‘സ്നേഹിച്ചവരെ പിരിയുന്നത് മരണത്തേക്കാൾ ഭയാനകം’ ഒടുവിൽ ആ പോസ്റ്റുമായി അമൃത! ഇതു മതി, ഇതു മാത്രം! ബാലയുടെ വിവാഹത്തിന് പിന്നാലെ ആദ്യ മറുപടിയോ?

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ അമൃത അനുജത്തിയായ അഭിരാമിക്ക് ഒപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന ബാന്റുമായി സജീവമാണ്. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അമൃതയോടൊപ്പം തന്നെ മകൾ പാപ്പുവും പ്രേക്ഷകർക്ക് പരിചിതമാണ്

ഇപ്പോൾ ഇതാ അമൃത ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മകൾ പാപ്പുവിനൊപ്പമുള്ള ചിത്രങ്ങളാണ് അമൃത പങ്കുവെച്ചത്. അതിന് നൽകിയ ക്യാപ്ഷനാണ് ഏറെ രസകരം. അമ്മയും മകളും തമ്മിലുള്ള ഒരു സംഭാഷണമാണ് അമൃത കുറിച്ചത്.

പാപ്പു : “അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ?
“പപ്പൂന്റെ ഉമ്മ 😍 “
പാപ്പു : “”അപ്പൊ എന്നെ മാത്രം മതിയോ 🥰 …?”
” പാപ്പൂനെ മാത്രം മതി… 🥰”
പാപ്പു : ” 🥰 എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ 😘😘😘 “
What more I need in my life 🌼🌼🌼
She makes me complete…
ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രമെന്നാണ് അമൃത കുറിച്ചത്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ഞാൻ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകൾ സഹോദരാ എന്നാണ് അമൃത മറുപടി നൽകിയത്.

ഒരിക്കൽ സ്നേഹിച്ചവരെ വിട്ടു പിരിയുക എന്നത് അത് മരണത്തേക്കാൾ ഭയാനകമാണ്, ഒത്തിരി സങ്കടത്തിന് ഉള്ളിൽ നിന്നും ഉയർന്നുവരുന്ന ശബ്ദമാണ് ഈ വാക്കുകൾ എന്ന് ഒരു കൂട്ടർ പറയുമ്പോൾ ഈഗോ ആകാം അമിതമാകരുതെന്നാണ് മറുഭാഗം പറയുന്നത്

അമൃതയുടെ മുൻഭർത്താവായിരുന്ന ബാല വീണ്ടും വിവാഹിതനാവാൻ പോവുകയാണെന്നുള്ള വിവരം അടുത്തിടെയായിരുന്നു പുറത്തുവന്നത്. സോഷ്യൽ മീഡിയയിലൂടെ റിപ്പോർട്ടുകൾ വൈറലായി മാറിയതോടെ ബാലയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. സെപ്റ്റംബർ 5നാണ് വിവാഹമെന്നായിരുന്നു നടൻ പറഞ്ഞത്. വധുവിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നുണ്ട്.

ബാലയുടെ വിവാഹത്തിന് പിന്നാലെ ബാലയുടെ അമൃതയുടെ ആദ്യ മറുപടിയാണ് ഇതെന്ന് സോഷ്യൽമീഡിയയുടെ വാദം. പാപ്പൂനെ മാത്രം മതി…എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം.അപ്പോൾ ഇനി അമൃതയ്ക്ക് മറ്റൊരു വിവാഹം ഉണ്ടാകില്ലെന്ന് പറയാതെ പറയുകയാണ് അമൃതയെന്നും ആരാധകർ പറയുകയാണ്.

കഴിഞ്ഞ ദിവസം അമൃത ഓണാശംസ പങ്കിട്ടുകൊണ്ട് ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളും അമൃത പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പോസ്റ്റുകള്‍ക്ക് കീഴിൽ ചര്‍ച്ചയായത് മുന്‍ഭര്‍ത്താവിന്റെ കാര്യമായിരുന്നു.

നാളെ നമ്മുടെ പൊന്നോണം, തിരുവോണം.. തിരുവോണം വരവേൽക്കാനായി ഞാനും കാത്തിരിക്കുകയാ. എല്ലാവർക്കും ഇത്തിരി നേരത്തെ തിരുവോണ ദിന ആശംസകൾ. ഒരുപാട് ഒരുപാട് സ്നേഹത്തോടെ എന്നായിരുന്നു അമൃത ആദ്യം കുറിച്ചത്. ഓണം വന്നേ, തിരുവോണം വന്നേ. എല്ലാവർക്കും എന്റെ തിരുവോണാശംസകൾ എന്നായിരുന്നു പിന്നീട് അമൃത കുറിച്ചത്.

അമൃതയുടെ പോസ്റ്റിന് താഴെ ബാലയെക്കുറിച്ചുള്ള കമന്റുമുണ്ടായിരുന്നു. അമൃത, നിങ്ങളാണ് ശരി എന്ന് ബോധം ഉള്ളവര്‍ മനസ്സിലാക്കും. ഇനി ധൈര്യമായി മുന്നോട്ട് പോവുകയെന്നുമായിരുന്നു കമന്റ്. ബാലയെക്കുറിച്ച് മോശം കമന്റിട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചോദ്യങ്ങളുമായി ചിലരെത്തിയത്.

തനിക്ക് ബാലയിൽ നിന്നും അനുഭവങ്ങൾ ഉണ്ടായോ, അവരുടെ പേർസണൽ കാര്യങ്ങൾ എന്നായിരുന്നു ഒരാളുടെ ചോദ്യം. നല്ല തമാശ. ഇങ്ങനെ ഒരു കമന്റിന്റെ ആവശ്യം എന്താ, അമൃത പറഞ്ഞോ വിഷമം ആണെന്ന് ശ്ശെടാ എന്നായിരുന്നു വേറൊരാളുടെ കമന്റ്. സ്നേഹത്തോടെ അമൃതയ്ക്കും കുടുംബത്തിനും തിരിച്ച് ആശംസകൾ അറിയിച്ചവരുമുണ്ടായിരുന്നു.

Noora T Noora T :