എപ്പോഴും പ്രസന്നവദനായി ഇരിക്കുന്ന പിള്ള ചേട്ടനുമായി കുറെയധികം കാര്യങ്ങൾ സംസാരിച്ചു! അഭിഭാഷകനും കൂടി ആയതിനാൽ ചേട്ടനോട് സംസാരിക്കുമ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള അറിവും അനുഭവവും നമുക്ക് നേടാനാകും; കുറിപ്പുമായി കൃഷ്ണകുമാർ

മലയാളികളുടെ പ്രിയ നടനാണ് ബാല മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി സജീവമായ കൃഷ്ണകുമാര്‍ രാഷ്ട്രീയത്തിലും സജീവമാണ്. സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടരുകയാണ് നടന്‍. ഇപ്പോൾ ഇതാ

ഗോവ ഗര്‍ണറും ബിജെപി നേതാവുമായ പിഎസ് ശ്രീധരന്‍പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വിവരിച്ചെത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.

നമ്മുടെ ദിനങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും നന്മയോടെ ആണെങ്കിൽ, നമ്മൾ അനുഗ്രഹീതരാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ഇതൊന്നും സംഭവിച്ചില്ലെങ്കിൽ രണ്ടു പേരെ സഹായിച്ചു ദിവസം അവസാനിപ്പിക്കുക. മനസ്സുഖത്തോടെ ഉറങ്ങാൻ കഴിയും. ഇന്നലെ രാത്രി അപ്രതീക്ഷിതമായി ബഹുമാന്യനായ ഗോവ ഗവർണറും, ബിജെപി യുടെ സമുന്നതനായ നേതാവുമായ ശ്രി. പി എസ്. ശ്രീധരൻപിള്ള (പിള്ള ചേട്ടൻ) ന്റെ ഫോൺ വന്നു. “നാളെ ഞാൻ തിരുവനന്തപുരത്തു വരുന്നുണ്ട്. രാവിലെ 8 മണിക്ക് ഫ്രീ ആണെങ്കിൽ കേരള രാജ്ഭവനിൽ വെച്ച് കാണാം.” രാവിലെ തന്നെ രാജ് ഭവനിൽ ഹാജരായി. എപ്പോഴും പ്രസന്നവദനായി ഇരിക്കുന്ന പിള്ള ചേട്ടനുമായി കുറെയധികം കാര്യങ്ങൾ സംസാരിച്ചു.

അഭിഭാഷകനും കൂടി ആയതിനാൽ ചേട്ടനോട് സംസാരിക്കുമ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള അറിവും അനുഭവവും നമുക്ക് നേടാനാകും. ഇതിനും പുറമെ ചേട്ടന്റെ കവിത സമാഹാരമായ Oh, Mizoram മിനെക്കുറിച്ചും ഇന്നു സംസാരിച്ചു. ഇറങ്ങാൻ നേരം ചേട്ടൻ രചിച്ച മറ്റൊരു പുസ്തകമായ Justice for All, Prejudice to None, എന്ന പുസ്തകത്തിന്റെയും ഒരു കോപ്പി എനിക്ക് സമ്മാനിച്ചു.

വളരെ സന്തോഷത്തോടെ ഇന്നേ ദിവസം ആരംഭിച്ചു. വളരെ വലിയ പദവിയിലിരിക്കുമ്പോഴും സ്നേഹത്തോടെയും കാരുണ്യത്തോടെയും, ഇടപെടുകയും സംസാരിക്കുകയും ചെയ്തു, ഇന്നത്തെ എന്റെ ദിനം സുദിനമാക്കിയ പിള്ളേചേട്ടനോട് നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. ഏവർക്കും ഒരു സുദിനം ആശംസിക്കുന്നു. ജയ്ഹിന്ദ് എന്നുമായിരുന്നു കൃഷ്ണകുമാർ കുറിച്ചത്. കുറിപ്പിന് താഴെ കമന്റുമായെത്തിയവർക്കും കൃഷ്ണകുമാർ മറുപടി നൽകിയിരുന്നു.

Noora T Noora T :