ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ ഇരുവരെയും വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നാണ് ഇവരെ വിളിക്കുന്നത്.
ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മകൾ നിലയുടെ മാമോദീസ ചടങ്ങിൽ നിന്നുളള ചിത്രങ്ങളും ഇരുവരും ഷെയർ ചെയ്തിരുന്നു. ഇപ്പോൾ ഇതാ പേളിയോടുളള തന്റെ സ്നേഹത്തെക്കുറിച്ച് വീണ്ടും പ്രകടിപ്പിച്ചിരിക്കുകയാണ് ശ്രീനിഷ്. തന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് പേളിയെന്നാണ് ശ്രീനിഷ് പറഞ്ഞിരിക്കുന്നത്.
”എന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് എന്റെ ഭാര്യ. എല്ലാ ദിവസവും എനിക്ക് കിട്ടുന്ന സമ്മാനങ്ങളിൽ ഒന്നാണ് അവളുടെ സ്നേഹം,” ഇതായിരുന്നു പേളിക്കൊപ്പമുളളചിത്രം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്.
താരങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിന് പിന്നാലെയാണ് താൻ ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരോട് പങ്കുവെച്ച് പേളി എത്തിയത്, പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ പേളിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്,സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ഗർഭമാണ് പേളിയുടേത്. താരത്തിന്റെ വളകാപ്പും ബേബി ഷവർ പാർട്ടിയും എല്ലാം വളരെ ആഘോഷമായാണ് നടത്തിയത്.
നില എന്നാണ് ഇരുവരും തങ്ങളുടെ മകൾക്ക് നൽകിയ പേര്, മകൾ ജനിച്ച് ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞപ്പോൾ മകളുടെ നൂലുകെട്ട് ചടങ്ങു ഇരുവരും ഏറെ ആഘോഷമാക്കിയിരുന്നു. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളിയും ശ്രീനിഷും പങ്കു വയ്ക്കാറുള്ളതിനാൽ തന്നെ കുഞ്ഞു നിലയെയും സോഷ്യൽ മീഡിയയിലെ ഇരുവരുടെയും ആരാധകർക്ക് പ്രിയങ്കരിയാണ്. മാമോദിസ ചടങ്ങിൽ നിലയുടെ പേരിൽ ഇരുവരും മാറ്റം വരുത്തിയിട്ടുണ്ട്. നില കാതറിന്‍ ശ്രിനിഷ് എന്നാണ് പള്ളിയിലെ പേര് എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കുഞ്ഞ് ജനിക്കും മുന്‍പ് തന്നെ പേര് തീരുമാനിച്ചിരുന്നുവെന്നും മകളുടെ പേരിന്റെ അര്‍ത്ഥനം ചന്ദ്രന്‍ എന്നാണെന്നും പേളി നേരത്തെ പറഞ്ഞിരുന്നു. ചെന്നൈയിലായിരുന്ന ശ്രീനിയുടെ കുടുംബവും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കൊച്ചുമകളെ താലോലിക്കുന്ന മാതാപിതാക്കളുടെ വീഡിയോയും ചിത്രങ്ങളും പേളിയും ശ്രീനിയും പോസ്റ്റ് ചെയ്തിരുന്നു. നിലയുടെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്, എല്ലാ ചിത്രങ്ങളിലും മനോഹരമായ ചിരിയോടെയാണ് നില എത്തിയിരിക്കുന്നത്, മകൾക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്നാണ് പേളിയോട് ആരാധകർ പറയുന്നത്.