എന്റെ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചായിരുന്നു വൃത്തികെട്ടവര്‍ ചര്‍ച്ച നടത്തുന്നത്, അവരുടെ മനസ് എത്ര വൃത്തികെട്ടതാണെന്ന് അതിലൂടെ കാണിക്കുന്നു; മറുപടിയുമായി പാക് താരം

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച പാകിസ്ഥാന് ആശംസകള്‍ പങ്കുവച്ച പാക് താരം മെഹ്വിഷ് ഹയാത്തിന്റെ പോസ്റ്റിനെതിരെ വിമര്‍ശനം. കയ്യില്‍ പാകിസ്ഥാന്‍ പതാകയുമേന്തി വെള്ള കുര്‍ത്തി ധരിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. എന്നാല്‍ കമന്റുകളില്‍ നിറഞ്ഞത് താരത്തിന്റെ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്.

മോശം കമന്റുകളുമായി എത്തിയവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരമിപ്പോള്‍. തന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ കണ്ട് അസ്വസ്ഥത തോന്നിയെന്നാണ് മെഹ്വിഷ് പറയുന്നത്. ‘വൃത്തികെട്ടവര്‍ ചര്‍ച്ച നടത്തുന്നത് എന്റെ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചായിരുന്നു. എത്ര വൃത്തികെട്ടതാണ് അവരുടെ മനസ് എന്നാണ് അതിലൂടെ കാണിക്കുന്നത്.

കറുത്തതോ, ഗ്രേയോ പച്ചയോ ആകട്ടെ, അതൊന്നും നിങ്ങളറിയേണ്ടതില്ല. ദൈവത്തെയോര്‍ത്ത് ് വളര്.’ – ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചു. നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ടതായി ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും ഈ ഊര്‍ജം നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും മെഹ്വിഷ് പറയുന്നു.

Noora T Noora T :