എന്നെ അന്ന് കൊണ്ടുപോയത് അവിടേക്ക്… ഞാൻ അദ്ദേഹത്തെ കണ്ടു! ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ അന്ന് സംഭവിച്ചത്! ഫിനാലയ്ക്ക് ശേഷം നടുക്കുന്ന വെളിപ്പെടുത്തൽ

ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ വിജയ കിരീടം നേടിയത് ഇത്തവണ മണികുട്ടനായിരുന്നു. സിനിമയിൽ സജീവമായിരുന്നെങ്കിലും ബിഗ് ബോസ് ഷോയിൽ വന്നതിന് ശേഷമാണ് മണിക്കുട്ടന് ആരാധകരുടെ എണ്ണം വർധിക്കുന്നത്. പുറത്ത് മാത്രമായിരുന്നില്ല മറ്റു മത്സരാർഥികൾക്കും നടനെ കുറിച്ച് മികച്ച അഭിപ്രായമായിരുന്നുള്ളത്. എല്ലാവരോടും നല്ല രീതിയിലാണ് മണക്കുട്ടൻ പെരുമാറിയിരുന്നത്. നടന്റെ സ്വഭാവമാണ് ആരാധകരെ വർധിപ്പിച്ചത്

കിരീടം സ്വന്തമാക്കിയതോടെ ഫിനാലെ വേദിയിലെ മണിക്കുട്ടന്റെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സന്തോഷ വാർത്ത മണിക്കുട്ടൻ കേട്ടത്. പിന്നീട് ഏറെ വികാരഭരിതനാവുകയായിരുന്നു. ഒരു ആഗ്രഹത്തിനായി ഒരാള്‍ പൂര്‍ണമനസോടെ ഇറങ്ങിത്തിരിച്ചിട്ടുണ്ടെങ്കില്‍ ആ ആഗ്രഹം സഫലമാക്കാന്‍ ലോകം മുഴുവന്‍ അവനെ സഹായിക്കാനെത്തും. എന്നെ സഹായിക്കാന്‍ ഈ ലോകം മൊത്തമാണ് കൂടെ വന്നതെന്നായിരുന്നുമണിക്കുട്ടൻ പറഞ്ഞത്

മണിക്കുട്ടൻ കിരീടം നേടിയതിന് പിന്നാലെ നിരവധി പേർ വിമർശനം ഉന്നയിച്ചിരുന്നു ബിഗ് ബോസ് ഹൗസില്‍ നിന്ന് ക്വിറ്റ് ചെയ്ത് പുറത്തുപോയ മണിക്കുട്ടന് എങ്ങനെയാണ് നിങ്ങള്‍ വിജയി ആക്കുക എന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.

ബിബി ഹൗസില്‍ നിന്ന് ഇടയ്ക്ക് മത്സരം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മണിക്കുട്ടന്‍ പുറത്തേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം താരം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തിരിച്ചെത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഒരുകൂട്ടം പ്രേക്ഷകര്‍ മണിക്കുട്ടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് ഒരു സര്‍വൈവിംഗ് ഗെയിമാണെന്നും അതില്‍ നിന്ന് പകുതിക്ക് വച്ച് പേടിച്ച് ഇറങ്ങിപ്പോയതോടെ മണിക്കുട്ടന്റെ യോഗ്യത തീര്‍ന്നെന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മണിക്കുട്ടന് കിരീടം നല്‍കാന്‍ ഒരു അര്‍ഹതയില്ലെന്നും ആരാധകന്‍ ചൂണ്ടിക്കാണിച്ചിരുന്നു

ഇപ്പോൾ ഇതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിഗ്‌ബോസിൽ നിന്നും ഇടയ്ക്ക് എവിടെ പോയിരുന്നു? എന്ന ചോദ്യത്തിന് മണികുട്ടൻ മറുപടി നൽകിയിരിക്കുകയാണ്

ഒരു ഘട്ടത്തിൽ എനിക്ക് മാനസായികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. ആരോഗ്യമുള്ള ശരീരമല്ല ആരോഗ്യമുള്ള മനസാണ് പ്രധാനം എന്ന് തിരിച്ചറിഞ്ഞ ഘട്ടം. ആ സമയം അവർ കൃത്യമായി എന്നെ പരിചയിച്ചു. സീക്രട്ട് റൂമിൽ ആക്കുകയും ഡോക്ടറുടെ കൺസൾട്ടിങ് തരുകയും, തിരിച്ചുകൊണ്ടുവിടുകയും ചെയ്തെന്നാണ് മണിക്കുട്ടൻ പറയുന്നത്. മത്സരാർത്ഥി എന്ന നിലയിൽ അവർക്ക് നമ്മളെ ആവശ്യമുണ്ട്. ബിഗ്‌ബോസ് എന്ന ഷോയ്‌ക്കോ ഏഷ്യാനെറ്റിനോ ഒരിക്കലും ഒരു മത്സരാർത്ഥിയോട് പ്രത്യേക മമതയോ വിധ്വേഷമോ ഇല്ല. നമ്മൾ അതിനകത്ത് ചെയ്തതും പറഞ്ഞതും മാത്രമേ അവർ കാണിച്ചിട്ടുള്ളു. ഞാൻ ബിഗ്‌ബോസ് അനുഭവം പറയുകയാണെങ്കിൽ ഒരിക്കലും ബിഗ്‌ബോസ് എന്ന ഷോയേയും ഏഷ്യാനെറ്റിനെയും എനിക്ക് കുറ്റം പറയാൻ കഴിയില്ലെന്നും താരം പറയുന്നു

ഒരുപാട് അവഗണനയും തിരസ്കാരവും 15 വർഷത്തിനിടയിലെ സിനിമാ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതൊന്നും എന്നെ വിഷമിപ്പിച്ചിട്ടില്ല. കോവിഡ് ലോക്ഡൗൺ വന്നതോടെ തൊണ്ണൂറ്റിയാറാമത്തെ ദിവസം ബിഗ്‌ബോസ് ഹൌസ് പൂട്ടി എല്ലാവരെയും പുറത്തുവിട്ടു. അതിനുശേഷം ഒരാഴ്ച്ചത്തെ വോട്ടിങ് കൂടെ നീട്ടി. ആ വോട്ടിങ് കഴിഞ്ഞ ശേഷമാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമം നൽകിയിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് ആ ദിവസങ്ങളിലായിരുന്നു. പ്രേക്ഷകർക്ക് ഞാൻ അർഹനല്ല എന്നുപറയാം.

പക്ഷേ മുൻകാല സീസണുകളിലെ ആൾക്കാരെ കൊണ്ടുവന്ന് അവർക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികളുടെ പേര് പറയുന്നതിനൊപ്പംതന്നെ ഞാൻ അർഹനല്ല എന്ന് പലരും പറയിപ്പിച്ചു. നമുക്ക് അർഹത കൂടിയ ഒരാളെക്കുറിച്ച് പറയാം. പക്ഷെ അർഹനല്ല എന്ന് ആരെയുംപറ്റി പറയാൻ പറ്റില്ല. അത് ഒരാളിന്റെ ചോറിനെ നമ്മൾ തട്ടിപറിക്കുന്നപോലെയാണ്. അതിനു ശേഷം വോട്ടിംഗ്‌ നടക്കുന്ന സമയം നമ്മുടെ സീസണിലെ മുൻകാല മത്സരാർത്ഥികളെ കൊണ്ടുവന്ന് ഞാൻ കാരണം അവർക്ക് വിഷമങ്ങൾ അനുഭവിക്കേണ്ടിവന്നു എന്ന് പറയിപ്പിച്ചു. എൺപത്തിഏഴാമത്തെ ദിവസമാണ് ലാസ്റ്റ് എലിമിനേഷൻ നടക്കുന്നത്. അങ്ങനെയാണെകിൽ പോലും എൺപത്തി ഏഴാമത്തെ ദിവസം മുതൽ തൊണ്ണൂറ്റി ആറാമത്തെ ദിവസം വരെ അവർക്ക് സമയം ഉണ്ടായിരുന്നുവെന്ന് അഭിമുഖത്തിൽ മണിക്കുട്ടൻ പറയുകയാണ്

ബിഗ്‌ബോസിൽ പോകുന്നതിന് മുൻപ് സോഷ്യൽമീഡിയയിൽ സജീവമല്ലായിരുന്നു. ബിഗ്‌ബോസിൽ പോകുന്നതിന് രണ്ടാഴ്ച മുൻപാണ് ഇൻസ്റ്റാഗ്രാം തുടങ്ങുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിൽ എന്നെ ഫോളോ ചെയ്യുന്ന ആൾക്കാരേക്കാളും ഞാൻ ഫോളോ ചെയ്യുന്ന ആൾക്കാരാണ് കൂടുതൽ. ബിഗ്‌ബോസിൽ പോയതിന് ശേഷമാണ് 200k ഫോളോവേഴ്‌സിൽ എത്തുന്നത്. യാതൊരു വിധ പി ആറിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടിലെന്നും അഭിമുഖത്തിൽ മണികുട്ടൻ കൂട്ടിച്ചേർത്തു

Noora T Noora T :