റാണിയമ്മയ്ക്ക് മുന്നിൽ വിട്ടുകൊടുക്കാതെ സൂര്യ ; റാണിയമ്മയെ എതിർത്ത് റിഷിയും; ഹോസ്റ്റലിൽ കയറിയതിലെ വിചാരണ നടക്കുമ്പോൾ കൂടെവിടെ പരമ്പരയിൽ വമ്പൻ ട്വിസ്റ്റ് !

കൂടെവിടെ പ്രേക്ഷകർക്ക് ഓണമായിട്ട് നല്ല അടിപൊളി എപ്പിസോഡ് ആണ് വരാൻ പോകുന്നത്. അഥിതി ടീച്ചർക്കൊപ്പമാണ് സൂര്യയും റിഷിയും ഓണമാഘോഷിക്കുന്നത്. അഥിതി ടീച്ചർക്കും മറക്കാനാകാത്ത ഓണാഘോഷമായിരിക്കും ഇത്തവണ. മകനിൽ നിന്നും നഷ്ട്ടപ്പെട്ട സ്നേഹമൊക്കെ കിട്ടിയതിന്റെ സന്തോഷമായിരുന്നു അവർക്കുണ്ടായിരുന്നു.

എന്നാൽ, അതൊക്കെ വെറും സ്വപ്നമായിരുന്നു. അതായത് അഥിതി ടീച്ചർ കണ്ട ഒരു സ്വപ്നമായിരുന്നു കണ്ടതെല്ലാം. എന്നെങ്കിലും നടക്കുമെന്ന ആഗ്രഹത്തിലാണ് അഥിതി ടീച്ചർ. ഇതേസമയം കോളേജിൽ വിചാരണ നടക്കുകയാണ്. റോഷനെയും സൂര്യയെയും വിളിച്ചുവരുത്തുകയും ഹോസ്റ്റലിൽ നടന്നതിനെ കുറിച്ചുള്ള വിശദീകരണം തേടുകയുമാണ് റാണി മേഡമെന്ന പ്രിൻസിപ്പൾ .

റോഷൻ പ്രിൻസിപ്പിളിനോട് അന്നത്തെ രാത്രി ഹോസ്റ്റലിൽ കയറിയത് താനാണെന്ന് പറയുകയാണ് . ഇതുകേട്ട് സൂര്യ പോലും അതിശയിച്ചു. അപ്പോൾ റിഷി ഹോസ്റ്റലിൽ കയറിയ പ്രതിയെ പൊലീസിന് മുന്നിൽ തന്നെയാണ് എത്തിക്കേണ്ടത്. കോളേജിന്റെ മുഖം രക്ഷിക്കാനാണ് നാണിയമ്മ ഇത് ചെയ്തതെങ്കിലും ഹോസ്റ്റലിൽ കയറിയതിനോട് യോജിപ്പില്ലെന്നാണ് ഋഷി പറഞ്ഞത്.

പക്ഷെ റോഷന്റെ മറുപടി കേട്ട് ആകെ വിഷമിച്ചു പോയ സൂര്യ പറയുകയാണ്, റോഷനല്ല അന്നെന്റെ മുറിയിൽ കയറിയത്, അതിനുള്ള എല്ലാ തെളിവും എന്റെ കൈയിൽ ഉണ്ട്. അത് എവിടെയും ഞാൻ വിളിച്ചുപറയും. റോഷനെ വിളിച്ചു ഞാൻ വരുത്തിയിട്ടില്ല. നിങ്ങളൊക്കെ വെറുതെ കഥകളുണ്ടാക്കുന്നതാണ് .റേച്ചൽ മേടത്തിന്റെ പരാതി നിങ്ങൾ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ പക്ഷെ എനിക്കിതിൽ പരാതിയുണ്ട്.

എന്നെ വെറുതെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടുതന്നെ യഥാർത്ഥ പ്രതിയെ കണ്ടെത്തിയിട്ട് മാത്രമേ ഞാൻ ഈ യുദ്ധം അവസാനിപ്പിക്കുകയുള്ളു. എന്നാണ് സൂര്യ പ്രിൻസിപ്പാളിനോടും അവിടെ ഇരിക്കുന്ന എല്ലാവരോടുമായി പറഞ്ഞത്. റോഷൻ ആക വല്ലാത്തൊരു അവസ്ഥയിലാണ്. അവൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ആർക്കും മനസിലാകുന്നില്ല. റിഷി ആണെങ്കിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് റോഷന്റെ വാക്കുകളൊക്കെ കേട്ടിട്ട്. അതോടൊപ്പം സൂര്യയാണെങ്കിൽ ചങ്കു പൊട്ടിയ അവസ്ഥയിലും. റോഷൻ ഇങ്ങനെ ചതിക്കുമെന്ന് സൂര്യ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.

about koodevide

Safana Safu :