എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാള്‍ ഇതുമായി മുന്നോട്ട് പോകും; പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം

മലയാളത്തിലെ സൂപ്പര്‍ത്താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍മീഡിയ പേജ് വഴി ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടന്‍ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത.

ഒരു കാലത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ സംസാരിച്ച പൃഥ്വിരാജ് ഇപ്പോള്‍ അവരെ വെച്ച് സിനിമയുണ്ടാക്കി നേട്ടം കൊയ്യുകയാണന്നാണ് ഇവരില്‍ ചിലര്‍ അധിക്ഷേപിക്കുന്നത്. എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാള്‍ ഇതുമായി മുന്നോട്ടു പോകുമെന്നും കമന്റുകളുണ്ട്.

പണ്ട് പൃഥ്വിരാജ് സീനിയര്‍ താരങ്ങള്‍ യുവ തലമുറയ്ക്ക് വഴി മാറിക്കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു എന്നാല്‍ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന് ഒരു കമന്റില്‍ പറയുന്നു. എന്തായാലും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിരിക്കുന്ന ഇത്തരം വിമര്‍ശനങ്ങളോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Noora T Noora T :