പ്രണയ വിവാഹമാണെങ്കിലും അത് ഞങ്ങൾക്ക് ലഭിച്ചില്ല, വിവാഹം കഴിഞ്ഞാൽ ആദ്യത്തെ പ്ലാൻ അതായിരിക്കും! ആരാധകരെ ഞെട്ടിച്ച് എലീന

നടിയായും അവതാരകയായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് എലീന പടിക്കല്‍.
ഇടയ്ക്ക് വെച്ച് താരം ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ ടുവില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധേ നേടുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്

ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളെ കുറിച്ചും എലീന പറയുന്നത്. വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ നിശ്ചയം നടത്തി. ഇനി വിവാഹത്തിലേക്ക് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു.

ജീവിത്തിലെ മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് എലീന. ആറ് വർഷത്തെ പ്രണയത്തിന് ശേഷം എലീനയും റോഹിതും വിവാഹിതരാവുകയാണ്. ആഗസ്റ്റ് 30 ന് കോഴിക്കോട് വെച്ചാണ് വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടക്കുന്നത്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് വിവാഹത്തിനുള്ളത്. ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി, വളരെ ലളിതമായിട്ടാണ് വിവാഹം നടക്കുക.

ഇപ്പോഴിത വിവാഹത്തിന് ശേഷമുള്ള ഭാവി പരിപാടികളെ കുറിച്ച് മനസ് തുറക്കുകയാണ് എലീന. പ്രണയ വിവാഹമായിരുന്നെങ്കിലും സാധാരണ കമിതാക്കളെ പോലെ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാൻ കാത്തിരിക്കുകയാണെന്നാണ് എലീന പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ യാത്രകളെ ഒരുപാട് ഇഷ്ടടപ്പെടുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് തന്നെ ആദ്യത്തെ പ്ലാൻ യാത്ര ചെയ്യുകയാണെന്നും എലീന പറയുന്നുണ്ട്.

വിവാഹത്തിന് ധരിക്കുന്ന സ്പെഷ്യൽ സാരിയെ കുറിച്ചും ബിഗ് ബോസ് താരം പറയുന്നുണ്ട്. വിവാഹത്തിന് വളരെ സിമ്പിളായിട്ടുള്ള ഒരു നോർമൽ ഹിന്ദു വെഡ്ഡിങ് സാരി ആണ് ധരിക്കുന്നത്. തന്റെ സുഹൃത്തായ ആര്യ നയരാണ് സാരി ഡിസൈൻ ചെയ്യുന്നത്. . എന്റെയും രോഹിത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. സാരിയിൽ അച്ഛന്റേയും അമ്മയുടേയും പേര് എഴുതണമെന്നുള്ള ഒരു ആഗ്രഹം ഞാൻ ആര്യയോട് പറഞ്ഞിരുന്നു. സാരിയിൽ അച്ഛന്റേയും അമ്മയുടേയും ഒരു സന്ദേശം ഉണ്ടാകും. അത് സാരി കിട്ടുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. തനിക്ക് അതിനെ കുറിച്ച് ഒരു സൂചനയുമില്ലെന്ന് എലീന അഭിമുഖത്തിൽ പറയുന്നു.

വിവാഹത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ”.ആഡംബരങ്ങളോടൊന്നും വലിയ താൽപര്യമില്ല. എന്നാൽ സുഹൃത്തുക്കൾക്കും കസിൻസിനും വിവാഹത്തിൽ പങ്കെടുക്കാനാവണം എന്നുമാത്രമേ ആഗ്രഹമുളളൂ. സുഹൃത്തുക്കളിൽ അധികം പേരും കേരളത്തിന് പുറത്തുള്ളവരാണ്. കസിൻസ് പലരും വിദേശത്താണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കൊണ്ട് അവർക്കൊന്നും കല്യാണത്തിന് വരാനാവില്ല. ആക്കാര്യത്തിൽ ദുഃഖമുണ്ടെന്നും” എലീന അഭിമുഖത്തിൽ പറഞ്ഞു

ജനുവരിയിലായിരുന്നു വിവാഹനിശ്ചയം. ആഗസ്റ്റോടെ കൊവിഡ് പ്രതിസന്ധികൾ മാറുമെന്നാണ് വിചാരിച്ചത്. അങ്ങനെയാണ് ആഗസ്റ്റ് 30 ലേയ്ക്ക് ഡേറ്റ് തീരുമാനിക്കുന്നത്. എന്നാൽ വിചാരിച്ചത് പോലെയുണ്ടായില്ലെന്നും എങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും എലീന അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Noora T Noora T :