മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നായകനാണ് ഇന്നസെന്റ്. കോമഡി വേഷങ്ങളും ക്യാരക്ടര്‍ റോളുകളും ഒരുപോലെ കൈകാര്യം ചെയ്താണ് ഇന്നസെന്റ് ആരാധക ഹൃദയം കീഴടക്കിയത്. അഭിനയത്തിന് പുറമെ എഴുത്തുകാരന് എന്ന നിലയിലും ശ്രദ്ധേയനാണ്.
പലപ്പോഴും അദ്ദേഹം പങ്കുവെക്കുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ പ്രേക്ഷകര്‍ക്ക് ചിരി പടര്‍ത്തുന്നതാണ്. ഇപ്പോഴിതാ അത്തരം ഒരു രസകരമായ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ടെലിവിഷൻ ചാനലിനോടാണ് അദ്ദേഹം തന്റെ സ്കൂള്‍ കാല അനുഭവം പങ്കുവെച്ചത്.എന്റെ ക്ലാസ്സില്‍ വളരെ മിടുക്കരായ കുട്ടികളും മിടുക്കരല്ലാത്ത കുട്ടികളും പഠിച്ചിട്ടുണ്ട്. ഐ.എസ്.ആര്.ഒയിലെ രാധാകൃഷ്ണന് എന്നോടൊപ്പമാണ് പഠിച്ചത്,’ ഇന്നസെന്റ് പറയുന്നു.
രാധാകൃഷ്ണനോടും തന്നോടും അധ്യാപകര്‍ ചോദ്യങ്ങള്‍ ചോദിക്കാറില്ലായിരുന്നെന്ന് ഇന്നസെന്റ് പറഞ്ഞു. ‘ഞാന്‍ എന്റെ അപ്പനോട് പറയും രാധാകൃഷ്ണനോടും എന്നോട് ചോദ്യങ്ങള്‍ ഉണ്ടാകാറില്ല എന്ന്. അപ്പനൊരിക്കല്‍ അധ്യാപകരോട് കാര്യം അന്വേഷിച്ചപ്പോള്‍ രാധാകൃഷ്ണന് എല്ലാ ഉത്തരവും അറിയാം ഇന്നസെന്റിന് ഒരു ഉത്തരവും അറിയില്ല എന്ന് മറുപടിയും നല്കി,’ ഇന്നസെന്റ് പറയുന്നു.
ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്.എന്‍.എച്ച്.സ്കൂള്‍ എന്നിവിടങ്ങളിലായാണ് ഇന്നസെന്റ് പഠിച്ചത്. ഇതിനോടകം തന്നെ 2000 ത്തോളം സിനിമകളില്‍ ഇന്നസെന്റ് വേഷമിട്ടിട്ടുണ്ട്.

ABOUT INNOCENT