ഒരു വൈറ്റ് ടീ ഷര്‍ട്ടിട്ട് ദൂരേക്ക് നോക്കി നിൽക്കുന്ന മമ്മൂട്ടിയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി സാകിയായിരുന്നു ചിത്രം പകർത്തിയിരുന്നത്
ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് വീണ്ടും വൈറലാകുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് കണ്ട ആരാധകരെല്ലാം ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ഫാൻസ് ഗ്രൂപ്പുകളിലുള്‍പ്പെടെ ചിത്രം സജീവ ചർച്ചയായി മാറിക്കഴിഞ്ഞു.
സെമി കാർഗോ – ഫോർമൽ ഫ്യൂഷൻ ലുക്കിലുള്ള പാൻ്റ്സും ഹാഫ് സ്ലീവ് ക്യുബൻ കോളർ ഷർട്ടും അണിഞ്ഞ ലുക്കിലുള്ള താരത്തിൻ്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ കോസ്റ്റ്യൂമിൽ ഒരു തീയേറ്ററിനുള്ളിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുന്നതിൻ്റെ ചിത്രങ്ങളും ആരാധകർ പ്രചരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ പ്രിയതോഴനും നിർമ്മാതാവുമായ ആൻ്റോ ജോസഫാണ് ചിത്രം പങ്കുവെച്ചത്.
അതേസമയം തന്നെ ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ ഷൂട്ടിങ്ങിലേക്ക് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയും നടി പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. എറണാകുളം ചോയിസ് സ്കൂളിൽ ആയിരുന്നു ചിത്രത്തിൻ്റെ പൂജ.
മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.