ശിവനും അഞ്ജലിയും വേർപിരിയുന്നു? അപ്രതീക്ഷിത ട്വിസ്റ്റ് താങ്ങനാകാതെ പ്രേക്ഷകർ….എല്ലാം താളം തെറ്റി

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഈ കുടുംബ പരമ്പരയ്ക്ക് സാധിച്ചു. ബാലന്‍റേയും ദേവിയുടേയും സഹോദരങ്ങളുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും കഥ ഏറെ രസകരമായാണ് മുന്നോട്ട് പോകുന്നത്.

ഇതുവരെ ചെറിയ പിണക്കങ്ങളും ഇണങ്ങളും കണ്ടിരുന്ന പരമ്പയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുന്നതായിട്ടാണ് പുതിയ പ്രൊമോ വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ജോലിക്ക് പോകാനായി സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി ഹരിയുടെ സമ്മതത്തോടെ അപ്പു സ്വന്തം വീട്ടില്‍ പോയിരുന്നു. തക്കസമയത്ത് പിതാവ് തമ്പി കയറി വന്നതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. സര്‍ട്ടിഫിക്കറ്റ് കീറി കളയുകയും സ്വര്‍ണം കട്ടോണ്ട് പോകാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ബാലനെ വഴക്ക് പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വഴക്കുകളാണ് പുതിയ എപ്പിസോഡില്‍ കാണിച്ചത്.

ഹരിയോട് ദേഷ്യപ്പെട്ട് വഴക്കുമായിട്ടാണ് ബാലന്‍ വീട്ടിലേക്ക് കയറി വരുന്നത്. തിരിച്ചൊരു മറുപടി പറയാന്‍ പോലും സാധിച്ചിരുന്നില്ല. നടന്ന കാര്യം ആരും മനസിലാക്കിയില്ലെങ്കിലും അപ്പുവും ഹരിയും സങ്കടത്തിലായി. തന്നോട് പറയാതെ പോയതില്‍ ബാലന്‍ ദേഷ്യത്തോട് ദേഷ്യമായിരുന്നു. അപ്പുവിന് ഡാഡിയും ബാലേട്ടനും ഹരിയേട്ടനുമൊക്കെ വഴക്ക് പറഞ്ഞതിന്റെ സങ്കടമാണ്. അതേ സമയം കുറെ നാളുകള്‍ക്ക് ശേഷമാണ് ബാലേട്ടന്‍ ഇങ്ങനെ ദേഷ്യപ്പെടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതോടെ അപ്പുവിന്റെ ജോലിക്ക് പോകുവാനുള്ള ആഗ്രഹം തകര്‍ന്ന് പോകുയാണല്ലോ എന്ന സങ്കടമുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തമ്പി അടക്കം എല്ലാവരും ബാലേട്ടനെ ആണെല്ലോ കുറ്റപ്പെടുത്തുന്നത്. ബാലേട്ടന്‍ എന്ത് തെറ്റാണു ചെയ്തത്? അപ്പുവിനോട് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാനായി വീട്ടിലോട്ട് പോകണ്ട എന്ന് പറഞ്ഞത് തമ്പിയുടെ തനി സ്വഭാവം അറിയാവുന്നത് കൊണ്ടാണ്. തമ്പി ഈ കാര്യം പറഞ്ഞുകൊണ്ട് അധിക്ഷേപിക്കുന്നതും കളിയാക്കുന്നതും ബാലേട്ടനെയും ഹരിയേയും ആകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ പോകണ്ട എന്ന് പറഞ്ഞത്.

ബാലനും ഹരിയും തമ്മിലുള്ള വഴക്ക് മാത്രമല്ല അടുത്ത എപ്പിസോഡിലും സാന്ത്വനത്തില്‍ വഴക്ക് തന്നെയാണെന്നാണ് അറിയുന്നത്. ശിവേട്ടന്‍ കള്ള് കുടിക്കുകയും അഞ്ചു കരച്ചിലുമായി നടക്കുന്നതൊക്കെയാണ് ഇനി നടക്കാന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി അഞ്ജലിയും ശിവനും പ്രണയിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. പരസ്പരം കാണാതെ ഇരിക്കാനോ ഉറങ്ങാനോ സാധിക്കാത്ത അവസ്ഥ.

ഇത്രയും കാലം സാന്ത്വനത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഇനിയൊരു ട്വിസ്റ്റാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അഞ്ജലിയ്ക്ക് തന്നോട് ഇഷ്ടമില്ലെന്ന് കരുതി പതിയെ ശിവന്‍ അതില്‍ നിന്ന് മാറുന്നതും ഇരുവരും തമ്മില്‍ മിണ്ടാതെ ആവുന്നതെല്ലാം കാണേണ്ടി വരുമെന്നാണ് അറിയുന്നത്. ശിവാഞ്ജലി തമ്മില്‍ തെറ്റിയാല്‍ ഇതോടെ പരമ്പര കാണുന്നത് തന്നെ അങ്ങ് നിര്‍ത്തി കളയുമെന്നുള്ള ഭീഷണിയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്.

Noora T Noora T :