പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട താര ജോഡികളാണ് പേളിയും ശ്രീനിഷും, 2019 മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്.
ബിഗ്ബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം, എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു
താരങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിന് പിന്നാലെയാണ് താൻ ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരോട് പങ്കുവെച്ച് പേളി എത്തിയത്, പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്,
നില എന്നാണ് ഇരുവരും തങ്ങളുടെ മകൾക്ക് നൽകിയ പേര്, മകൾ ജനിച്ച് ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞപ്പോൾ മകളുടെ നൂലുകെട്ട് ചടങ്ങു ഇരുവരും ഏറെ ആഘോഷമാക്കിയിരുന്നു. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളിയും ശ്രീനിഷും പങ്കു വയ്ക്കാറുള്ളതിനാൽ തന്നെ കുഞ്ഞു നിലയെയും സോഷ്യൽ മീഡിയയിലെ ഇരുവരുടെയും ആരാധകർക്ക് പ്രിയങ്കരിയാണ്.
മകളുടെ ജനനശേഷം പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. നിലയ്ക്കൊപ്പമുളള സന്തോഷ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നിലയുടെ ആദ്യ ഓണം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയുടെ ഇഷ്ടദമ്പതികൾ.
നിലയുടെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് പേളിയും ശ്രീനിഷും ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പേളിയും ശ്രീനിഷും കുഞ്ഞു നിലയെയും എടുത്ത് സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്
നിലക്കുട്ടിക്ക് ഓണാശംസകൾ നൽകികൊണ്ട് നിരവധിപേർ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം നിലയുടെ മാമോദിസ ചടങ്ങും ഇവർ നടത്തിയിരുന്നു, മാമോദിസ ചടങ്ങിൽ നിലയുടെ പേരിൽ ഇരുവരും മാറ്റം വരുത്തിയിട്ടുണ്ട്. നില കാതറിന് ശ്രിനിഷ് എന്നാണ് പള്ളിയിലെ പേര് എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കുഞ്ഞ് ജനിക്കും മുന്പ് തന്നെ പേര് തീരുമാനിച്ചിരുന്നുവെന്നും മകളുടെ പേരിന്റെ അര്ത്ഥനം ചന്ദ്രന് എന്നാണെന്നും പേളി നേരത്തെ പറഞ്ഞിരുന്നു. ചെന്നൈയിലായിരുന്ന ശ്രീനിയുടെ കുടുംബവും ചടങ്ങില് പങ്കെടുക്കാനായി എത്തിയിരുന്നു. കൊച്ചുമകളെ താലോലിക്കുന്ന മാതാപിതാക്കളുടെ വീഡിയോയും ചിത്രങ്ങളും പേളിയും ശ്രീനിയും പോസ്റ്റ് ചെയ്തിരുന്നു. നിലയുടെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്, എല്ലാ ചിത്രങ്ങളിലും മനോഹരമായ ചിരിയോടെയാണ് നില എത്തിയിരിക്കുന്നത്, മകൾക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്നാണ് പേളിയോട് ആരാധകർ പറയുന്നത്.