നടൻ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് താൻ വിവാഹിനാകുന്നുവെന്ന് ബാല തന്നെ പറഞ്ഞതായി തമിഴ് മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു. കഴിഞ്ഞ ദിവസം താരം പങ്കുവച്ച വിഡിയോ ഈ സംശയങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു
കൈകളിൽ ഛായം മുക്കി ചാർട്ട് പേപ്പറിൽ ബാല വെഡ്സ് എല്ലു എന്ന് എഴുതിയിരുന്നു. കൂടെ യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. വിഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയെയും കാണാം. ഇതിൽ ബാലയ്‌ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവാണോ എന്നതാണ് ഇപ്പോൾ ആരാധകരുടെ സംശയം.
ബാലയുടെ രണ്ടാം വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാണ് വധു എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ബാല പോസ്റ്റ് ചെയുന്ന എല്ലാം വീഡിയോയിലും ഒരു പെണ്കുട്ടിയുണ്ട്. പക്ഷെ മുഖം വ്യക്തമാകാത്തത് കൊണ്ട് കണ്ടുപിടിക്കാൻ എളുപ്പമല്ല
ഇപ്പോൾ ആ കുട്ടിയുടെ പേര് വെളിപ്പെടുത്തിരിക്കുകയാണ് ബാല. ബാല വെഡ്സ് എല്ലു എന്നായിരുന്നു ഇന്നലെ ബാലയുടെ വിഡിയോയിൽ കാണിച്ചത്. എലിസബത്ത് ഉദയൻ എന്നാണ് കുട്ടിയുടെ യഥാർത്ഥ പേര്. ഒരു ഡോക്ടർ ആണ് എലിസബത്ത്.
ഡോക്ടർ ആൻഡ് ട്രോളത്തിയെന്നാണ് ഇൻസ്റ്റാഗ്രാമിൽ ബയോയിൽ കൊടുത്തിരിക്കുന്നത്. ട്രോളുകൾ ഉണ്ടാക്കുന്ന ഏറ്റവും പ്രശസ്തയായ ഒരു പെൺകുട്ടി തന്നെയാണ്. ബാലയുടെ ഫാമിലി ഫ്രണ്ടും വളരെ അടുത്തറിയാവുന്ന ഒരു കൂട്ടുകാരി കൂടിയാണ് എലിസബത്ത്. എലിസബത്തിന്റെ എല്ലു എന്നാണ് കഴിഞ്ഞ ദിവസം ബാല ചായങ്ങൾ പൂശി ബാലയും എലുവും എന്ന രീതിയിൽ എഴുതിയത്
ഇന്നലെ ബാല പങ്കുവെച്ച വിഡിയോയ്ക്ക് സമ്മിശ്രമായ നിരവധി കമന്റുകളാണ് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ചിലര്‍ താരം വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെ അനുകൂലിച്ച് കൊണ്ട് രംഗത്ത് വന്നെങ്കിലും മറ്റ് ചിലര്‍ വിമര്‍ശിക്കുയാണ് ചെയ്തത്. ‘കയ്യിലുള്ള പത്തരമാറ്റ് സ്വര്‍ണ്ണം കളഞ്ഞിട്ട് മുക്ക് പണ്ടം തേടി പോകുന്ന അപക്വമായ മനസാണ് ബാലയുടേത്. അയാളുടെ ജീവിതം വലിയൊരു ട്രാജഡി ആവാതെ ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം തന്റെ അച്ഛന്റെ പുതിയ ആഗ്രഹമായ പുതിയ ഭാര്യയെ കാണാതെയും കേള്‍ക്കാതെയും ഇരിക്കാന്‍ ബാലയുടെ മകള്‍ക്കും കഴിയട്ടെ’ എന്നാണ് ബാലയുടെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കമന്റിട്ടത്
‘നിങ്ങളുടെ നാട്ടിലെ ഒരു നല്ല കുടുംബത്തിലെ തന്നെ പെണ്‍കുട്ടിയെ കല്യാണം കഴിച്ചെങ്കില്‍ മാത്രമേ കെട്ടുറപ്പുള്ള ഒരു വിവാഹബന്ധം ഉണ്ടാവുകയുള്ളൂ. എന്തെങ്കിലും വാശി കൊണ്ട് മാത്രമാണ് ഒരു മലയാളി പെണ്ണിനെ തന്നെ കെട്ടണമെന്ന് തീരുമാനിച്ചതെങ്കില്‍ കൂടുതല്‍ ശ്രദ്ധിച്ചു മുന്നോട്ട് പോവുക. കാരണം ഇനിയും നിങ്ങള്‍ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ ഇപ്പോള്‍ കിട്ടുന്ന സ്‌നേഹവും സപ്പോര്‍ട്ടും ഇല്ലാതാകും. അത് മാത്രമല്ല മലയാളികളും തമിഴ്‌നാട്ടുകാരും ഒരുപോലെ വെറുക്കും. അതിനൊന്നും ഇടയാവാതിരിക്കട്ടെ’ എന്നാണ് മറ്റൊരാള്‍ പറയുന്നത്.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2010 ലായിരുന്നു ബാലയും ഗായിക അമൃത സുരേഷും തമ്മില്‍ വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകള്‍ ജനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി മാറി താമസിക്കുകയായിരുന്നു. 2019 ല്‍ നിയമപരമായി താരങ്ങള്‍ വേര്‍പിരിയുകയും ചെയ്തു. മകള്‍ അമൃതയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി ബാല വിവാഹിതനാവുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴാണ് വാര്‍ത്ത സത്യമാണെന്ന് ബാല തന്നെ വ്യക്തമാക്കിയത്.