സുമിത്രയ്ക്ക് മുന്നിൽ തോൽക്കാനായി വേദികളുടെ ജന്മം ഇനിയും ബാക്കി; സിദ്ധു കളം മാറി ചവിട്ടുമോ എന്ന് ചോദിച്ച് ആരാധകർ !

റേറ്റിങ്ങിൽ മുൻപിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയുടെ ആദ്യത്തെ പരമ്പയാണിത്. മീരയെ കൂടാതെ നടി ശരണ്യ ആനന്ദ്, കൃഷ്ണകുമാർ മോനോൻ, നൂപിൻ, അമൃത നായർ, അതിര മാധവ്, ആനന്ദ് നാരായണൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭവബഹുലമായി പരമ്പര മുന്നോട്ട് പോവുകയാണ് കുടുംബവിളക്ക്.

സ്റ്റാർ ജൽഷയിൽ സംപ്രേക്ഷണം ചെയ്യുന്ന ബംഗാളി പരമ്പരയായ ശ്രീമോയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. കന്നഡ, മറാത്തി, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും കുടുംബവിളക്ക് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഭാഗ്യലക്ഷ്മി എന്നാണ് തമിഴിലെ പേര്. സ്റ്റാർ വിജയിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഹിന്ദിയിൽ അനുപമ എന്നാണ് പേര്. സ്റ്റാർ പ്ലാസിലാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിലേത് പോലെ മറ്റുളള ചാനലിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. മലയാളത്തിൽ റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് കുടുംബവിളക്ക്.

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്ന സുമിത്രയ്ക്ക് ഇവർ വേണ്ടവിധത്തിലുള്ള പരിഗണന നൽകുന്നില്ല . വീട്ടിലെ ഉപകരണമായ കുടുബാംഗങ്ങൾ തന്നെ വീട്ടുകാർക്ക് വേണ്ടി ജീവിക്കുകയായിരുന്നു ഈ പാവം വീട്ടമ്മ. എന്നാൽ അവസാനം മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി ഭർത്താവ് സിദ്ധാർഥ് സുമിത്രയെ ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച സുമിത്ര സ്വന്തം കാലിൽ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താവ് സിദ്ധാർഥ് ഉപേക്ഷിച്ചതോടെ സുമിത്രയെ തേടി വിജയങ്ങൾ എത്തുകയായിരുന്നു. കൃഷ്ണകുമാർ മേനോൻ ആണ് സിദ്ധാർഥ് എന്ന കഥാപാത്രമായി പരമ്പരയിൽ എത്തുന്നത്.

തുടക്കത്തിൽ ‘കുടുംബവിളക്ക്’ കണ്ണീർ പരമ്പരകൾക്ക് സമാനമായിരുന്നെങ്കിലും പിന്നിട് കഥാഗതി ആകെ മാറുകയായിരുന്നു. സുമിത്ര ബോൾഡ് ആയതോടെയാണ് കാഴ്ചക്കാരും കൂടി. സുമിത്ര നിരവധി പേരുടെ പ്രതിനിധിയാണെന്നാണ് ആരാധകർ പറയുന്നത്. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും പരമ്പരയക്ക് നിരവധി കാഴ്ചക്കാരുണ്ട്. ഭർത്താവ് ഉപേക്ഷിച്ച് പോയ സുമിത്ര സ്വന്തം കാലിൽ നിൽക്കുകയും വിജയങ്ങൾ സ്വന്തമാക്കുകയായിരുന്നു. സുമിത്ര മാത്യകയാണെന്നും ആരാധകർ പറയുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് കുടുംബവിളക്കിന്റെ ലേറ്റസ്റ്റ് പ്രെമോ വീഡിയോയാണ്. ഓണം എപ്പിസോഡാണ് സംപ്രേക്ഷണം ചെയ്യുന്നത്. വഴക്കും പ്രശ്നങ്ങളും ശത്രുതയുമൊക്കെ മറന്ന് കുടുംബം ഒന്നിച്ച് ഓണം ആഘോഷിക്കുകയാണ്. വേദികയുമായുള്ള വിവാഹത്തിന് ശേഷം ശ്രീനിലയം വിട്ടു പോയ സിദ്ധു ഓണം ആഘോഷിക്കാനായി കുടുംബത്തിനോടൊപ്പം എത്തിയിട്ടുണ്ട്. ഒപ്പം വേദികയുമുണ്ട്. വീട് വിട്ടു പോയ സിദ്ധുവിനെ അല്ല ഇപ്പോൾ കാണുന്നത്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വേദികയെ വാക്കുകൾ കൊണ്ട് പ്രതിരോധിക്കുകയാണ്. സിദ്ധാർത്ഥിന്റെ മാറ്റം കുടുംബാംഗങ്ങളെ സന്തോഷത്തിലാക്കിയിട്ടുണ്ട്. ആശങ്കകൾക്കൊടുവിൽ ശ്രീനിലയത്തിൽ സന്തോഷം എത്തിയിരിക്കുകയാണ്. കുടുംബവിളക്കിന്റ ഓണം എപ്പിസോഡിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

about kudumbavilakku

Safana Safu :