അശ്ലീല ചാറ്റും അവിഹിത ബന്ധവും അമ്പിളിയ്ക്ക് എതിരെ വമ്പൻ തെളിവുമായി ആദിത്യ കോടതിയിൽ.. എല്ലാവരും തള്ളിപ്പറഞ്ഞപ്പോള്‍, ആദിത്യന്റെ ആദ്യ പ്രതികരണം ഇതാ…

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു അമ്പിളി ദേവിയും ആദിത്യൻ ജയനും. സീത സീരിയലിൽ ഭാര്യ ഭർത്താക്കൻമാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്.

വൈകാതെ തന്നെ വിവാഹിതരാവുകയും ചെയ്തു. സന്തുഷ്ട കുടുംബ ജീവിതം നയിച്ച് വരികയാണ് തങ്ങളെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് അമ്പിളിയുടെ വ്യക്തി ജീവിതം വളരെയധികം ചര്‍ച്ചയായിരുന്നു. ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് എതിരെ അമ്പിളി ദേവി നടത്തിയ ആരോപണങ്ങളും പിന്നീട് നടന്ന സംഭവങ്ങളും എല്ലാം വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്.

സമൂഹ മനസാക്ഷിയെ നടുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളും ആരോപണങ്ങളുമായി ഇരുവരും എത്തിയതോടെയാണ് പൊരുത്തക്കേടുകൾ പരസ്യമായത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഇരുവരും നടത്തിയ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹമോചനക്കേസ് ഫയല്‍ ചെയ്തതിനെക്കുറിച്ചും ഇവര്‍ തുറന്നുപറഞ്ഞിരുന്നു.

ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നത്
കഴിഞ്ഞ ദിവസം തൃശൂർ കുടുംബക്കോടതി വിലക്കിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. അമ്പിളി നൽകിയ പരാതിയിൽ, സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽനിന്നു പുറത്താക്കിയതിനാൽ 10 കോടി നഷ്ടപരിഹാരവും ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അഡ്വക്കറ്റ് വിമല ബിനുവായിരുന്നു ആദിത്യന് വേണ്ടി ഹാജരായത്. പ്രതിസന്ധി ഘട്ടത്തില്‍ സഹോദരിയായി തനിക്കൊപ്പം നിന്ന അഡ്വക്കറ്റിനെക്കുറിച്ചുള്ള കുറിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിഭാഷകരെന്നാൽ നീതിക്കും സത്യത്തിന് വേണ്ടിയും നില കൊള്ളേണ്ടവരാണ്, എന്റെ ജീവിതത്തിൽ എന്നെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോൾ സഹോദരിയെ പോലെ താങ്ങായ എന്റെ അഭിഭാഷക അഡ്വക്കറ്റ് വിമല ബിനുവിനോടൊപ്പം എന്നായിരുന്നു കുറിപ്പ്.

തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമ്പിളി ഉയർത്തിയിട്ടുള്ളത്. ഈ വാദം തള്ളണം എന്നാവശ്യപ്പെട്ട്, സ്വർണം ഇവർതന്നെ ബാങ്കിൽ പണയം വച്ചിരിക്കുകയാണ് എന്നതിന്റെ രേഖകൾ ആദിത്യൻ കോടതിയിൽ സമർപ്പിച്ചു. ഇതേ തുടർന്നു കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകി.

നടിയുടെ ആരോപണങ്ങൾ വസ്തുതാരഹിതമാണെന്നും സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദിത്യൻ കോടതിയിൽ വാദിച്ചു. വിവാഹത്തിനു മുൻപു സ്വർണം വാങ്ങേണ്ടതില്ലെന്നും ഒരു പൂമാല മാത്രം മതിയെന്നും നിർദേശിക്കുന്ന വാട്സാപ് സന്ദേശം ഉൾപ്പെടെയുള്ള വിവരങ്ങളും കോടതിക്കു കൈമാറിയായിരുന്നു വാദം.

മറ്റൊരു യുവാവുമായുള്ള ബന്ധം അറിഞ്ഞതാണ് തന്നെപ്പറ്റി പ്രചാരണങ്ങൾ നടത്തുന്നതിലേക്കു നയിച്ചതെന്നും ഇയാൾ വാദിക്കുന്നു. അമ്പിളിക്കു മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കേസിൽ ആദിത്യനു വേണ്ടി ഹാജരായ അഭിഭാഷക വിമല ബിനു പറഞ്ഞു. സ്ത്രീധന പീഡനക്കേസിൽ അമ്പിളി നൽകിയ പരാതിയിൽ ആദിത്യനു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Noora T Noora T :