കുഞ്ഞുടുപ്പ് അണിഞ്ഞ് സുന്ദരിയായി എസ്തർ; ചിത്ര വൈറൽ


മലയാള സിനിമയിൽ ബാലതാരമായിയെത്തിയ കൊച്ചു മിടുക്കിയാണ് എസ്തർ അനിൽ. നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്.

പിന്നീടങ്ങോട്ട് നിരവധി ചിത്രത്തകളിൽ ബാല താരമായി അഭിനയിച്ചു. എന്നാൽ ദൃശ്യം സിനിമയിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ചത് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായി. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞുടുപ്പ് അണിഞ്ഞ് സുന്ദരിയായാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. എസ്തർ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കുട്ടിയുടുപ്പിട്ട് ഡാൻസ് ചെയ്യുന്നത് തനിയ്ക്ക് ഏറ്റവും ഇഷ്ടമാണെന്നാണ് എസ്തർ കുറിച്ചത്

വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.

Noora T Noora T :