ചാണകമെന്ന് വിളിക്കുന്നതില്‍ അഭിമാനം! ശ്രീനാരായണ ഗുരു പോലും ജനനസമയത്ത് ആദ്യം സ്പര്‍ശിച്ചത് ചാണകത്തിലാണ്, ചാണകമെന്ന് വിളിയ്ക്കുന്നത് നിര്‍ത്തരുത് തുടരണമെന്ന് സുരേഷ് ഗോപി

ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ചാണകമെന്ന് വിളിക്കുന്നതില്‍ അഭിമാനമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. താനടക്കമുള്ളവരെ ചാണകമെന്ന് വിളിയ്ക്കുന്നത് നിര്‍ത്തരുത് തുടരണം. ശ്രീനാരായണ ഗുരു പോലും ജനനസമയത്ത് ആദ്യം സ്പര്‍ശിച്ചത് ചാണകത്തിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗോസംരക്ഷണ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഗോസംരക്ഷണയാത്ര സംസ്ഥാനത്തെ സര്‍വ്വജനങ്ങള്‍ക്കും പ്രചോദനം നല്‍കുമെന്ന് താരം പറഞ്ഞു. പശുസംരക്ഷണത്തിനായുള്ള വലിയ വിളംബരപ്രവര്‍ത്തനം നടക്കും. ഒരുവര്‍ഷം കഴിഞ്ഞ് സമാപിക്കുമ്പോള്‍ കേരളത്തിലെ ജനത ബോധവത്ക്കരിക്കപ്പെടും. പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുപോരുന്ന കൃഷിയും ശുദ്ധ ഭക്ഷണവുമൊക്കെ തിരിച്ചുപിടിയ്ക്കുന്നതില്‍ ഗോസംരക്ഷണം ചാലകശക്തിയാവും.- സുരേഷ് ഗോപി പറഞ്ഞു,

താലിബാൻ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. നേരത്തെ ബ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താൻ ചാണകമാണെന്നും തന്നെ വിളിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഈ ഫോൺ കോൾ ഓഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

Noora T Noora T :