസ്സാവുകയാണ്.

ഋഷിയേട്ടന് സൂര്യയെ ഇഷ്ടമാണെന്ന് കരുതി ഞങ്ങളും സൂര്യയെ ഇഷ്ടപ്പെടണമെന്ന് പറയുന്നത് എവിടുത്തെ ന്യായമാണെന്ന് നീതു ചോദിക്കുകയാണ്. നീതു പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ഒറ്റയൊരണ്ണം നീതുവിനും ഋഷി കൊടുത്തു. അങ്ങനെ രണ്ടാളും ചെവിയും പൊത്തിപ്പിടിച്ചു നിൽക്കുകയാണ്.

ഉടനെ റാണിയമ്മ ഇടയിൽ കയറി, എന്റെ കുട്ടികളെ തല്ലാൻ നിനക്ക് ആരാണ് അധികാരം തന്നത് എന്നായിരുന്നു ഋഷിയോട് റാണിയമ്മ ചോദിച്ചത്. അപ്പോൾ കഥയിൽ മറ്റൊരു ട്വിസ്റ്റ് സംഭവിക്കുകയാണ്. അടുക്കളയിലേക്ക് പോയ ലക്ഷ്മി തിരികെ വന്ന് , അവരെ പ്രസവിച്ച ഞാൻ ആണ് ഋഷിയ്ക്ക് ആ അധികാരം കൊടുത്തത് എന്നായി. ലക്ഷ്മിയുടെ ഈ ധൈര്യം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് . അതോടൊപ്പം സൂര്യയോട് ക്ഷമ ചോദിക്കണമെന്നും ലക്ഷ്മി പറഞ്ഞു.

ഇതുകേട്ട് അനന്ദൻ ലക്ഷ്മിയ്ക്ക് നേരെ കൈ ഉയർത്തിയെങ്കിലും അവിടെയും ലക്ഷ്മി സംസാരിച്ചൊതുക്കി. റാണിയമ്മയുടെ വരെ ബാല്യം പകച്ചുപോയതുപോലെയായിരുന്നു ലക്ഷ്മിയുടെ പ്രകടനം. ഈ സമയം, സൂര്യയെ റോഷൻ വിളിക്കുന്നുണ്ട്. പക്ഷെ റോഷന്റെ കാൾ സൂര്യ എടുത്തില്ല. പകരം മറ്റൊരു കാൾ ആണ് സൂര്യ എടുക്കുന്നത്. അഥിതി ടീച്ചറാണ് ആ കാളിന് അപ്പുറത്ത്. ഒരുപാട് സന്തോഷത്തോടെ സൂര്യ ടീച്ചറോട് സംസാരിക്കുകയാണ്. അവിടുത്തെ പ്രശ്നങ്ങളൊക്കെ പറയുന്നെങ്കിലും , ടീച്ചർ അതിനൊക്കെ നിന്നെ നോക്കാൻ അവിടെ ആളുണ്ട്. നീ പഠിച്ചാൽ മാത്രം മതിയെന്നും ടീച്ചർ പറയുന്നു.

അങ്ങനെ ആ സംസാരം സന്തോഷത്തോടെ അവസാനിച്ചപ്പോൾ വീണ്ടും റോഷൻ വിളിക്കുകയാണ് പക്ഷെ റോഷനോട് സൂര്യ മിണ്ടില്ല എന്ന വാശിയിലാണ്. എന്നാൽ, ഋഷി വീണ്ടും റാണിയമ്മയുടെയും നീതുവിന്റെയും നിമയുടെയും അടുത്തുപോയി സംസാരിക്കുകയാണ്. പറഞ്ഞതെല്ലാം അൽപ്പം കൂടിപ്പോയി എന്നാണ് ഋഷിയ്ക്ക് തോന്നിയത്. അതുകൊണ്ട് എല്ലാവരോടും പോയി സോറി പറയുകയാണ് ഋഷി. അതിന്റെ ഒരു ആവശ്യവും ഇല്ലായിരുന്നു. എങ്കിലും ഒരു മകന്റെ സ്നേഹവും ഒരു ഏട്ടന്റെ സ്നേഹവും ഋഷിയിൽ ഉണ്ട്.

about koodevide

Safana Safu :