വിവാഹ ശേഷം സിനിമയില്‍ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത മുക്ത കൂടത്തായി എന്ന പരമ്പരയിലൂടെ തിരിച്ചെത്തുകയായിരുന്നു. മുക്തയുടെ രണ്ടാം വരവ് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ ഇടവേളക്ക് ശേഷം മികവുറ്റ കഥാപാത്രം, ഒരുപക്ഷെ ഒരു കരിയർ ബ്രെയ്ക്ക് തന്നെ ആയിരുന്നു മുക്തയ്ക്ക് കൂടത്തായി പരമ്പര സമ്മാനിച്ചത്.
റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയായിരുന്നു മുക്ത വിവാഹം ചെയ്തത്. മുക്തയുടെ മകളായ കണ്‍മണിയെന്ന കിയാരയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബവിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ മുക്ത പങ്കുവെയ്ക്കാറുണ്ട്
റിമി ടോമിയുടേയും മുക്തയുടേയും യൂട്യൂബ് ചാനലിലൂടെയായാണ് കിയാരയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. അടുത്തിടെ വനിതയുടെ കവര്‍പേജിലും മുക്തയും കിയാരയും പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോഷൂട്ടിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോയും വൈറലായി മാറിയിരുന്നു. അമ്മയെപ്പോലെ തന്നെയാണ് മകളെന്നും കലാരംഗത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു.
അമ്മയ്ക്ക് പിന്നാലെയായി മകളും അഭിനയരംഗത്തേക്ക് അരങ്ങേറുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എം പത്മകുമാര്‍ ചിത്രമായ പത്താം വളവില്‍ പ്രധാന വേഷത്തില്‍ കണ്‍മണിയും എത്തുന്നുണ്ട്. സ്വാസികയും അദിതി രവിയും നായികമാരായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് നായകന്‍മാര്‍. പാട്ടിലും ഡാന്‍സിലുമൊക്കെയായി തിളങ്ങിയ കണ്‍മണിക്കുട്ടി ബിഗ് സ്‌ക്രീനിലെ എന്‍ട്രിയും കളറാക്കി മാറ്റുമെന്നാണ് ആരാധകര്‍ പറയുന്നത്.