നടൻ ബാലയും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താൻ കടന്നുപോയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബാല. നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം നിങ്ങളെ ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാവപ്പെട്ട കുട്ടിക്ക് മൊബൈൽ സഹായമായി നൽകുന്ന വിഡിയോ പങ്കുവച്ചാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ എലിസബത്തും ബാലയ്ക്കൊപ്പം ഉണ്ടായിരുന്നു
ബാലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു…
ദൈവത്തിനു നന്ദി. ഭീരുക്കൾ ഒരുപാട് അഭിനയിക്കും. എന്നാൽ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവർത്തകളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാൻ നിശബ്ദനായി ഇരിക്കുന്നതിനർഥം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാർഥ യാത്ര എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. എന്നാൽ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ ആർക്കും അവകാശമില്ല. ദൈവം എന്റെ കൂടെയുണ്ടെന്നാണ് ബാല പറഞ്ഞത്
നേരത്തെ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു വിമർശനങ്ങളിൽ അധികവും. എന്നാൽ ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലു എന്ന് വിളിക്കുന്ന എലിസബത്തിനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു.
ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഭാര്യവീട്ടിൽ ഓണ സദ്യ കഴിക്കുന്ന വിഡിയോ നടൻ പങ്കുവച്ചിരുന്നു.
അതേസമയം, ബാലയുടെ വിവാഹം ചര്‍ച്ചയാകുന്നതിനിടയ്ക്ക് തന്നെ നടന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സുഖമില്ലാത്ത വ്യക്തിയ്ക്ക് വീട് വെച്ച് നല്‍കിയതിനെ കുറിച്ചാണ് നടന്‍ വീഡിയോയില്‍ പറയുന്നത്. 26ാം തീയതിയാണ് താക്കോല്‍ കൈമാറുന്നതെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബാല. ഇതിന് പിന്നാലെ വീഡിയോയ്ക്ക് താഴെ വന്ന കമന്റും ബാല നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.
” ജീവിതം എന്ന് പറയുന്നത് റബ്ബര്‍ പോലെയാണ്. ഇരുവശങ്ങളില്‍ നിന്ന് അധികം വലിക്കരുതെന്നായിരുന്നു ആരാധികയുടെ കമന്റ്. ഇതിന് നടന്‍ മറുപടി നല്‍കിയിട്ടുണ്ട്. ” നിങ്ങളും” എന്നായിരുന്നു നടന്റെ മറുപടി. ഇതിനും ബാലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ബാല പ്രതികരിച്ചതിന് നന്ദി പറഞ്ഞ് കൊണ്ടാണ് ആരാധകിയുടെ മറുപടി.” അതേ, ഞാന്‍ ഇത് 40 കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കിയത്. അതിനാല്‍ ഇത് ഞാന്‍ എല്ലാവരിലേയ്ക്കും ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഭൂതകാലത്തെ മറന്ന് സന്തോഷത്താടെ ജീവിക്കുക. കൂടാതെ മറ്റുള്ളവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കണമെന്നും ആരാധിക കുറിച്ചു. ബാലയ്ക്ക് നല്ലൊരു ജീവിതവും ആശംസിക്കുന്നുണ്ട്’.
2010 ൽ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. വെറും ഗോസിപ്പുകള്‍ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകര്‍ വാര്‍ത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഒടുവില്‍ തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.