മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്നുള്ളത് പലരുടെയും കാര്യത്തിൽ പറഞ്ഞു പഴകിയ പ്രയോഗമാണ്; മഞ്ജു പിള്ളയെ കുറിച്ചുള്ള വൈറൽ കുറിപ്പ് !

മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട നായികയാണ് മഞ്ജു പിള്ള. ഒരുപക്ഷെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലാകാം മഞ്ജു എല്ലായിപ്പോഴും സജീവമായിക്കാണാറുള്ളത്. വര്ഷങ്ങളായി സിനിമയിലും സജീവമായ മഞ്ജു പ്രത്യേക കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങുന്ന സ്വഭാവക്കാരിയല്ലന്ന് മലയാളികൾക്ക് നല്ലതുപോലെ അറിയുമാവുന്ന കാര്യമാണ്. എങ്കിലും ഹോം എന്ന സിനിമ ശ്രദ്ധേയമായതോടെ മഞ്ജു പിള്ളയെ കുറിച്ചുള്ള കുറിപ്പുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഇപ്പോഴിതാ മൂവി സ്ട്രീറ്റിൽ വന്ന മഞ്ജു പിള്ളയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. വിപിൻ കല്ലിങ്കൽ പങ്കുവച്ച കുറിപ്പ് വായിക്കാം…

“കുട്ടിക്കാലത്ത് കൈരളിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ചില കുടുംബ ചിത്രങ്ങൾ’ എന്ന പരിപാടിയിൽ ആയിരുന്നു മഞ്ജു പിള്ളയെ ആദ്യം ശ്രദ്ധിച്ചത്. ഇപ്പോഴത്തെ ഉപ്പും മുളകും പ്രോഗ്രാമിന്റെ ഒക്കെ മാതൃകയിൽ ഒരു ജനപ്രിയ പരിപാടി തന്നെ ആയിരുന്നു ചില കുടുംബ ചിത്രങ്ങൾ.മഞ്ജുവിന്റെ കൂടെ അഭിനയിച്ചത് ജഗദീഷ് ആയിരുന്നു.. സിനിമയിൽ Mr. ബട്ട്ലറിലും ഇരട്ടക്കുട്ടികളുടെ അച്ഛനിലും രാവണ പ്രഭുവിലും മഴയെത്തും മുൻപേയിലുമൊക്കെ മഞ്ജുവിനെ ശ്രദ്ധിച്ചെങ്കിലും അവരുടെ കഴിവിനൊത്ത വേഷങ്ങളിൽ കണ്ടതേയില്ല.(നാല് പെണ്ണുങ്ങളിലെ വേഷം ഒഴിച്ച് നിർത്തിയാൽ )”

കോമഡി രംഗങ്ങളിൽ തന്റെതായ ഒരു ശൈലിയുള്ള നടിയാണ് മഞ്ജു.. കുട്ടിക്കാലത്ത് ചില കുടുംബ ചിത്രങ്ങളിലും ഇന്ദുമുഖി ചന്ദ്രമതിയിലും ഒക്കെ ചിരിപ്പിച്ച അതെ പോലെ തന്നെ ഇപ്പോൾ തട്ടീം മുട്ടീം എന്ന പരിപാടിയിലും പ്രേക്ഷകന്റെ ചിരി കവരുവാൻ അവർക്ക് കഴിയുന്നുണ്ട്…’ചില കുടുംബ ചിത്രങ്ങ’ളെ കുറിച്ചു സൂചിപ്പിച്ചതു മറ്റൊന്നിനുമല്ല. ഒരു ഹാസ്യ നടി എന്നതിനേക്കാൾ ഒരുപാട് കഴിവുകൾ ഉള്ള അഭിനേത്രി ആണ് അവരെന്ന് ആ പരിപാടി കണ്ടിരുന്നവർക്ക് അറിയുമായിരിക്കും.

മലയാള സിനിമ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്നുള്ളത് പലരുടെയും കാര്യത്തിൽ പറഞ്ഞു പഴകിയ പ്രയോഗമാണ്. എങ്കിലും സ്‌ക്രീനിൽ കാണാൻ ഇഷ്ടമുള്ള താരങ്ങളെ നല്ല വേഷങ്ങളിൽ,മറ്റാരെയും ആ സ്ഥാനത്തു സങ്കൽപ്പിക്കാൻ തോന്നാത്തത്ര മനോഹരമായി കാണുന്ന സന്തോഷം കൂടിയാണ് ഹോം എന്ന സിനിമ നൽകുന്നത്..

മലയാളത്തിൽ വളരെകാലത്തിനു ശേഷം മനസ്സു നിറയ്ക്കുന്ന ഒരു ഫീൽഗുഡ് സിനിമ വരുമ്പോൾ അതിൽ പ്രിയപ്പെട്ട ഇന്ദ്രൻസിനോടൊപ്പം മഞ്ജു പിള്ളയും ഹൃദയത്തിൽ ഇടം പിടിക്കുമ്പോൾ…ആഹാ…. ഹാപ്പിനെസ്സ് പ്രൊജക്ടിൽ ധന്യ വർമ്മ ചോദിക്കുന്നത് പോലെ വാട്ട്‌ ഈസ്‌ യുവർ ഹാപ്പിനെസ്സ് എന്ന് ചോദിച്ചാൽ അത് മനോഹരമായൊരു സിനിമ കാണുന്നതാണ് എന്നല്ലാതെ മറ്റെന്തു പറയാൻ.” എന്നവസാനിക്കുന്നു കുറിപ്പ്.

about manju pillai

Safana Safu :