തമിഴ് പ്രേക്ഷകർ കടുത്ത ആരാധകരാണെങ്കിൽ മലയാളി പ്രേക്ഷകർ പ്രാക്റ്റിക്കലാണ്, മാനസിയിലേക്ക് എത്തുന്നത് സുഹൃത്ത് വഴി…ഞാനുമായി കുറെ സാമ്യത ആ കഥാപാത്രത്തിനുണ്ട്; സീരിയൽ വിശേഷങ്ങളുമായി അപ്സര

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലാണ് രാക്കുയിൽ. നിരവധി ആരാധകരുള്ള ഈ പരമ്പരയിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രാക്കുയിൽ സീരിയലിൽ മാനസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങിയിരിക്കുന്ന താരമാണ് നടി അപ്സര. പ്രേക്ഷകര്‍ക്ക് പലപ്പോഴും അപ്‌സര ശരിക്കും മലയാളിയാണോ എന്ന സംശയം ഉണ്ടാവാം. എന്നാൽ തൃശൂര്‍ക്കാരിയാണ് അപ്സര

രാക്കുയിലിൽ നെഗറ്റീവ് റോള്‍ ആണെങ്കിലും പ്രേക്ഷകരുടെ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. മൂവിബ്രാൻഡിന് നൽകിയ അഭിമുഖത്തിൽ തന്റെ സീരിയൽ വിശേഷങ്ങളെ കുറിച്ച് നടി മനസ്സ് തുറന്നിരിക്കുകയാണ്

ആദ്യം തമിഴിൽ ആണ് അഭിനയിച്ച് തുടങ്ങിയത്. സൺ ടിവിയ്ക്ക് വേണ്ടി അഴകി,ഇളവരസി, ബൊമ്മലാട്ടം തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചത്. കൂടുതൽ റീച്ച് ലഭിച്ചത് ബൊമ്മലാട്ടത്തിലെ മല്ലിക എന്ന കഥാപാത്രത്തിനായിരുന്നുവെന്നാണ് നടി പറയുന്നത്. ചെറിയ ഒരു വരുമാനമായിട്ടാണ് അഭിനയത്തെ ആദ്യം കണ്ടത്. എന്നാൽ പിന്നീട് ആളുകളിൽ നിന്ന് സ്നേഹം ലഭിച്ചതിനെ തുടർന്ന് അഭിനയം സീരിയസ് ആയി കാണാൻ തുടങ്ങി

തമിഴിലും മലയാളത്തിലും ഒരുപോലെ അഭിനയിച്ച അപ്സരയ്ക്ക് രണ്ട് ഭാഷകളിലേയും പ്രേക്ഷകരെ എങ്ങനെ കാണുന്നുവെന്നുള്ള ചോദ്യത്തിന് തമിഴ് പ്രേക്ഷകർ കടുത്ത ആരാധകരാണെങ്കിൽ , മലയാളി പ്രേക്ഷകർ പ്രാക്റ്റിക്കലാണെന്നാണ് അപ്സര പറയുന്നത്. തമിഴ് പ്രേക്ഷകർ അവരുടെ വീട്ടിൽ നടക്കുന്ന ഒരു കഥായായിട്ടും, അവരുടെ വീട്ടിലെ ഒരു കുട്ടിയായിട്ടാണ് നമ്മളെ കാണുന്നത്. എന്നാൽ മലയാളികൾ നമ്മളെ ഒരു കഥാപാത്രമായി മാത്രേ കാണുന്നുള്ളുവെന്നാണ് അപ്സര പറയുന്നത്

തമിഴിൽ സീരിയൽ ചെയ്യുമ്പോൾ മലയാളത്തിൽ ഒരെണ്ണം ചെയ്യണെമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു . രാക്കുയിൽ സീരിയലിലെ തുളസി എന്ന കഥാപാത്രം ആദ്യം ചെയ്തത് എന്റെ സുഹൃത്ത് വന്ദിതയായിരുന്നു. അവളാണ് എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത്. രാക്കുയിലിൽ മാനസി എന്ന കഥാപാത്രമാണ് ചെയ്യുന്നത്. തുടക്കത്തിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു. നെഗറ്റീവ് ആണെങ്കിലും എവിടെയൊക്കെയോ ഒരു സോഫ്റ്റ്നസ് ഉണ്ടായിരുന്നു. ബോൾഡ് ആണ്. ഞാനുമായി കുറെ സാമ്യത മാനസിയ്ക്ക് ഉണ്ട്. അത് കൊണ്ട് വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒരു കഥാപാത്രമാണിത്. മലയാള സിനിമയിലേക്ക് വരുമോ എന്നുള്ള പ്രതീക്ഷ ഒന്നുമില്ല. വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഇപ്പോൾ ഞാൻ സന്തോഷവതിയാണെന്നും താരം പറയുന്നു

അഭിനയത്തോടൊപ്പം തന്നെ അപ്സര ഒരു ബിസിനസ്സും ആരംഭിച്ചിട്ടുണ്ട്.വീട്ടിലെ കൊച്ചു ബെഡ്‌റൂമിനകത്ത് ഒരു ഓൺലൈൻ ബുട്ടീക്ക് സ്റ്റാർട്ട് ചെയിതിട്ടുണ്ടെന്നാണ് താരം പറയുന്നത്. ബ്രൈഡൽ ഗൗൺസ് മാത്രമാണ് ഡിസൈൻ ചെയ്യുന്നത്. 1000 ത്തിൽ പരം ഗൗൺസ് ഇതിനോടകം ചെയ്തിട്ടുണ്ട് ബ്രൈഡൽ വെയർ ചെയ്യാനായിരുന്നു എല്ലാവരും പറഞ്ഞത് പക്ഷെ എനിയ്ക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നത് ബ്രൈഡൽ ഗൗൺസിലായിരുന്നുവെന്നാണ് അപ്സര പറയുന്നത്

മോഡലിംഗ്, ആക്ടിങ് താല്പര്യമുള്ളവരോട് തനിയ്ക്ക് പറയാനുള്ളതിനെ കുറിച്ചും അപ്സര അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. ഈ ഫീൽഡിനെ കുറിച്ച് നെഗറ്റീവും പോസറ്റിവ് കമന്റ്‌സും കാണും. നിങ്ങൾക്ക് അഭിനയിക്കാനുള്ള കഴിവും ടിക് ടോക് ചെയ്യാനുള്ള കഴിവും ഉണ്ടാകും. പക്ഷെ നന്നായി പഠിക്കുക, നിങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുക. ഈ ഒരു ഫീൽഡിൽ ഫ്രീ ടൈം ഇൻവെസ്റ്റ് ചെയ്യാം ,പക്ഷെ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം ഇതിലേക്ക് വരുക. ഇതൊരു പാഷനായി കണ്ട് മുന്നോട്ട് പോകുന്നതിൽ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു

അഭിമുഖം മുഴുവൻ കാണാം

Noora T Noora T :