അവളുടെ ഫൊട്ടോ എല്ലായിടത്തും പോസ്റ്റ് ചെയ്യേണ്ടതില്ല, മകളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് രക്ഷിതാവ് എന്ന നിലയിൽ എന്റെ കടമ; തുറന്ന് പറഞ്ഞ് സുപ്രിയ

സുപ്രിയയും പ്രിഥ്വിരാജും മകൾ അലംകൃതയുടെ നിറയെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും അല്ലിയുടെ ചിത്രങ്ങൾ അങ്ങനെ പോസ്റ്റ് ചെയ്യാറില്ല. പിറന്നാളിനാണ് സാധാരണ ഇരുവരും മകളുടെ ചിത്രമാണ് പങ്കുവെക്കാറുള്ളത്.

ഇപ്പോൾ ഇതാ മകളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി സുപ്രിയ. ഒരു അഭിമുഖത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് സുപ്രിയ തന്റെ മകളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാതിരിക്കാനുള്ള കാരണം വിശദീകരിച്ചത്.

ഈ പ്രായത്തിൽ മകൾക്ക് സാമൂഹ്യ മാധ്യമങ്ങളിലെ ദൃശ്യത അനിവാര്യമായി തോന്നിയിട്ടില്ലെന്ന് സുപ്രിയ പറഞ്ഞു. മകളുടെ സ്വകാര്യത അടക്കമുള്ള കാര്യങ്ങൾ ഈ സാഹചര്യത്തിൽ കണക്കാക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

എല്ലാ മാതാപിതാക്കളും അവരവരുടെ ഇഷ്ടത്തിനാണ് മക്കളെ വളർത്തുന്നത്. എനിക്ക് തോന്നുന്നില്ല അലംകൃതക്ക് ഈയൊരു പ്രായത്തിൽ ഒരു സോഷ്യൽ മീഡിയ പ്രൊഫൈലിന്റെ ആവശ്യമുണ്ടെന്ന്. അടുത്ത മാസം ഏഴ് വയസ്സ് മാത്രമാണ് അവൾക്ക് പ്രായമാവുന്നത്. അവളുടെ ഫൊട്ടോകൾ എല്ലായിടത്തും പോസ്റ്റ് ചെയ്യേണ്ടതില്ല. മകളുടെ സ്വകാര്യത സംരക്ഷിക്കുക എന്നതാണ് രക്ഷിതാവ് എന്ന നിലയിൽ എന്റെ കടമ,” സുപ്രിയ പറഞ്ഞു

അവൾ വലുതായാൽ അവൾ തന്നെ പറഞ്ഞേക്കാം തന്റെ പടം പോസ്റ്റ് ചെയ്യാൻ. ചിലപ്പോൾ ഒരു 15 വയസ്സ് ആവുമ്പോഴോ മറ്രോ. അപ്പോൾ എനിക്ക് പറയാം സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊക്കെയാണ് എന്നും നിന്റെ ഇഷ്ടം പോലെ ചെയ്യാം എന്നും,” സുപ്രിയ പറഞ്ഞു.

പക്ഷേ ഇപ്പോൾ അവൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ് ജീവിക്കുന്നത്. ഞങ്ങളാണ് അവളുടെ രക്ഷിതാക്കൾ. എനിക്ക് ഇഷ്ടമല്ല ഇത്ര ചെറിയ കുട്ടിക്ക് കൂടുതൽ പരസ്യമായി ദൃശ്യത ലഭിക്കുന്നത്. അത് വച്ച് മറ്റ് മാതാപിതാക്കൾ ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. മക്കൾക്ക് എന്താണോ നല്ലതെന്ന് തോന്നുന്നത്, അത് രക്ഷിതാക്കൾ ചെയ്യും, സുപ്രിയ പറഞ്ഞു.

എന്റെ മകൾക്ക് എന്താണോ നല്ലതെന്ന് തോന്നുന്നത് അത് ഞാൻ തീരുമാനിക്കുന്നു. അത് എന്റെ ഒരു തീരുമാനമാണ്. അത് ഞാൻ ചെയ്യും, ഞങ്ങൾ എന്നാലും വർഷത്തിൽ ഒരിക്കൽ അവളുടെ ജന്മദിനത്തിന് പടങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. മറ്റ് രക്ഷിതാക്കളോട് ആരും അവരുടെ മക്കളുടെ ചിത്രം ഇത്രയും പോസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ചോദിച്ച് കാണാറില്ല. ഞങ്ങളോട് എന്താണ് പോസ്റ്റ് ചെയ്യാത്തതെന്ന് ചോദിക്കാറുണ്ട്. രക്ഷിതാവ് എന്ന നിലയിൽ എന്റെ കുഞ്ഞിനെ എങ്ങനെ വളർത്തണം എന്നത് എന്റെ അവകാശമാണെന്ന് കരുതുന്നു. ആ അവകാശം ഞാൻ ഉപയോഗിക്കുകയും ചെയ്യുന്നു.

“അവൾ മുതിർന്നാൽ അവൾക്ക് തീരുമാനിക്കാം സാമൂഹ്യ മാധ്യമങ്ങളിൽ എങ്ങനെ ഇടപെടണം എന്ന്. എന്നാൽ ഇപ്പോൾ അവളുടെ സുരക്ഷ, സ്വകാര്യത എന്നിവയെല്ലാം എന്നെ ആശ്രയിച്ചിരിക്കുന്നു. അത് അനുസരിച്ച് ഞാൻ തീരുമാനമെടുത്തത് ഇങ്ങനെയാണ്,” സുപ്രിയ പറഞ്ഞു.

Noora T Noora T :